• HOME
  • »
  • NEWS
  • »
  • buzz
  • »
  • എം.ബി രാജേഷ് ഇനി താടിയെടുത്ത മന്ത്രി; 'ഇനി മുടി അൽപംകൂടി നരച്ചിട്ട് താടി വെക്കാം'

എം.ബി രാജേഷ് ഇനി താടിയെടുത്ത മന്ത്രി; 'ഇനി മുടി അൽപംകൂടി നരച്ചിട്ട് താടി വെക്കാം'

1992 ൽ എസ്എഫ്ഐ കാലം തൊട്ട്  താടി വളർത്തിയിരുന്നതായി എംബി രാജേഷ് പറയുന്നു

  • Share this:
എം ബി രാജേഷ് ഇനി താടിയെടുത്ത മന്ത്രിയാണ്. താടി ഭംഗിയായി വെട്ടിയൊതുക്കി നടക്കുന്ന എം ബി രാജേഷിനെയാണ് വർഷങ്ങളായി നാം കണ്ടു വരുന്നത്. അതുകൊണ്ട് തന്നെ താടിയെടുത്ത ഫോട്ടോ മന്ത്രി എം ബി രാജേഷ് തന്നെ ഫേസ്ബുക്കിൽ ഇട്ടതോടെ നിരവധി പേരാണ് രസകരമായ കമൻ്റുകളിട്ടത്.

1992 ൽ എസ്എഫ്ഐ കാലം തൊട്ട്  താടി വളർത്തിയിരുന്നതായി എംബി രാജേഷ് പറയുന്നു. ഇതിനിടയിൽ ഒരു തവണ മാത്രമാണ് താടിയെടുത്തത്. കോവിഡിനെ തുടർന്ന് സമ്പൂർണ  ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോഴായിരുന്നു താടിയെടുത്തത്. അന്ന് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ആരും കണ്ടിരുന്നില്ല.

അന്ന് താടിയെടുത്ത ഒരു ഫോട്ടോ മന്ത്രി പി രാജീവിന് അയച്ചു നൽകിയപ്പോൾ രാജീവും  താടിയെടുത്തതിൻ്റെ ഫോട്ടോ തിരിച്ചയച്ചു നൽകിയതിൻ്റെ രസകരമായ ഓർമ്മ രാജേഷ് പങ്കുവെച്ചു. ഇനി മുടി അല്പം കൂടി നരച്ചിട്ട് താടി വെക്കാം എന്നാണ് മന്ത്രിയുടെ നിലപാട്.

എം.ബി രാജേഷിന്‍റെ ഫോട്ടോയ്ക്ക് ഫേസ്ബുക്ിൽ ലഭിച്ച രസകരമായ കമന്‍റുകൾ

സാർ , ഇന്നലത്തെ ഫുട്ബാൾ മത്സരത്തിൽ ബംഗാളികൾ ജയിക്കുമെന്ന് പറഞ്ഞു ആരോടെങ്കിലും ബെറ്റ് വെച്ചോ ?

താടി എടുക്കണ്ടയിരുന്നു അതൊരു ബർകത് ആയിരുന്നു 😀


എന്തൊരു കഷ്ടമാണ് അങ്ങേർക്ക് താടി വടിക്കാനുള്ള അവകാശം കൂടി ഇല്ലേ... 🥴🥴



പക്ഷേ അഭിപ്രായം പറയാലോ താടി ആയിരുന്നു ഒന്നുടെ നല്ലത് 🚶‍♀️🚶‍♀️🚶‍♀️




സുന്ദരൻ. 👍🌹🌹🌹.

താടി കളയേണ്ടായിരുന്നു സഖാവേ.





ലാൽസലാം സഖാവെ ലാൽസലാം 🙏🌹പുതിയ ലുക്കിൽ 15 വയസ്സ് കുറഞ്ഞു പഴയ SFI ക്കാരൻ ആയല്ലോ ❤❤



ഞങ്ങൾ ആരാധകർ നിരാശരാണ്.താടിയായിരുന്നു നല്ലത്



Published by:Anuraj GR
First published: