ഗേൾഫ്രണ്ട് ദിനം മുതൽ തണ്ണിമത്തൻ ദിനം വരെ; ഓഗസ്റ്റിലെ വിചിത്രമായ ചില ദിനാചരണങ്ങളെക്കുറിച്ച് അറിയാം

വിചിത്രമായ ചില ദിനങ്ങള്‍ ഓഗസ്റ്റ് മാസത്തിലുണ്ട്. പലര്‍ക്കും അവയെക്കുറിച്ച് യാതൊരു ധാരണയുമില്ല. അത്തരം ചില ദിനാചരണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ഗേൾഫ്രണ്ട് ദിനം മുതൽ തണ്ണിമത്തൻ ദിനം വരെ; ഓഗസ്റ്റിലെ വിചിത്രമായ ചില ദിനാചരണങ്ങളെക്കുറിച്ച് അറിയാം

ഗേൾഫ്രണ്ട് ദിനം മുതൽ തണ്ണിമത്തൻ ദിനം വരെ; ഓഗസ്റ്റിലെ വിചിത്രമായ ചില ദിനാചരണങ്ങളെക്കുറിച്ച് അറിയാം

 • Share this:
  നിരവധി പേര്‍ ഓഗസ്റ്റ് ഒന്നിന് തങ്ങളുടേതായ നിലയില്‍ വിപുലമായിത്തന്നെ സൗഹൃദദിനം ആഘോഷിച്ചു. എന്നാല്‍, അതേ തീയതിയില്‍ തന്നെ മറ്റൊരു ദിനാചരണവും ഉണ്ടെന്ന് അറിയുന്നവര്‍ വളരെ വിരളമായിരിക്കും. ഓഗസ്റ്റ് ഒന്നിന് ദേശീയ ഗേള്‍ഫ്രണ്ട്‌സ് ദിനം കൂടിയായിരുന്നു. സമാനമായ രീതിയില്‍ വിചിത്രമായ ചില ദിനങ്ങള്‍ ഓഗസ്റ്റ് മാസത്തിലുണ്ട്. പലര്‍ക്കും അവയെക്കുറിച്ച് യാതൊരു ധാരണയുമില്ല. അത്തരം ചില ദിനാചരണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

  തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ സ്ത്രീകളെ അവരുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്താനും അവരോടുള്ള നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കാനാണ് കൂട്ടുകാരികള്‍ക്ക് വേണ്ടിയുള്ള ദേശീയ ദിനം അമേരിക്കയില്‍ ഓഗസ്റ്റ് ഒന്നിന് ആഘോഷിച്ചു പോരുന്നത്. 1863ലാണ് ഗേള്‍ഫ്രണ്ട് എന്ന പേര് ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. ചെറുപ്പക്കാര്‍ക്കിടയില്‍ ഒരു സ്ത്രീയുടെ കൂട്ടുകാരിയെ സൂചിപ്പിക്കാനാണ് ഈ വാക്ക് ആദ്യം ഉപയോഗിച്ചിരുന്നത്. എന്നാല്‍, 1920-നു ശേഷം കാമുകിമാരെ സൂചിപ്പിക്കാനായി ഈ വാക്ക് വ്യാപകമായി ഉപയോഗിച്ചു തുടങ്ങി.

  ഇത് കൂടാതെ മറ്റു ചില വിചിത്ര ദിനാചരണങ്ങളും ഈ മാസം വരാന്‍ പോകുന്നുണ്ട്. ഓഗസ്റ്റ് 2 ഐസ്‌ക്രീം സാന്‍ഡ്വിച്ച് ദിനമായാണ് ആചരിക്കാറുള്ളത്. ഓഗസ്റ്റ് 3 തണ്ണിമത്തന്‍ ദിനം എന്നറിയപ്പെടുന്നു. ഓഗസ്റ്റ് 5 വളരെ വിചിത്രമായ മറ്റൊരു ദിനമാണ്. 'പട്ടിയെപ്പോലെ പണിയെടുക്കല്‍ ദിനം' അഥവാ 'വര്‍ക്ക് ലൈക്ക് എ ഡോഗ് ഡേ' എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. അമേരിക്കയില്‍ ഓഗസ്റ്റ് 10 ദേശീയ അലസദിനമായി ആചരിക്കുന്നു. അനൗപചാരികമായ ഈ ദിനാചരണം അലസരായ വ്യക്തികളെ ആദരിക്കാന്‍ വേണ്ടിയുള്ളതാണ്. അമേരിക്കയില്‍ ഓഗസ്റ്റ് 12 'നാഷണല്‍ മിഡില്‍ ചൈല്‍ഡ് ഡേ' ആയും ഓഗസ്റ്റ് 12 തമാശ പറയാനുള്ള ദേശീയ ദിനമായും (ടെല്‍ എ ജോക്ക് ഡേ) ആചരിക്കാറുണ്ട്.

  സമാനമായ രീതിയില്‍ ഓഗസ്റ്റ് 22 'ബീ ആന്‍ എയ്ഞ്ചല്‍ ഡേ' ആയാണ് ആചരിക്കാറുള്ളത്. ഓഗസ്റ്റ് 23 ആകട്ടെ, 'റൈഡ് ലൈക്ക് എ വിന്‍ഡ് ഡേ' എന്ന പേരിലും പ്രസിദ്ധമാണ്. ചുംബനത്തിനും മേക്ക് അപ്പിനുമുള്ള പ്രാധാന്യം വിളിച്ചോതുന്ന കിസ് ആന്‍ഡ് മേക്ക് അപ്പ് ഡേ ആഘോഷിക്കുന്നത് ഓഗസ്റ്റ് 25നാണ്. ഈ മാസത്തിലെ ഏറ്റവും അവസാന ദിനമായ ഓഗസ്റ്റ് 31 സമാനമായ രീതിയില്‍ അതിവിശിഷ്ടമായി ആഘോഷിക്കുന്നവര്‍ ഉണ്ട്. 'ഈസ്റ്റ് ഔട്ട്‌സൈഡ് ഡേ' എന്ന പേരിലാണ് ഈ ദിവസം അറിയപ്പെടുന്നത്. നിങ്ങളില്‍ ആരെങ്കിലും പ്രത്യേകതകള്‍ നിറഞ്ഞ ഈ ദിനാചരണങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? നമ്മള്‍ ആഘോഷിക്കാറുണ്ടെങ്കിലും ഇല്ലെങ്കിലും വിചിത്രമായ ഇത്തരം ആഘോഷ ദിവസങ്ങള്‍ കൊണ്ടാടുന്നവരും നമുക്ക് ചുറ്റുമുണ്ട് എന്നറിയുന്നത് കൗതുകകരമായ കാര്യമാണ് അല്ലേ?
  First published:
  )}