• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'മകളുടെ പേര് രാജ്യത്ത് മറ്റാര്‍ക്കും വേണ്ട'; നിരോധനം ഏര്‍പ്പെടുത്തി കിം ജോങ് ഉന്‍

'മകളുടെ പേര് രാജ്യത്ത് മറ്റാര്‍ക്കും വേണ്ട'; നിരോധനം ഏര്‍പ്പെടുത്തി കിം ജോങ് ഉന്‍

ഉത്തരകൊറിയയുടെ പരമോന്നത നേതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പേര്‌ സാധാരണക്കാരുപയോഗിക്കുന്നത്‌ 2014-ല്‍ ഭരണകൂടം വിലക്കിയിരുന്നു.

  • Share this:

    വിവാദപരമായ പല തീരുമാനങ്ങള്‍ കൊണ്ടും ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്നയാളാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ഇപ്പോഴിതാ മറ്റൊരു വിചിത്രമായ തീരുമാനം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. തന്‍റെ മകളായ ‘ജു ഏ’യുടെ പേര്‌ രാജ്യത്തെ പെൺകുട്ടികള്‍ക്ക് ഇടുന്നത്‌ നിരോധിച്ചിരിക്കുകയാണ് ‌കിം ജോങ്‌ ഉന്‍. എന്നുമാത്രമല്ല, നേരത്തേ ‘ജു ഏ’എന്ന പേര്‌ സ്വീകരിച്ചവരെല്ലാം അത്‌ മാറ്റാന്‍ നിർബന്ധിതരായെന്നും റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട്‌ ചെയ്തു.

    ഇതനുസരിച്ച്‌ കിമ്മിന്റെ മകളുടെ പേരുള്ള സ്ത്രീകളും പെൺകുട്ടികളും എത്രയും പെട്ടെന്ന്‌ ജനനസര്‍ട്ടിഫിക്കറ്റില്‍ പേര്‌ തിരുത്തണമെന്ന്‌ പ്രാദേശികഭരണകൂടം ഉത്തരവിട്ടതായും റിപ്പോര്‍ട്ടുണ്ട്‌. പത്തുവയസ്തുകാരിയായ ജുഏ ഈയിടെ കിമ്മിനൊപ്പം ഉത്തരകൊറിയയുടെ മാരകപ്രഹരശേഷിയുള്ള മിസൈല്‍ വിക്ഷേപണച്ചടങ്ങിനെത്തിയത്‌ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

    Also Read-കൊറിയൻ നേതാവ് കിം ജോങ് ഉൻ ലോകത്തിന് മുന്നില്‍ ആദ്യമായി സ്വന്തം മകളുമായി; ചിത്രങ്ങൾ പുറത്ത്

    കഴിഞ്ഞ നവംബറില്‍ നടന്ന സൈനികപരേഡിലാണ്‌ ജുഏ ആദ്യ
    മായി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. മൂന്ന്‌ മക്കളില്‍ ജുഏയെ മാത്രമാണ്‌ കിങ്‌ പൊതുമധ്യത്തില്‍ അവതരിപ്പിച്ചത്‌. തന്‍റെ പിന്‍ഗാമിയായി ഉത്തരകൊറിയയുടെ ഭരണതലപ്പത്തേക്ക്‌ മകളെ അവരോധിക്കാനുള്ള നീക്കം കീം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. ഉത്തരകൊറിയയുടെ പരമോന്നത നേതാക്കളുടെയും അവരുടെ
    കുടുംബാംഗങ്ങളുടെയും പേര്‌ സാധാരണക്കാരുപയോഗിക്കുന്നത്‌ 2014-ല്‍ ഭരണകൂടം വിലക്കിയിരുന്നു.

    Published by:Arun krishna
    First published: