• HOME
 • »
 • NEWS
 • »
 • buzz
 • »
 • ചെക്ക് പോസ്റ്റിൽ RSS പ്രവർത്തകരുടെ വാഹന പരിശോധന; വിശദീകരണവുമായി തെലങ്കാന പൊലീസ്

ചെക്ക് പോസ്റ്റിൽ RSS പ്രവർത്തകരുടെ വാഹന പരിശോധന; വിശദീകരണവുമായി തെലങ്കാന പൊലീസ്

RSS activists gaurd to check post | ലോക്കൽ പൊലീസിനോട് ചോദിച്ചശേഷമാണ് പ്രവർത്തകർ ചെക്ക് പോസ്റ്റിൽ വാഹന പരിശോധനനടത്തിയതെന്നാണ് RSS വക്താവ് പറയുന്നത്.

rss check post

rss check post

 • Last Updated :
 • Share this:
  ഹൈദരാബാദ്: രാഷ്ട്രീയ സ്വയംസേവക സംഘം (ആർ‌എസ്‌എസ്) പ്രവർത്തകർ ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ചെക്ക് പോസ്റ്റിൽ ലാത്തികളുമായി വാഹനപരിശോധന നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വിഷയത്തിൽ തെലങ്കാന പൊലീസിനെതിരെ വിമർശനം ശക്തമായിരുന്നു. എന്നാൽ ആർഎസ്എസ് പ്രവർത്തകർ വാഹനപരിശോധന നടത്തുന്ന ചിത്രങ്ങൾ വൈറലായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാന പൊലീസ്. ഒരു സംഘടനയ്ക്കും വാഹന പരിശോധന നടത്താൻ ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്ന് തെലങ്കാന പോലീസ് അറിയിച്ചു.

  രാജ്യവ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആർ‌എസ്‌എസ് പ്രവർത്തകർ ഹൈദരാബാദിലെ അലൈർ ചെക്ക് പോസ്റ്റിൽ സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്ന യാത്രക്കാരെ പരിശോധിച്ചതെന്നാണ് വിവരം. ഇതിന് പ്രാദേശിക പൊലീസ് അധികൃതരുടെ ഒത്താശയുണ്ടായിരുന്നുവെന്ന ആരോപണം ശക്തമായിരുന്നു.

  ആർഎസ്എസ് പ്രവർത്തകർ വാഹനപരിശോധന നടത്തുന്ന നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യാത്രക്കാരുടെ തിരിച്ചറിയിൽ രേഖകൾ RSS പ്രവർത്തകർ പരിശോധിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.


  “ആർ‌എസ്‌എസ് പ്രവർത്തകർ തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലാ ചെക്ക് പോയിന്റിൽ ദിവസവും 12 മണിക്കൂർ പോലീസ് വകുപ്പിനെ സഹായിക്കുന്നു” എന്ന അടികുറിപ്പോടെ @friendsofrss എന്ന ട്വിറ്റർ അക്കൌണ്ടിൽ ചിത്രങ്ങൾ പ്രചരിച്ചിരുന്നു.

  സ്വയംസേവകരുടെ സ്വതന്ത്ര സംരംഭമാണെന്ന് അവകാശപ്പെടുന്ന ട്വിറ്റർ ഹാൻഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചില കേന്ദ്രമന്ത്രിമാരെയും പിന്തുടരുന്നുണ്ട്.

  ലോക്ക്ഡൌൺ സമയത്ത് ആർ‌എസ്‌എസ് പ്രവർത്തകർ ഭവനരഹിതർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു.

  “ഈ പ്രശ്നം നെഗറ്റീവ് രീതിയിൽ കാണിക്കുകയാണ് ചിലർ ചെയ്യുന്നത്. ലോക്ക് ഡൌൺ സമയത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്ന പ്രവർത്തനങ്ങളിലാണ് രാജ്യവ്യാപകമായി ആർഎസ്എസ് പ്രവർത്തകർ. ചെക്ക് പോസ്റ്റുകളിൽ സന്നദ്ധസേവനം നടത്താനും സഹായിക്കാനും കഴിയുമോ എന്ന് അവർ അലൈറിലെ ലോക്കൽ പോലീസിനോട് ചോദിച്ചു, ഉദ്യോഗസ്ഥർ സമ്മതിച്ചു. ഇതൊരു ഔദ്യോഗിക പ്രവർത്തനമായിരുന്നില്ല - അവർ ഒരു ദിവസത്തേക്ക് പൊലീസുകാരെ സഹായിച്ചു. എന്നാൽ അനാവശ്യമായി, ഇത് ഒരു സാമുദായിക ധ്രുവീകരണത്തിനായി ഉപയോഗിക്കുകയാണ്”- ആർ‌എസ്‌എസ് സംസ്ഥാന മാധ്യമ ചുമതലയുള്ള ആയുഷ് നാദിമ്പള്ളി ന്യൂസ് 18 നോട് പറഞ്ഞു.
  You may also like:ഇളവുകളോടെ ലോക്ക് ഡൗൺ തുടരും? ട്രെയിനും വിമാനങ്ങളും ഉണ്ടാകില്ല; അന്തിമ തീരുമാനം ഇന്നറിയാം [NEWS]കോവിഡ് ബാധയെന്ന് സംശയം; യുവാവ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി [PHOTO]വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, കഴുത്തുവേദനയും നടുവേദനയും വരാതിരിക്കാൻ ചില വഴികൾ [NEWS]
  ആർ‌എസ്‌എസ് യൂണിഫോമിന്റെ ഭാഗമാണ് ‘ലാത്തികൾ’ എന്നും അതിനാൽ ചെക്ക് പോസ്റ്റിലെ സന്നദ്ധപ്രവർത്തനത്തിനിടെ പ്രവർത്തകർ ഇത് കൈയിൽ കരുതുകയായിരുന്നുവെന്നും നദിമ്പള്ളി പറഞ്ഞു.

  ഇക്കാര്യത്തിൽ വകുപ്പിൽ നിന്ന് ഔദ്യോഗിക അനുമതിയില്ലെന്ന് രചക്കൊണ്ട പോലീസ് കമ്മീഷണർ മഹേഷ് ഭാഗവത് പറഞ്ഞു.

  വ്യാഴാഴ്ച ഭോംഗീറിൽ നിന്ന് ചില ഫോട്ടോകൾ ഞങ്ങൾക്ക് ലഭിച്ചു. ലോക്കൽ പൊലീസിനോട് ചോദിച്ചശേഷം ആർ‌എസ്‌എസുകാർ സഹായത്തിന് വന്നതാണെന്നാണ് മനസിലാകുന്നത്. എന്നാൽ ആർ‌എസ്‌എസ് നേതൃത്വവുമായി ഞാൻ സംസാരിക്കുകയും ചെക്ക് പോസ്റ്റുകളിൽ പോലീസിന് സഹായം ആവശ്യമില്ലെന്നും ഇത്തരം കാര്യങ്ങൾക്ക് ഔദ്യോഗിക അനുമതിയില്ലെന്നും അവരോട് പറഞ്ഞു. അടുത്ത ദിവസം മുതൽ അവർ അവിടേക്ക് വന്നതുമില്ല ”അദ്ദേഹം പറഞ്ഞു.

  ഏപ്രിൽ ഒൻപത് മുതൽ യാദാദ്രി ഭുവനഗിരി ജില്ലാ ചെക്ക് പോയിന്റിലാണ് ആർഎസ്എസ് പ്രവർത്തകർ വാഹനപരിശോധന നടത്തുന്നതിന്‍റെ ഫോട്ടോയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

  അതേസമയം, ആർ‌എസ്‌എസ് പ്രവർത്തകരെ പോലീസ് ഉദ്യോഗസ്ഥരുടെ ജോലി ചെയ്യാൻ അനുവദിച്ചതിന് തെലങ്കാന പൊലീസിനെതിരെ വിവിധ രാഷ്ട്രീയകക്ഷികൾ രംഗത്തുവന്നു.

  കമ്മീഷണറുടെ അനുമതിയില്ലാതെ ആർ‌എസ്‌എസ് പ്രവർത്തകർക്ക് എങ്ങനെ ചെക്ക് പോസ്റ്റിന് കാവൽ നിൽക്കുമെന്ന് മജ്‌ലിസ് ബച്ചാവോ തെഹ്രീക്ക് പാർട്ടി വക്താവ് അംജദ് ഉല്ലാ ഖാൻ ചോദിച്ചു. “ലോക്കൽ പോലീസ് അവർക്ക് അനുമതി നൽകിയിരുന്നു, എന്നാൽ കമ്മീഷണർ പറയുന്നത് അങ്ങനെയൊന്നുമില്ല. ഞങ്ങൾ ആരെയാണ് വിശ്വസിക്കേണ്ടത്? ” ഖാൻ ചോദിക്കുന്നു.
  Published by:Anuraj GR
  First published: