'അവിടെ കല്യാണം, ഇവിടെ പാലുകാച്ചൽ'; പണിമുടക്കിന്‍റെ പിറ്റേന്ന് നിക്ഷേപകസംഗമം നടത്തുന്നതിനെ പരിഹസിച്ച് നിസാൻ സി.ഐ.ഒ
'അവിടെ കല്യാണം, ഇവിടെ പാലുകാച്ചൽ'; പണിമുടക്കിന്‍റെ പിറ്റേന്ന് നിക്ഷേപകസംഗമം നടത്തുന്നതിനെ പരിഹസിച്ച് നിസാൻ സി.ഐ.ഒ
'അവിടെ കല്യാണ വാദ്യാഘോഷം, ഇവിടെ പാലുകാച്ചൽ... ഒടുവിൽ കാച്ചിയ പാലിൽ വിഷം കലക്കി കുടിച്ച് ആശുപത്രിയിലായി'- 24 മണിക്കൂർ നീളുന്ന പണിമുടക്കിന് പിറ്റേന്ന് സർക്കാർ കൊച്ചിയിൽ അസെൻഡ് നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നതിനെതിരെയാണ് പരിഹാസം
കൊച്ചി: കേരള നിക്ഷേപസൌഹൃദ സംസ്ഥാനമാണോയെന്ന കാര്യത്തിൽ വലിയ വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ദേശീയ പണിമുടക്കിന് പിറ്റേദിവസം നിക്ഷേപസംഗം നടത്തുന്നതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിസാൻ മോട്ടോർ കോർപറേഷൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ(CIO) ടോണി തോമസ്. 'അവിടെ കല്യാണ വാദ്യാഘോഷം, ഇവിടെ പാലുകാച്ചൽ... ഒടുവിൽ കാച്ചിയ പാലിൽ വിഷം കലക്കി കുടിച്ച് ആശുപത്രിയിലായി'- 24 മണിക്കൂർ നീളുന്ന പണിമുടക്കിന് പിറ്റേന്ന് സർക്കാർ കൊച്ചിയിൽ അസെൻഡ് നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നതിനെയാണ് ടോണി തോമസ് പരിഹസിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം. ഒരുവശത്ത് നിക്ഷേപ സംഗമമെങ്കിൽ മറ്റൊരു വശത്ത് നിക്ഷേപകരെ തളർത്തുന്ന സമീപമാണ് ഉള്ളതെന്നും ടോണി തോമസ് ചൂണ്ടിക്കാട്ടി. നിക്ഷേപസംഗമത്തിൽ പങ്കെടുക്കാൻ വിദേശത്തുനിന്ന് വരുന്നവർ ഭക്ഷണപ്പൊതി കൈയിൽവെച്ച് അറബിക്കടൽ നീന്തിവരുമോയെന്നും ടോണി തോമസ് പരിഹസിച്ചു. നിക്ഷേപം നടത്താൻ എത്തുന്നവർ, ഇവിടെ അതിന് പറ്റിയ സ്ഥലമല്ലെന്ന് നേരിട്ടു കണ്ടു മനസിലാക്കി മറ്റ് നാടുകളിലേക്ക് പോകട്ടെ എന്നാവും മീറ്റിന്‍റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 9, 10 തീയതികളിൽ കൊച്ചിയിലാണ് നിക്ഷേപ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. നിക്ഷേപസംഗമത്തിന്‍റെ തലേദിവസം പണിമുടക്ക് ആണെങ്കിൽ, പിറ്റേദിവസമാണ് മരട് ഫ്ലാറ്റ് പൊളിക്കുന്നത്. അതുകൊണ്ടുതന്നെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഫ്ലൈറ്റുകൾക്ക് നിയന്ത്രണമുണ്ട്. ഇത് നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാൻ എത്തുന്നവരെ ബുദ്ധിമുട്ടിലാക്കുമെന്നും ടോണി തോമസ് പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.