• HOME
 • »
 • NEWS
 • »
 • buzz
 • »
 • ഇന്ത്യക്കാരുടെ അഭിമാനം തകർക്കുന്ന രാഷ്ട്രീയ പ്രചാരണത്തിന് ഗൾഫ് രാഷ്ട്രങ്ങളെ വേദിയാക്കരുത്: സന്ദീപ് വാര്യർ

ഇന്ത്യക്കാരുടെ അഭിമാനം തകർക്കുന്ന രാഷ്ട്രീയ പ്രചാരണത്തിന് ഗൾഫ് രാഷ്ട്രങ്ങളെ വേദിയാക്കരുത്: സന്ദീപ് വാര്യർ

മുസ്ലിം വിരോധി എന്ന കള്ളപ്രചരണം വിശ്വസിക്കാതെ നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ചവരാണ് അറബ് ഭരണാധികാരികൾ എന്നകാര്യമെങ്കിലും മിനിമം ഓർമ്മവേണമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കുന്നു.

സന്ദീപ് വാര്യർ

സന്ദീപ് വാര്യർ

 • Last Updated :
 • Share this:
  തിരുവനന്തപുരം: ഇന്ത്യക്കാരുടെ അഭിമാനം തകർക്കുന്ന രാഷ്ട്രീയ പ്രചാരണത്തിന് ഗൾഫ് രാഷ്ട്രങ്ങളെ വേദിയാക്കരുതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ബിജെപി അനുഭാവികളായിപ്പോയി എന്നതിന്റെ പേരിലും ദേശീയ സാംസ്കാരിക സംഘടനകളുടെ ഭാഗമായതിന്റെ പേരിലും ഗൾഫ് രാഷ്ട്രങ്ങളിൽ ജോലി ചെയ്യുന്നവരെ ലിസ്റ്റ് ഇട്ട് കൈകാര്യം ചെയ്യുമെന്നും ജോലി കളയുമെന്നും ഡി പോർട്ട് ചെയ്യും എന്നൊക്കെ ഉയരുന്ന ഭീഷണികൾക്കെതിരെയാണ് സന്ദീപ് വാര്യർ രംഗത്തെത്തിയിരിക്കുന്നത്. ഫേസ് ബുക്കിൽ കുറിച്ച പോസ്റ്റിലാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

  ബിജെപി അനുഭാവികൾ ആയിപ്പോയതിന്റെ പേരിൽ ഒരു അറബ് രാഷ്ട്രവും ഒരു ഇന്ത്യൻ പൗരനെയും പുറത്താക്കാൻ പോകുന്നില്ലെന്നും മുസ്ലിം വിരോധി എന്ന കള്ളപ്രചരണം വിശ്വസിക്കാതെ നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ചവരാണ് അറബ് ഭരണാധികാരികൾ എന്നകാര്യമെങ്കിലും മിനിമം ഓർമ്മവേണമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കുന്നു.

  സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

  ബിജെപി അനുഭാവികളായിപ്പോയി എന്നതിന്റെ പേരിൽ, ദേശീയ സാംസ്കാരിക സംഘടനകളുടെ ഭാഗമായതിന്റെ പേരിൽ , ഗൾഫ് രാഷ്ട്രങ്ങളിൽ ജോലി ചെയ്യുന്നവരെ ലിസ്റ്റ് ഇട്ട് കൈകാര്യം ചെയ്യുമെന്നും ജോലി കളയുമെന്നും ഡി പോർട്ട് ചെയ്യും എന്നൊക്കെ കുറെയാളുകൾ ഭീഷണി ഉയർത്തുകയാണ്.

  ഇന്തോ അറബ് ബന്ധത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന സമീപനമാണ് ഇക്കൂട്ടർ കൈക്കൊള്ളുന്നത്. പ്രവാസികൾ ഒറ്റക്കെട്ടായി ഒരുമയോടെ നിൽക്കേണ്ട ഘട്ടമാണിത്.

  രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ അറബ് രാഷ്ട്രങ്ങളുടെ മുന്നിൽ നമ്മുടെ സൽപേര് കളയുന്ന പ്രചാരണത്തിന് ആരും കൂട്ടുനിൽക്കരുത്. രാജ്യത്തിന് പുറത്ത് നമ്മളെല്ലാവരും ഇന്ത്യയുടെ അനൗദ്യോഗിക അംബാസഡർമാർ ആണ്. നമ്മുടെ അഭിപ്രായവ്യത്യാസങ്ങൾ തീർക്കേണ്ടത് രാജ്യത്തിനകത്താണ് . അതിനിടെ ജനാധിപത്യ പോംവഴിയുണ്ട്.

  ആ ജനാധിപത്യ വേദിയിൽ പരാജയപ്പെട്ടവർ അടുത്ത തിരഞ്ഞെടുപ്പിന് വേണ്ടി കാത്തുനിൽക്കാനുള്ള ക്ഷമ കാണിക്കണം. രാജ്യം ആരു ഭരിച്ചാലും ലോകത്തിനുമുന്നിൽ നമ്മളെല്ലാവരും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരുടെ അഭിമാനം തകർക്കുന്ന രാഷ്ട്രീയ പ്രചാരണത്തിന് ഗൾഫ് രാഷ്ട്രങ്ങളെ വേദിയാക്കരുത്. ഭാവിയിൽ അത്തരം പ്രചാരണം നടത്തുന്നവർക്കും അത് ദോഷമായി തന്നെ ഭവിക്കും.

  ബിജെപി അനുഭാവികൾ ആയിപ്പോയതിന്റെ പേരിൽ ഒരു അറബ് രാഷ്ട്രവും ഒരു ഇന്ത്യൻ പൗരനെയും പുറത്താക്കാൻ പോകുന്നില്ല. മുസ്ലിം വിരോധി എന്ന നിങ്ങളുടെ കള്ളപ്രചരണം വിശ്വസിക്കാതെ നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ചവരാണ് അറബ് ഭരണാധികാരികൾ എന്നകാര്യമെങ്കിലും മിനിമം ഓർമ്മവേണം. അറബ് രാഷ്ട്ര തലവൻമാരുടെ ഏറ്റവും മികച്ച സുഹൃത്താണ് നരേന്ദ്രമോദിയും ബിജെപി സർക്കാരും.

  BEST PERFORMING STORIES:ലോക്ക്ഡൗൺ കാലത്ത് മോഷ്ടാവായ 16കാരനോട് ക്ഷമിച്ച് കോടതി; മോഷണം സഹോദരനും അമ്മയ്ക്കും ഭക്ഷണത്തിനായി
  [NEWS]
  Covid 19 | 'കേരളത്തിനൊപ്പമുണ്ടെന്ന് റിലയൻസ്'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി രൂപ നൽകി
  [NEWS]
  ഇൻഫോസിസിലെ ചില ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണെന്ന് കമ്പനി
  [NEWS]


  എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അറബ് രാഷ്ട്രങ്ങളെ സഹായിക്കാൻ ഇന്ത്യ മുന്നിലുണ്ടായിട്ടുണ്ട്. കൊറോണ ബാധയ്ക്കെതിരായ പോരാട്ടത്തിലും മരുന്ന് ഉൾപ്പെടെയുള്ള സഹായങ്ങൾ നരേന്ദ്രമോദി സർക്കാർ ചെയ്തിട്ടുണ്ട്. ഇന്തോ അറബ് ബന്ധത്തെ തകർക്കുന്ന പ്രചാരണങ്ങളിൽ നിന്ന് ഓരോ ഉത്തരവാദിത്വബോധമുള്ള പൗരനും വിട്ടുനിൽക്കണം. ഇന്ത്യയ്ക്ക് പുറത്ത് ആത്യന്തികമായി നിങ്ങൾ കോൺഗ്രസുകാരനോ മാർക്സിസ്റ്റുകാരനോ ബിജെപിക്കാരനോ ഹിന്ദുവോ മുസൽമാനോ ക്രൈസ്തവനോ അല്ല , ഇന്ത്യൻ ആണ് എന്നത് മറക്കരുത്.

  Published by:Gowthamy GG
  First published: