നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Lilly Singh | കക്ഷം ഇരുണ്ടതിന് നാണിക്കേണ്ട; ഫോട്ടോകളുമായി നടി ലില്ലി സിംഗ്

  Lilly Singh | കക്ഷം ഇരുണ്ടതിന് നാണിക്കേണ്ട; ഫോട്ടോകളുമായി നടി ലില്ലി സിംഗ്

  സിംഗിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

  • Share this:
   കനേഡിയന്‍ യൂട്യൂബറും ഹാസ്യനടിയുമായ ലില്ലി സിംഗ് അമേരിക്കന്‍ വിനോദ മേഖലയില്‍ ദക്ഷിണേഷ്യന്‍ സ്വദേശികളെ പ്രതിനിധീകരിക്കുന്ന പ്രശസ്ത താരമാണ്. ഒരു ബൈസെക്ഷ്വല്‍ വ്യക്തിയെന്ന നിലയിലുള്ള തന്റെ ലൈംഗിക വ്യക്തിത്വത്തെക്കുറിച്ചും സിംഗ് മുമ്പ് തുറന്നു പറഞ്ഞിട്ടുണ്ട്. കൂടാതെ ഫെമിനിസം പോലുള്ള വിഷയങ്ങള്‍ തന്റെ പ്രവൃത്തിയിലൂടെ ലില്ലി സിംഗ് അഭിസംബോധന ചെയ്തിട്ടുമുണ്ട്. ഈ ആഴ്ച ആദ്യം ലില്ലി സിംഗ് പങ്കിട്ട ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

   കറുത്ത സ്‌പോര്‍ട്‌സ് ബ്രായും ഗ്രേ കളര്‍ ട്രാക്ക് പാന്റും ധരിച്ച് തലയ്ക്ക് മുകളിലേയ്ക്ക് കൈകള്‍ ഉയര്‍ത്തി നില്‍ക്കുന്ന സ്വന്തം ചിത്രമാണ് ലില്ലി സിംഗ് പങ്കുവച്ചത്. സിംഗിന്റെ പുഞ്ചിരിക്കുന്ന ചിത്രത്തില്‍ അവരുടെ ഇരുണ്ട നിറത്തിലുള്ള കക്ഷവും കാണാം.

   'ഇരുണ്ട കക്ഷത്തെ ഓര്‍ത്ത് തനിയ്ക്ക് വളരെ നാണക്കേട് തോന്നിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അത് തനിയ്ക്ക് ഒരു പ്രശ്‌നമല്ലെന്നുമാണ്' ലില്ലി സിംഗ് അടിക്കുറിപ്പില്‍ കുറിച്ചിരിക്കുന്നത്. സഹോദരിമാരെ 'നിങ്ങളുടെ കക്ഷത്തെ നിങ്ങള്‍ സ്‌നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഒരു കൈ ഉയര്‍ത്തൂ' എന്നും ലില്ലി സിംഗ് പോസ്റ്റില്‍ പറയുന്നുണ്ട്.

   സിംഗിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം ശരീരത്തെയും ശരീരത്തിന് കറുപ്പ് നല്‍കുന്ന മെലാനിനെയും സ്‌നേഹിക്കുന്ന സിംഗിന്റെ പോസ്റ്റിനെ അഭിനന്ദിച്ചു കൊണ്ട് ചില ഉപയോക്താക്കള്‍ രംഗത്തെത്തി. ആരെങ്കിലും ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് കണ്ടതില്‍ വളരെ സന്തോഷമുണ്ടെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു.

   ഉത്കണ്ഠയെയും വിഷാദത്തെയും മറികടക്കുന്നതിനായാണ് സിംഗ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. സൂപ്പര്‍ വുമണ്‍ എന്ന സിംഗിന്റെ യൂട്യൂബ് ചാനലിന് നിരവധി ആരാധകരാണുള്ളത്. യൂട്യൂബില്‍ 14 മില്യണിലധികം വരിക്കാരാണ് സിംഗിനുള്ളത്. ഏറ്റവും സ്വാധീനമുള്ള ഇന്റര്‍നെറ്റ് ഇന്‍ഫ്‌ലുവന്‍സര്‍മാരില്‍ ഒരാളാണ് ലില്ലി സിംഗ്.

   സ്ലീവെലെസ്സ് വസ്ത്രങ്ങള്‍ ധരിക്കാന്‍ പല സ്ത്രീകള്‍ക്കും ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് കക്ഷത്തിലെ കറുപ്പ് നിറമാണ്. മറ്റുള്ളവര്‍ ഇത് കാണുമെന്ന് കരുതി പലരും ഇഷ്ടമാണെങ്കില്‍ കൂടി സ്ലീവ് ലെസ് വസ്ത്രങ്ങള്‍ ധരിക്കാന്‍ മടിക്കാറുണ്ട്. അത്രമാത്രം സ്ത്രീകളെ അലട്ടുന്ന പ്രശ്‌നമാണ് ഇരുണ്ട കക്ഷം. ഇത്തരം സ്ത്രീകള്‍ക്ക് ഒരു പ്രചോദനമാണ് ലില്ലി സിംഗിന്റെ പോസ്റ്റ്
   ലോകത്തിലെ വിചിത്രമായ ജോലികളിലൊന്നാണ് കക്ഷത്തിലെ മണം പരിശോധിക്കുന്നത്. ഇത്രയും വിചിത്രമായ ഒരു ജോലി മുമ്പെങ്ങും നിങ്ങള്‍ കേട്ടിട്ടുണ്ടാകില്ല. ഡിയോഡറന്റ് കമ്പനികളാണ് ഈ ജോലി വാഗ്ദാനം ചെയ്യുന്നത്. ആളുകളുടെ കക്ഷം മണത്ത് നോക്കി വിശകലനം ചെയ്യുന്നതിനാണ് ഇത്തരം ജോലിക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നത്. സാധാരണയായി ഈ ജോലി ചെയ്യുന്ന പ്രൊഫഷണല്‍ ഒരു ഡിയോഡറന്റിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിന് മണിക്കൂറില്‍ 60 പേരുടെ കക്ഷങ്ങള്‍ വരെ മണത്തു നോക്കേണ്ടി വരും.
   First published:
   )}