HOME » NEWS » Buzz » NO PROBLEM DROPPING A DROP OF TEA VIDEO OF TEA LOVERS ARRESTED BY POLICE GOES VIRAL JK

'ഒരു തുള്ളി ചായ കളയുന്ന പ്രശ്‌നമില്ല', പൊലീസ് അറസ്റ്റ് ചെയ്ത ചായ പ്രേമികളുടെ വീഡിയോ വൈറല്‍

പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ കയ്യിലെ ഗ്ലാസില്‍ നിന്നും ഒരു തുള്ളി ചായ പോലും നിലത്ത് വീഴാതിരിക്കാന്‍ ശ്രമിക്കുന്ന രണ്ട് പേരാണ് വീഡിയോയില്‍ ഉള്ളത്

News18 Malayalam | news18-malayalam
Updated: May 29, 2021, 2:57 PM IST
'ഒരു തുള്ളി ചായ കളയുന്ന പ്രശ്‌നമില്ല', പൊലീസ് അറസ്റ്റ് ചെയ്ത ചായ പ്രേമികളുടെ വീഡിയോ വൈറല്‍
പ്രതീകാത്മക ചിത്രം
  • Share this:
മഹാ ഭൂരിപക്ഷം ഇന്ത്യക്കാരുടെയും ഇഷ്ട പാനീയമാണ് ചായ. രാവിലെയും വൈകീട്ടും ഒരു ഗ്ലാസ് ചായ കുടിക്കാത്ത ഇന്ത്യക്കാര്‍ ഒരു പക്ഷെ വളരെ കുവായിരിക്കും. ചായ കുടിക്കാതെ എങ്ങനെ ജീവിക്കും എന്ന് ചിന്തിക്കുന്നവര്‍ പോലും ഉണ്ടെന്നതാണ് മറ്റൊരു സത്യം.

രണ്ട് ചായ പ്രേമികളുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ കയ്യിലെ ഗ്ലാസില്‍ നിന്നും ഒരു തുള്ളി ചായ പോലും നിലത്ത് വീഴാതിരിക്കാന്‍ ശ്രമിക്കുന്ന രണ്ട് പേരാണ് വീഡിയോയില്‍ ഉള്ളത്. കാണുന്നവരില്‍ എല്ലാം ചിരി പടര്‍ത്തുന്നതാണ് ദൃശ്യങ്ങള്‍.

രസകരമായ കാഴച്ച ഐപിഎസ് ഓഫീസറായ ആങ്കിത ശര്‍മ്മയാണ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. രണ്ട് പേരെ പൊലീസ് പിടിച്ച് കൊണ്ടു വരുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. മുന്നിലുള്ള ആളുടെ ഒരു കയ്യില്‍ പൊലീസുകാരന്‍ പിടുത്തമിട്ടിട്ടുണ്ട്. മറു കയ്യിലാണ് ഇയാള്‍ ഇയ്യാള്‍ ചായ ആടങ്ങിയ ഗ്ലാസ് പിടിച്ചിരിക്കുന്നത്. ഇയാളുടെ പിറകിലായി ചായ കുടിച്ച് ആസ്വദിച്ചാണ് രണ്ടാമത്തെ ആള്‍ വരുന്നത്. പൊലീസിന്റെ പിടിയിലായതിന്റെ യാതൊരു പരിഭ്രമവും ഇരുവരുടെയും മുഖത്ത് കാണാനില്ല. ആളുകള്‍ വീഡിയോയും മറ്റും എടുക്കുന്നത് കാണാം എങ്കിലും ചായയില്‍ ആയിരുന്നു രണ്ട് പേരുടെയും ശ്രദ്ധ. ഒരു തുള്ളി ചായ പോലും നിലത്ത് വീഴാതെ ശ്രദ്ധിക്കുന്ന ഇരുവരും പൊലീസ് ജീപ്പില്‍ കയറിയതിന് ശേഷവും ചായ കുടിക്കുന്നുണ്ട്. ഇവരുടെ ചായ കുടി തടസപ്പെടുത്താന്‍ പൊലീസുകാരും ശ്രമിച്ചിട്ടുണ്ടായിരുന്നില്ല.



''ഇത് ഞങ്ങളാണ് ഇത് ഞങ്ങളുടെ ചായയും ആണ്, ബാക്കി കാര്യങ്ങള്‍ പിന്നീട് നോക്കാം'' എന്ന അടിക്കുറിപ്പോടെയാണ് ഐപിഎസ് ഓഫീസറായ അങ്കിത ശര്‍മ്മ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടപ്പോളും അവരുടെ കയ്യിലെ ചായ ഗ്ലാസ് തട്ടി തെറിപ്പിക്കാതിരിക്കാനും അവരെ ചായ കുടിക്കാന്‍ അനുവദിക്കുകയും ചെയ്ത പൊലീസ് നടപടിയാണ് ഈ വീഡിയോയില്‍ തനിക്ക് ഇഷ്ടപ്പെട്ടതെന്നും അങ്കിത ശര്‍മ്മ പറഞ്ഞു.

ട്വിറ്ററില്‍ വൈറലായി കഴിഞ്ഞ വീഡിയോ ഇതിനോടകം 1.29 ലക്ഷം ആളുകളാണ് കണ്ടത്. 14,000 ലൈക്കുകള്‍ ലഭിച്ച വീഡിയോക്ക് 656 കമന്റുകളും നിരവധി റീ ട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. മിക്ക ആളുകളും വളരെ രസകരമായ രീതിയിലാണ് വീഡിയോ യോട് പ്രതികരിച്ചത്. ജീവന്‍ പോയാലും ചായ കളയില്ലെന്ന് കാണിക്കുന്നതാണ് വീഡിയോ എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. എന്നെ കത്തിച്ച് കളഞ്ഞാലും ചായ കുടി അവസാനിപ്പിക്കില്ല എന്നായിരുന്നു മറ്റൊരാളുടെ രസകരമായ കമന്റ്. ചായ പ്രേമി അള്‍ട്രാ മാക്‌സ് പ്രോ എന്ന് വേറൊരാളും കുറിച്ചു.

തേയില ഉത്പാദനത്തില്‍ ലോകത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഉത്പാദനത്തിന്റെ 70 ശതമാനവും രാജ്യത്തിനകത്ത് തന്നെ ഉപയോഗിക്കുന്നു എന്ന സവിശേഷതയും തേയിലക്ക് ഉണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ചായകുടിക്കുന്ന ആളുകള്‍ ഉള്ളതും ഇന്ത്യയിലാണ്. ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇന്ത്യയില്‍ വലിയ രീതിയില്‍ തേയില കൃഷി ചെയ്തു തുടങ്ങിയത്.
Published by: Jayesh Krishnan
First published: May 29, 2021, 2:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories