നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മാസ്കുകളോ സാമൂഹിക അകലമോ ഇല്ല: ആരോഗ്യപ്രവർത്തകർക്ക് തലവേദനയാകുന്ന 'ലോല്ലപ്പലൂസ' സംഗീതോത്സവം

  മാസ്കുകളോ സാമൂഹിക അകലമോ ഇല്ല: ആരോഗ്യപ്രവർത്തകർക്ക് തലവേദനയാകുന്ന 'ലോല്ലപ്പലൂസ' സംഗീതോത്സവം

  മാസ്‌ക്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും പുലര്‍ത്തേണ്ട ജാഗ്രതയെ കാറ്റില്‍ പറത്തിയാണ് സംഗീതപ്രേമികള്‍ 'ലോല്ലപ്പലൂസ' സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നത്.

  • Share this:
   അമേരിക്കയിലെ നാലു ദിവസം നീണ്ടുനില്‍ക്കുന്ന ലോല്ലപ്പലൂസ സംഗീതോത്സവം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തലവേദനയാകുന്നു. ഈ മഹാമാരി കാലത്ത് മാസ്‌ക്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും പുലര്‍ത്തേണ്ട ജാഗ്രതയെ കാറ്റില്‍ പറത്തിയാണ് സംഗീതപ്രേമികള്‍ 'ലോല്ലപ്പലൂസ' സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നത്. ഏതാണ്ട് ഒരു ലക്ഷത്തോളം വരുന്ന സംഗീത പ്രേമികളെ ഈ വൈറല്‍ ഫോട്ടോകളില്‍ നമുക്ക് കാണാം. ഇവരില്‍ ആരും തന്നെ മാസ്‌കുകള്‍ ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല.

   ചിക്കാഗോയിലെ ഗ്രാന്റ് പാര്‍ക്കില്‍ നടക്കുന്ന നാല് ദിവസത്തെ വാര്‍ഷിക സംഗീതോത്സവമാണ് ലോല്ലപ്പലൂസ. 1991-ല്‍ ഒരു ടൂറിംഗ് ഇവന്റായി ആരംഭിച്ച ഫെസ്റ്റിവലില്‍ ഇപ്പോള്‍ വിവിധ സംഗീത ശൈലികളുണ്ട്. അതില്‍ ആള്‍ട്ടര്‍നേറ്റീവ് റോക്ക്, ഹെവി മെറ്റല്‍, പങ്ക് റോക്ക്, ഹിപ് ഹോപ്പ്, ഇലക്ട്രോണിക് മ്യൂസിക്ക് എന്നിവ ഉള്‍പ്പെടുന്നു.

   ചിക്കാഗോയിലും രാജ്യത്തുടനീളവും കൊറോണ വൈറസിന്റെ ഡെല്‍റ്റ വേരിയന്റിന്റെ കേസുകള്‍ വളരെയേറെ വര്‍ദ്ധിച്ചിട്ടും അതൊന്നും വകവയ്ക്കാതെയാണ് സംഗീതോത്സവം നടത്തുന്നത്. ഇന്‍ഡോര്‍ ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെടുന്നുണ്ട്, കൂടാതെ എല്ലാ സംഗീത പ്രേമികളും ഫെസ്റ്റിവലില്‍ പ്രവേശിക്കുന്നതിനായി പ്രതിരോധ കുത്തിവയ്പ്പിന്റെ തെളിവോ കോവിഡ് നെഗറ്റീവ് ആണെന്ന ടെസ്റ്റ് റിപ്പോര്‍ട്ടോ കാണിക്കേണ്ടതുണ്ടെന്നും ബസ്ഫീഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

   1991-ല്‍ 'ജെയിന്‍സ് അഡിക്ഷന്‍' ഗായകനായ പെറി ഫാരെല്‍ ആണ് ലോല്ലപ്പാലൂസ സംഗീതോല്‍സവം വിഭാവനം ചെയ്തത്. ആദ്യത്തെ ലോല്ലപ്പാലൂസ സംഗീതോല്‍സവത്തില്‍ വൈവിധ്യമാര്‍ന്ന ബാന്‍ഡുകളുടെ കളക്ഷനാണ് ഉണ്ടായിരുന്നത്, അത് വാണിജ്യപരമായി വന്‍ വിജയവുമായിരുന്നു. 1997 വരെ എല്ലാ വര്‍ഷവും ലോല്ലപ്പലൂസ കൃത്യമായി നടത്തിയിരുന്നു. എന്നാല്‍ ഇടക്കാലത്ത് നിന്നുപോയ ഈ സംഗീതോല്‍സവത്തെ 2003 ല്‍ വീണ്ടും പുനരുജ്ജീവിപ്പിച്ചു. 'അസാധാരണമായ കാര്യം, വ്യക്തി അല്ലെങ്കില്‍ സംഭവം' എന്നര്‍ത്ഥം വരുന്ന അമേരിക്കന്‍ ഭാഷാ പ്രയോഗത്തില്‍ നിന്നാണ് 'ലോല്ലപ്പലൂസ' എന്ന വാക്ക് ഉടലെടുത്തത്.

   'ഇത് കോവിഡ് 19നെയും അതിവേഗം പടരുന്ന ഡെല്‍റ്റ വേരിയന്റിനേയും മനപ്പൂര്‍വ്വം വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്. പകര്‍ച്ചവ്യാധിയില്ലാത്ത സമയങ്ങളില്‍ പോലും ഇത്തരം ജനക്കൂട്ടം മറ്റുള്ളവര്‍ക്ക് പേടിസ്വപ്നങ്ങളാണ്' ഫെസ്റ്റിവലില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ പങ്കുവെച്ച് ചിലര്‍ പറഞ്ഞു. ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ ഗുരുതരമായ വിമര്‍ശനങ്ങളുയര്‍ത്തി രംഗത്തെത്തിയപ്പോള്‍ ചിലര്‍ അനുകൂലിച്ചും രംഗത്തെത്തി.

   പകര്‍ച്ചവ്യാധി അവസാനിക്കണമെന്ന് മിക്ക ആളുകളും ആഗ്രഹിക്കുന്നില്ലെന്ന് ഇത് പങ്കുവച്ച മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. യാത്രാവിലക്കിനെതിരെയുള്ള പ്രതിഷേധമാണ് മാസ്‌ക് ധരിക്കാത്ത ലോല്ലപ്പലൂസ സംഗീതോത്സവം എന്ന് മറ്റൊരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. ഇത് ഒരു 'സൂപ്പര്‍സ്‌പ്രെഡര്‍' ആയി മഹാവ്യാപനത്തില്‍ ചെന്നവസാനിക്കുമെന്ന് ചിലര്‍ ആശങ്കപ്പെട്ടു. എന്നാല്‍ ചില ആളുകള്‍ക്കുണ്ടായിരുന്നത് തികച്ചും വ്യത്യസ്തമായ ആശങ്കയായിരുന്നു. ആ ജനക്കൂട്ടത്തിനിടയില്‍ ഒരാള്‍ക്ക് ഒന്നു ടോയ്ലറ്റില്‍ പോകണമെന്നുണ്ടെങ്കില്‍ എങ്ങനെയാണത് സാധ്യമാവുക? നടന്നതു തന്നെ! എന്നാണ് ഒരു ഉപയോക്താവിന്റെ രസകരമായ കമന്റ്.

   ലോല്ലപ്പലൂസ സംഗീതോത്സവത്തിനായി ചിക്കാഗോയിലെ ഗ്രാന്റ് പാര്‍ക്കില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന ആളുകള്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന്റെ തെളിവ് കാണിക്കുകയോ അല്ലെങ്കില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ നെഗറ്റീവ് ആയതായുള്ള ടെസ്റ്റ് റിസള്‍ട്ട് നല്‍കുകയോ വേണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

   ഈ വര്‍ഷത്തെ സംഗീതോത്സവം പഴയതിനേക്കാള്‍ വളരെ വ്യത്യസ്തമായിരിക്കും എന്നാണ് കരുതുന്നത്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ വാക്‌സിനേഷന്‍ കാര്‍ഡുകളോ അല്ലെങ്കില്‍ കോവിഡ് -19 നെഗറ്റീവ് റിപ്പോര്‍ട്ടിന്റെ 72 മണിക്കൂറില്‍ കൂടാത്ത പ്രിന്റ് ചെയ്ത ടെസ്റ്റ് റിസള്‍ട്ടോ ഹാജരാക്കണം. കൂടാതെ, പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത എല്ലാവരും തന്നെ മാസ്‌കും ധരിക്കേണ്ടിവരും.


   ഇത്തരമൊരു വലിയ ഒത്തുചേരല്‍, ഒരു 'സൂപ്പര്‍-സ്‌പ്രെഡര്‍' ദുരനുഭവമായി മാറുന്ന അപകടസാധ്യതകള്‍ പങ്കിട്ടുകൊണ്ട് പൊതുജനാരോഗ്യ പ്രവര്‍ത്തകരും മറ്റ് ഉദ്യോഗസ്ഥരും ആശങ്ക അറിയിച്ചു.
   Published by:Jayashankar AV
   First published:
   )}