• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video |തിരുവസ്ത്രമണിഞ്ഞ് ടര്‍ഫില്‍ കന്യാസ്ത്രീകളുടെ ഫുട്‌ബോള്‍ കളി; വീഡിയോ വൈറല്‍

Viral Video |തിരുവസ്ത്രമണിഞ്ഞ് ടര്‍ഫില്‍ കന്യാസ്ത്രീകളുടെ ഫുട്‌ബോള്‍ കളി; വീഡിയോ വൈറല്‍

ഒരു ഫുട്‌ബോള്‍ ടര്‍ഫില്‍ കന്യാസ്ത്രീകള്‍ ഫുട്ബോള്‍ കളിക്കുന്നതാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്.

  • Last Updated :
  • Share this:
    ഇറ്റലിക്കാരുടെ (Italy) ഫുട്ബോള്‍ (football) ഭ്രാന്തിനെക്കുറിച്ച് ലോകത്ത് എല്ലാവര്‍ക്കും സുപരിചിതമാണ്. ഫുട്‌ബോള്‍ അവിടെ എത്രത്തോളം ജനപ്രിയമാണെന്ന് കാണിച്ചുതരുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് (video viral).

    ഇറ്റലിയിലെ ഒരു ഫുട്‌ബോള്‍ ടര്‍ഫില്‍ കന്യാസ്ത്രീകള്‍ ഫുട്ബോള്‍ കളിക്കുന്നതാണ് (Nuns playing football) വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. തിരുവസ്ത്രമണിഞ്ഞ നാല് കന്യാസ്ത്രീകള്‍ ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതും പന്തിന് പിന്നാലെ ഓടുന്നതും ഗോള്‍ നേടിയ ശേഷമുള്ള അവരുടെ ആഘോഷങ്ങളുമാണ് വീഡിയോയിലുള്ളത്.


    14 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ഇറ്റാലിയന്‍ ഫുട്ബോള്‍ ടി.വി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുമാണ് ഈ വീഡിയോ പുറത്തുവന്നത്. നിരവധി ആരാധകരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    Also read: Viral Video | വാഹനത്തിന് മുകളിൽ കയറി നിന്ന് ജനക്കൂട്ടത്തെ കൈകൂപ്പി; പവൻ കല്യാണിനെ വലിച്ച് താഴെയിട്ട് ആരാധകൻ

    Newton's Apple Tree| ന്യൂട്ടന്റെ 'ആപ്പിള്‍ മരം' ഭൂഗുരുത്വാകര്‍ഷണത്തിന് കീഴടങ്ങി; നിലംപതിച്ചത് യൂണിഷ് കൊടുങ്കാറ്റില്‍

    ലണ്ടന്‍: ഐസക് ന്യൂട്ടന്റെ(Isaac Newton) തലയില്‍ ആപ്പിള്‍ വീഴ്ത്തിയ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്ന് ശക്തമായ യൂണിഷ് കൊടുങ്കാറ്റില്‍(Storm Eunice) നിലംപതിച്ചു. 1954 ല്‍ നട്ടമരം കേംബ്രിഡ്ജ് സര്‍വകലാശയിലാണ് സ്ഥിതി ചെയ്തിരുന്നത്. ഭൂഗുരുത്വാകര്‍ഷണ നിയമം കണ്ടെത്താന്‍ ന്യൂട്ടന് പ്രേരണയായ ആപ്പിള്‍ മരത്തിന്റെ ക്ലോണ്‍ ചെയ്ത മരമാണ് ശക്തമായ കാറ്റില്‍ നിലംപതിച്ചത്.

    Also read: Viral video | പതിനഞ്ചുകാരൻ ചൂണ്ടയിട്ടു ; കുടുങ്ങിയത് വമ്പൻ സ്രാവ് : വീഡിയോ

    68 വര്‍ഷമായി സര്‍വകലാശാലയിലെ സസ്യോദ്യാനത്തിലുണ്ടായിരുന്നു. ഇതുള്‍പ്പെടെ മൂന്നു മരങ്ങളാണ് ഐസക് ന്യൂട്ടന്റെ ആപ്പിള്‍ മരത്തിന്റെ ക്ലോണായി ലോകത്തുള്ളത്. ഹണി ഫംഗസ് ബാധയാണ് ആപ്പിള്‍ മരം നശിക്കാന്‍ കാരണമായി അധികൃതര്‍ പറയുന്നത്.

    ഇംഗ്ലണ്ടിലെ ലിങ്കണ്‍ഷയറിലെ ന്യൂട്ടന്റെ ജന്മസ്ഥലത്താണ് യഥാര്‍ഥ ആപ്പിള്‍ മരമുള്ളത്. അതേസമയം ന്യൂട്ടന്റെ ആപ്പിള്‍ മരങ്ങളുടെ കൂടുതല്‍ ക്ലോണുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയതായും ഉദ്യാനത്തിന്റെ അധികൃതര്‍ വ്യക്തമാക്കി.
    Published by:Sarath Mohanan
    First published: