• HOME
 • »
 • NEWS
 • »
 • buzz
 • »
 • 100 year old House | നൂറു വർഷം പഴക്കമുള്ള ഈ വീട്ടിൽ ആരും ഇതുവരെ കാലു കുത്തിയിട്ടില്ല; കാരണമെന്തെന്നോ?

100 year old House | നൂറു വർഷം പഴക്കമുള്ള ഈ വീട്ടിൽ ആരും ഇതുവരെ കാലു കുത്തിയിട്ടില്ല; കാരണമെന്തെന്നോ?

ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട് എന്നാണ് ഇതറിയപ്പെടുന്നത്. കഴിഞ്ഞ 100 വർഷമായി ആരും സന്ദർശിച്ചിട്ടില്ലാത്ത ഈ വീടിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്.

 • Share this:
  ഒരു ദിവസം പോലും നമ്മുടെ വീട് നന്നായി വൃത്തിയാക്കി സൂക്ഷിക്കാതിരിക്കാൻ നമുക്കാവില്ല. നമുക്കെല്ലാം ഏറ്റവും പ്രിയപ്പെട്ട സ്ഥലവും വീട് (Home) തന്നെയാണ്. എന്നാൽ 100 വർഷമായി ആരും താമസിക്കാത്ത ഒരു വീടിന്റെ അവസ്ഥ എന്തായിരിക്കും? എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇറ്റലിയിലെ (Italy) ഡോളമൈറ്റ് പർവതനിരകളിൽ (Dolomite Mountains) അങ്ങനെ ഒരു വീടുണ്ട്. പ്രകൃതി സ്നേഹികളുടെ പ്രിയപ്പെട്ട സ്ഥലമാണിത്. ഇറ്റാലിയൻ ഭാഷയിൽ ഡോലോമിറ്റി (Dolomiti) എന്നറിയപ്പെടുന്ന പർവ്വതനിര വടക്കൻ ഇറ്റാലിയൻ ആൽപ്സിന്റെ ഭാഗമായ (Northern Italian Alps) ഒരു പർവത പ്രദേശമാണ്.

  ധാരാളം സിനിമകളിൽ പ്രേക്ഷകരെ ആകർഷിച്ചിട്ടുള്ള സ്ഥലം കൂടിയാണ് ഇറ്റലിയിലെ ഡോളമൈറ്റ്. അവിടെ സമുദ്രനിരപ്പിൽ നിന്ന് 9000 അടി ഉയരത്തിൽ 100 വർഷം മുമ്പ് നിർമ്മിച്ച ഒരു വീട് ഉണ്ട്. പതിറ്റാണ്ടുകളായി ശൂന്യമായി കിടക്കുന്ന ഒരു വീട്. ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട് എന്നാണ് ഇതറിയപ്പെടുന്നത്. പാറകൾ കൊണ്ടാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ 100 വർഷമായി ആരും സന്ദർശിച്ചിട്ടില്ലാത്ത ഈ വീടിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്.

  ആസ്ട്രോ-ഹംഗേറിയൻ സൈന്യവുമായുള്ള യുദ്ധത്തിനിടെ വിശ്രമ ആവശ്യങ്ങൾക്കായി ഇറ്റാലിയൻ സൈനികർ നിർമ്മിച്ചതാണ് ഈ വീടെന്നാണ് വിദഗ്ധർ വിശ്വസിക്കുന്നത്. ആയുധങ്ങളും മറ്റ് അവശ്യ വസ്തുക്കളും ശേഖരിക്കാനും അവർ ഈ സ്ഥലം ഉപയോഗിച്ചു. ഈ വീട് ഒന്നാം ലോകമഹായുദ്ധകാലത്ത് നിർമ്മിച്ചതാണെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. പർവതത്തിന്റെ നടുവിൽ മരം, കയർ, കേബിൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ വീട് ഒരു അത്ഭുതം തന്നെയാണ്. ഈ ആകർഷകമായ വീട്ടിലെത്താൻ ഒരു പഴയ തടി പാലം മാത്രമേയുള്ളൂ.

  റിപ്പോർട്ടുകൾ പ്രകാരം 9000 അടി ഉയരത്തിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. പ്രശസ്തമായ പർവ്വതനിരകളും ഈ പ്രദേശവും വീടുമെല്ലാം വ്യത്യസ്തമായ ഒരു ലോകം പോലെയാണ് നമുക്ക് തോന്നുക. വീടിന് നൂറ്റാണ്ടുകൾ പഴക്കമുള്ളത് കൊണ്ട് തന്നെ ആളുകൾ ഇവിടെ സന്ദർശിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശകരെ പരിമിതപ്പെടുത്തിയില്ലെങ്കിൽ ആളുകൾ സ്ഥിരമായി ഇങ്ങോട്ടേക്ക് ഒഴുകാൻ തുടങ്ങുമെന്നും അത് ഈ പുരാതനമായ വീടിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുത്തുന്നതിന് കാരണമാകുമെന്നും അധികൃതർ കരുതുന്നു.

  ഇറ്റലിയിലെ ഡോളമൈറ്റ് പാർവ്വത നിരകൾ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. പുരാതനമായ ആ വീട് മാത്രമല്ല മറ്റ് ഒട്ടേറെ സ്ഥലങ്ങളും പുൽമേടുകളും ഇവിടെയുണ്ട്.ഇറ്റലിയും ഓസ്ട്രിയയും തമ്മിലുള്ള വടക്കുകിഴക്കൻ അതിർത്തിയിലാണ് ഡോളമൈറ്റ് സ്ഥിതി ചെയ്യുന്നത്. ഈ പർവതത്തിന്റെ ഏറ്റവും ഉയരമുള്ള ഭാഗം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 11,000 അടി ഉയരത്തിൽ കാണപ്പെടുന്നു.

  വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഇതുപോലെയുള്ള നിരവധി വീടുകൾ ലോകമെമ്പാടും ഉണ്ട്. എന്നിരുന്നാലും സുരക്ഷയും സുരക്ഷാ ക്രമീകരണങ്ങളും കാരണം സർക്കാരുകൾ അങ്ങോട്ടേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വ്യത്യസ്തമായും അത്ഭുതകരമാണ് തോന്നുന്ന ഈ വീടുകളും സ്ഥലങ്ങളും പണ്ട് കാലത്ത് രാജാക്കന്മാരും ഭടന്മാരും അവരുടെ യുദ്ധാവശ്യങ്ങൾക്കും മറ്റുമായി നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. വളരെ ആകർഷകമായ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്ഇവ.
  Published by:Sarath Mohanan
  First published: