• HOME
 • »
 • NEWS
 • »
 • buzz
 • »
 • Child | യാത്രക്കാർക്കെല്ലാം ഇയർ പ്ല​ഗും ക്ഷമാപണക്കത്തും; കരയുന്ന കു‍ഞ്ഞുമായി വിമാനയാത്രക്കെത്തിയ അമ്മ ചെയ്തത്

Child | യാത്രക്കാർക്കെല്ലാം ഇയർ പ്ല​ഗും ക്ഷമാപണക്കത്തും; കരയുന്ന കു‍ഞ്ഞുമായി വിമാനയാത്രക്കെത്തിയ അമ്മ ചെയ്തത്

കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ സഹയാത്രകരോട് ക്ഷമാപണം നടത്തുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്താല്‍ യാത്ര കുറേ കൂടി എളിപ്പമാകുമെന്ന് വാങ്.

 • Last Updated :
 • Share this:
  വിമാനയാത്രക്കെത്തിയ ഒരു അമ്മയുടെയും 20 മാസം പ്രായമുള്ള മകനെയും കുറിച്ചുള്ള വാർത്ത കേൾക്കുന്നവരുടെ ഹൃദയത്തെ സ്പർശിക്കുകയാണ്. കരയുന്ന കുഞ്ഞുമായി വിമാനയാത്രക്കെത്തിയ അമ്മ ഇയര്‍ബഡ് അടങ്ങിയ സമ്മാനപ്പൊതികളാണ്‌ സഹയാത്രികര്‍ക്ക് വിതരണം ചെയ്തത്.

  വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ ചെറിയ കുട്ടികൾ സാധാരണയായി വഴക്ക് ഉണ്ടാക്കുകയും കരയുകയുമൊക്കെ ചെയ്യാറുണ്ട്. ചിലർ യാത്രയിലുടനീളം കരച്ചിലും ബഹളവും ഉണ്ടാക്കാറുണ്ട്.

  തന്റെ മകനും സഹയാത്രികര്‍ക്ക് ശല്യമുണ്ടാക്കുമോ എന്ന ആശങ്കയായിരുന്നു വാങ് എന്ന സ്ത്രീയ്ക്കും ഉണ്ടായിരുന്നത്. അതിനാല്‍ വിമാനത്തില്‍ കയറിയ ഉടന്‍ തന്നെ വാങ് സഹയാത്രികര്‍ക്ക് ഒരു സമ്മാനം വിതരണം ചെയ്തു. കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ചിത്രത്തോട് കൂടിയ ഒരു ക്ഷമാപണ കുറിപ്പും ഇതില്‍ ഉണ്ടായിരുന്നു, ഒപ്പം യാത്രക്കാര്‍ക്ക് ഉപയോഗിക്കാനായി ഒരു ജോഡി ഇയര്‍ ബഡും കുറച്ച് മിഠായികളും.

  ''എന്റെ മകന് 20 മാസമാണ് പ്രായം. ചിലപ്പോള്‍ അവന്‍ അനിയന്ത്രിതമായി കരയാന്‍ സാധ്യതയുണ്ട്. അവന്റെ കരച്ചില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായേക്കാം. അതിനാല്‍ ഇക്കാര്യം യാത്രയ്ക്ക് തൊട്ടുമുന്‍പ് സഹയാത്രികരെ ബോധ്യപ്പെടുത്തുന്നതാണ് നല്ലതെന്ന് എനിയ്ക്ക് തോന്നി'', വാങ് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിനോട് പറഞ്ഞു. കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ സഹയാത്രകരോട് ക്ഷമാപണം നടത്തുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്താല്‍ യാത്ര കുറേ കൂടി എളിപ്പമാകുമെന്നും വാങ് കൂട്ടിച്ചേര്‍ത്തു.

  വാങിന്റെയും മകന്റെയും വീഡിയോ ഇന്റെനെറ്റില്‍ തരംഗമാവുകയാണ്. വിമാനം പറന്നുയരുന്നതിന് തൊട്ടുമുന്‍പ് ഇരുവരും സീറ്റുകളുടെ ഇടയിലൂടെ നടന്ന് സഹയാത്രകര്‍ക്ക് ചെറിയ ബാഗ് കൊടുക്കുന്നത് വീഡിയോയിലുണ്ട്. ചൈനയിലെ വെയ്‌ബോ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഈ ക്ലിപ്പ് ഷെയർ ചെയ്തിട്ടുണ്ട്. ഏകദേശം 57 ലക്ഷം ആളുകളാണ് ഇതിനകം ഈ വീഡിയോ കണ്ടത്.

  also read : വാട്സ്ആപ്പ് സന്ദേശം വിശ്വസിച്ചു; മരിച്ച മകനെ ജീവിപ്പിക്കാൻ ഉപ്പിട്ട് മൂടി മാതാപിതാക്കൾ

  വളരെ ഹൃദ്യമായ പ്രതികരണങ്ങളാണ് ഈ വീഡിയോയയ്ക്ക് വന്നിരിക്കുന്നത്. ''വാങ് വളരെ മാന്യയായ അമ്മയാണ്. അവളുടെ കുട്ടിയും അങ്ങനെ തന്നെ വളരും'' എന്നായിരുന്നു ഒരു കമന്റ്.

  വിമാനയാത്രയ്ക്കിടെ ഉണ്ടാകുന്ന പല സംഭവങ്ങളും ഇത്തരത്തില്‍ വൈറലാകാറുണ്ട്. വിമാനത്തില്‍ യാത്രക്കാരിയായി എത്തിയ ഭാര്യയോട് അതേ വിമാനത്തിലെ പൈലറ്റായ ഭര്‍ത്താവ് പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. സഹ്റ എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത് . പൈലറ്റായ ഭര്‍ത്താവിനൊപ്പം താന്‍ മുന്‍പും വിമാനയാത്ര നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ വളരെ പ്രത്യേകത നിറഞ്ഞതാകുമെന്ന് അറിയില്ലായിരുന്നുവെന്ന് വീഡിയോയ്‌ക്കൊപ്പം സഹ്‌റ കുറിച്ചു.

  ''ചില ദിവസങ്ങളില്‍ നിങ്ങളുടെ യാത്ര വളരെ പ്രത്യേകതകള്‍ നിറഞ്ഞതായിരിക്കും. ഇന്ന് അത്തരത്തിലുള്ള ഒരു ദിവസമാണ്.. ഈ വിമാനത്തില്‍ ഞങ്ങളുടെ കൂടെ ഒരു പ്രത്യേക യാത്രക്കാരിയുണ്ട്. എന്റെ ഭാര്യയെ മുംബൈയിലെത്തിക്കാനുള്ള ഭാഗ്യമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഇത് മറ്റുള്ളവര്‍ക്ക് ചെറിയൊരു കാര്യമായി തോന്നാമെങ്കിലും തങ്ങളെ സംബന്ധിച്ച് അത് വലിയൊരു സംഭവം തന്നെയാണ്. ഈ വിമാനത്തിലുള്ള എല്ലാവരോടും ആ സന്തോഷം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്'', ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റ് ആയ വിരാനി പറഞ്ഞു.

  keywords: travel, flight, mother, son, ear plug, അമ്മ, വിമാന, യാത്ര, കുഞ്ഞ്

  link: https://www.news18.com/news/buzz/noisy-child-on-board-mother-toddler-give-earplugs-sorry-notes-to-passengers-in-advance-5900119.html
  Published by:Amal Surendran
  First published: