കോവിഡ് പകര്‍ച്ചവ്യാധി കാരണം ആളുകള്‍ പുറത്തുപോകുന്നതിനു പകരം ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വാങ്ങുന്നത് വര്‍ദ്ധിച്ചിരുന്നു. ഓര്‍ഡറുകള്‍ വര്‍ദ്ധിച്ചതോടെ, ഡെലിവറി എക്സിക്യൂട്ടീവുകളുടെ ജോലിഭാരം വര്‍ദ്ധിക്കുകയും ചെയ്തു. ഡെലിവറി തൊഴിലാളികള്‍ അവരുടെ കഠിനാധ്വാനം തുടര്‍ന്നപ്പോള്‍, ഈ എക്സിക്യൂട്ടീവുകള്‍ക്കെതിരായ വിവേചനപരമായ നടപടികളുടെ നിരവധി റിപ്പോര്‍ട്ടുകളും പുറത്തു വന്നുതുടങ്ങി. ഏതാണ്ട് ഒരാഴ്ച മുമ്പ്, ഉദയ്പൂരിലെ ഒരു ഫുഡ് കോര്‍ട്ട്/മാള്‍ ഡെലിവറി എക്സിക്യൂട്ടീവുകളെ കെട്ടിടത്തിന്റെ ലിഫ്റ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ഇപ്പോള്‍, ഒരു റെസ്റ്റോറന്റ് ഡെലിവറി തൊഴിലാളികളെ വാഷ് റൂം, ശുചിമുറികള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കി നോട്ടീസ് പതിപ്പിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇന്റര്‍നെറ്റ് ലോകത്ത് റെസ്റ്റോറന്റിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
റെഡ്ഡിറ്റ് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലായിരുന്നു ഈ നോട്ടീസിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 26ന് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് 'കോര്‍ണര്‍ ഹൗസ് ഐസ് ക്രീംസ്' എന്ന റെസ്റ്റോറന്റിന്റെ ഒരു നോട്ടീസിന്റെ ഫോട്ടോ പങ്കുവച്ചു. അതില്‍ എഴുതിയിരിക്കുന്നത് - സ്വിഗ്ഗി, സൊമാറ്റോ എന്നിവയുടെ ഡെലിവറി തൊഴിലാളികള്‍ റെസ്റ്റോറന്റിനുള്ളിലെ ശുചിമുറി ഉപയോഗിക്കരുതെന്നാണ് എഴുതിയിരിക്കുന്നത്. റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം എവിടെയാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ഈ വിവേചനത്തിന്റെ പേരില്‍ ധാരാളം ആളുകള്‍ ഭക്ഷണശാലയുടെ ഉടമകളെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റുകള്‍ ഇട്ടിരുന്നു.
ചില ആളുകള്‍ റെസ്റ്റോറന്റിനെ വിമര്‍ശിച്ചപ്പോള്‍ മറ്റുചിലര്‍, ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ള ശുചിമുറികള്‍ ഉപയോഗിക്കാന്‍ ഡെലിവറി തൊഴിലാളികള്‍ക്ക് അനുവാദം നല്കാന് റെസ്റ്റോറന്റുകളെ ചില വ്യവസ്ഥകള്‍ അനുവദിക്കുന്നില്ലെന്ന് വാദിച്ചു. സമൂഹത്തിലെ വിവേചനത്തിന്റെ ഏറ്റവും നല്ല ഉദ്ദാഹരണമാണ് ഇതെന്ന് ചിലര്‍ കുറിച്ചപ്പോള്‍ മറ്റു ചിലര്‍ പറയുന്നത് എന്തൊരു വൃത്തിക്കെട്ട മനോഭാവമാണ് അവരുടേത് (ഭക്ഷണശാല) എന്നാണ്. ചില കമന്റുകള്‍ ഇപ്രകാരമായിരുന്നു:
''ഇന്ത്യക്കാര്‍ക്ക് 'എന്റെ വഴി അല്ലങ്കില്‍ ഹൈവേ' എന്ന മനോഭാവമുണ്ട്. ഇവര്‍ സേവനം ഉപയോഗിക്കാന്‍ തയ്യാറാണ്, പക്ഷേ ഡെലിവറി തൊഴിലാളികള്‍ക്ക് ലിഫ്റ്റ്, ബാത്ത്റൂം മുതലായവയിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല, അവര്‍ കൊണ്ടുവരുന്ന ഭക്ഷണം വൃത്തിഹീനമാണെന്നും ഡെലിവറി വൈകിയെന്നും പരാതിപ്പെടുകയും ചെയ്യും. നമ്മള് ദൈവത്തിന്റെ വെളിച്ചത്തില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ അകന്നുപോകുന്നു.''
'സ്വിഗ്ഗി, സൊമാറ്റോ ജോലിക്കാര്‍ക്കെതിരായ ഇത്തരം വിവേചനം എന്തിനാണ്? അവര്‍ വളരെ കഠിനാധ്വാനം ചെയ്യുന്നു, ഈ ആളുകള്‍ ഇത് ചെയ്യുന്നുണ്ടോ? നന്ദിക്കെട്ട ചെയ്തികള്‍..''
ഈ മാസമാദ്യം, ട്വിറ്റര്‍ ഉപയോക്താവും പത്രപ്രവര്‍ത്തകയുമായ ശോഭന കെ നായര്‍ ഒരു ചിത്രം പങ്കിട്ടിരുന്നു. സ്വിഗ്ഗി സൊമാറ്റോ എക്സിക്യൂട്ടീവുകള്‍ കെട്ടിടത്തിനുള്ളിലെ ലിഫ്റ്റ് ഉപയോഗിക്കാന്‍ പാടില്ലെന്നും പകരം പടികള്‍ കയറണമെന്നുമുള്ള ഒരു അറിയിപ്പായിരുന്നു ഇത്. ഈ അറിയിപ്പ് പതിപ്പിച്ച സ്ഥലം ട്വീറ്റില്‍ സൂചിപ്പിച്ചിരിക്കുന്ന കെട്ടിടം ഉദയ്പൂരിലെ ഒരു ഫുഡ് കോര്‍ട്ട്/മാള്‍ ആണെന്നും ചിലര്‍ ആ ട്വീറ്റില്‍ പ്രതികരിക്കുന്നുണ്ട്. സെപ്റ്റംബര്‍ 18ന് പോസ്റ്റ് ചെയ്ത ശോഭനയുടെ ഈ ട്വീറ്റ് മറ്റ് ട്വിറ്റര്‍ ഉപയോക്താക്കളില്‍ നിന്നുള്ള വളരെയധികം രോഷാകുല പ്രതികരണങ്ങള്‍ക്ക് കാരണമായി.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.