• HOME
  • »
  • NEWS
  • »
  • buzz
  • »
  • Job | നാലു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ജോലി; ജപ്പാനിലെ നഴ്സിംഗ് ഹോം അപേക്ഷകൾ ക്ഷണിച്ചു

Job | നാലു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ജോലി; ജപ്പാനിലെ നഴ്സിംഗ് ഹോം അപേക്ഷകൾ ക്ഷണിച്ചു

കുഞ്ഞുങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ മാത്രം ജോലിക്ക് ഹാജരായാൽ മതി. ജോലി ചെയ്യുന്ന കുഞ്ഞുങ്ങള്‍ക്ക് പാല്‍പ്പൊടിയും നാപ്കിനും കമ്പനി ശമ്പളമായി നല്‍കും.

  • Last Updated :
  • Share this:
    തെക്കൻ ജപ്പാനിലെ (southern Japan) ഒരു നഴ്സിംഗ് ഹോം വളരെ (Nursing Home ) പ്രധാനപ്പെട്ട ഒരു ഒഴിവിലേയ്ക്ക് കുഞ്ഞുങ്ങളെ (babies) ക്ഷണിച്ചിരിക്കുകയാണ്. എന്നാൽ അവരുടെ ജോലി എന്താണെന്നല്ലേ? നഴ്സിംഗ് ഹോമിലെ പ്രായമായ അന്തേവാസികളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയുമാണ് നാലു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾ ചെയ്യേണ്ടത്. കുഞ്ഞുങ്ങളുടെ പുഞ്ചിരിയില്‍ നിന്ന് പോലും പ്രായമായ ആളുകൾക്ക് ആശ്വാസം കണ്ടെത്താനാകും എന്ന കണക്കുകൂട്ടലിലാണ് നഴ്സിംഗ് ഹോം ഇത്തരത്തിലുള്ള ഒരു റിക്രൂട്ട്മെന്റ് നടത്തുന്നത്.

    ജോലിക്ക് വേണ്ട നിബന്ധനകൾ എന്തൊക്കെയെന്ന് നോക്കാം. ജോലി ചെയ്യുന്നവർ നാല് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളായിരിക്കണം. കൂടാതെ അവരുടെ രക്ഷിതാക്കൾ ഒരു കരാറിൽ ഒപ്പുവെക്കേണ്ടതുണ്ട്. എന്നാൽ ഈ കരാറിലും ഒരു കൗതുകം ഉണ്ട്. കുഞ്ഞുങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ മാത്രം ജോലിക്ക് ഹാജരായാൽ മതി. ജോലി ചെയ്യുന്ന കുഞ്ഞുങ്ങള്‍ക്ക് പാല്‍പ്പൊടിയും നാപ്കിനും കമ്പനി ശമ്പളമായി നല്‍കും.

    "കുഞ്ഞുങ്ങൾക്ക് വിശക്കുമ്പോഴോ ഉറക്കം വരുമ്പോഴോ അല്ലെങ്കിൽ അവരുടെ മാനസികാവസ്ഥയെ ആശ്രയിച്ച്" വിശ്രമിക്കാൻ അവർക്ക് അനുവാദമുണ്ട്," എന്നും കരാറിൽ പറയുന്നു. കൂടാതെ ഇതുവരെ 30ലധികം കുഞ്ഞുങ്ങൾ കരാറിൽ ഒപ്പ് വച്ചു കഴിഞ്ഞു. തങ്ങളുടെ നഴ്സിംഗ് ഹോമിലെ 100-ലധികം അന്തേവാസികൾ കുഞ്ഞുങ്ങളെ കാണുമ്പോൾ സന്തോഷിക്കുന്നതായി നഴ്സിംഗ് ഹോം മേധാവി കിമി ഗോണ്ടോ പയുന്നു.

    ഈ ജോലിയുടെ പരസ്യത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ ആണ് "ഞങ്ങൾ കുഞ്ഞുങ്ങളെ നിയമിക്കുന്നു" അവർക്ക് ഡയപ്പറുകളും പാൽപൊടിയും പ്രതിഫലമായി നൽകും. ഉദ്യോഗാർത്ഥികളുടെ പ്രധാന ഉത്തരവാദിത്തം ഒന്നുമാത്രമാണ്. അവരെ പരിചരിക്കുന്നവർക്ക് ഒപ്പം നഴ്‌സിംഗ് ഹോമിന് ചുറ്റും "ഒന്ന് നടക്കുക" എന്നാണ് പരസ്യത്തിൽ പറയുന്നത്. "കുട്ടികൾ അവരുടെ അമ്മമാർക്കൊപ്പമാണ് എപ്പോഴും താമസിക്കുന്നത്. ഒരു പാർക്കിൽ നടക്കാൻ കൊണ്ടുപോകുന്നത് പോലെയാണ് ഈ ജോലി എന്നും ഗോണ്ടോ പറഞ്ഞു.

    കൂടാതെ കുഞ്ഞുങ്ങളെ റിക്രൂട്ട് ചെയ്യുന്നതിൽ നഴ്സിംഗ് ഹോമിലെ താമസക്കാർ വളരെ സന്തുഷ്ടരാണ്. ഒപ്പം അവരുമായി പ്രായമായവർ കൂടുതൽ സംസാരിക്കുകയും അവരെ ആലിംഗനം ചെയ്യുകയും ചെയ്യുന്നു. ഇത് അവർക്ക് കൂടുതൽ സന്തോഷം പകരുന്നുണ്ടെന്നും ഗോണ്ടോ പറഞ്ഞു.

    അതേസമയം ചില കുട്ടികൾ അന്തേവാസികളുമായി നന്നായി ഇടപഴകുന്നുണ്ട്. അവർ ഇപ്പോൾ യഥാർത്ഥ മുത്തശ്ശിമാരെയും പേരക്കുട്ടികളെയും പോലെയാണ് ഇവിടെ കഴിയുന്നതെന്നാണ് നഴ്സിംഗ് ഹോമിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ ബാലവേല നിയമവിരുദ്ധമായ നമ്മുടെ നാട്ടിൽ കുഞ്ഞുങ്ങളെ ജോലിക്ക് നിയമിക്കുന്നു എന്ന വാർത്ത കൗതുകം ഉണർത്തുന്ന ഒന്നാണ്.

    എന്നാൽ കാനഡയിലെ (canada) ഒരു മിഠായി കമ്പനി ലോകത്തില്‍ ആദ്യമായി സിസിഒ (CCO) അഥവാ ചീഫ് കാന്‍ഡി ഓഫീസര്‍ പദവിയിലേയ്ക്ക് അടുത്തിടെ അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. ഓരോ മാസവും ആയിരക്കണക്കിന് മിഠായികള്‍ രുചിച്ച് നോക്കുക എന്നതാണ് സിസിഒയുടെ ജോലി. അഞ്ച് വയസിന് മുകളിലുള്ള കുട്ടികൾക്കും ഈ ജോലിയ്ക്ക് അപേക്ഷിക്കാമായിരുന്നു. പ്രതിവര്‍ഷം 100,000 ഡോളര്‍ അല്ലെങ്കില്‍ 61 ലക്ഷം രൂപ വരെയാണ് പ്രതിഫലം.
    Published by:Arun krishna
    First published: