• HOME
 • »
 • NEWS
 • »
 • buzz
 • »
 • മൃഗങ്ങൾക്കും ഇനി കോവിഡ് വാക്സിൻ; കടുവകൾക്കും കരടികൾക്കും വാക്സിൻ നൽകി ഓക്‌ലാൻഡ് മൃഗശാല

മൃഗങ്ങൾക്കും ഇനി കോവിഡ് വാക്സിൻ; കടുവകൾക്കും കരടികൾക്കും വാക്സിൻ നൽകി ഓക്‌ലാൻഡ് മൃഗശാല

ന്യൂജേഴ്‌സിയിലെ വെറ്റിനറി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൂയിറ്റിസാണ് മൃഗങ്ങൾക്കായുള്ള ഡോസുകൾ വികസിപ്പിച്ചെടുത്തത്

Image AP

Image AP

 • Last Updated :
 • Share this:
  പരീക്ഷണാത്മക വാക്സിൻ ഉപയോഗിച്ച് മൃഗങ്ങളെ സംരക്ഷിക്കാനുള്ള ദേശീയ ശ്രമത്തിന്റെ ഭാഗമായി സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഒരു മൃഗശാല കൊറോണ വൈറസിനെതിരെ കടുവകൾക്കും കരടികൾക്കും വാക്സിൻ നൽകി. ഈ ആഴ്ച ആദ്യം വാക്‌സിൻ ലഭിച്ച ഓക്‌ലാൻഡ് മൃഗശാലയിലെ രണ്ട് മൃഗങ്ങളാണ് കടുവകളായ ജിഞ്ചറും മോളിയും. സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ ശനിയാഴ്ചയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

  ന്യൂജേഴ്‌സിയിലെ വെറ്റിനറി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൂയിറ്റിസാണ് മൃഗങ്ങൾക്കായുള്ള ഡോസുകൾ വികസിപ്പിച്ചെടുത്തത്. മൃഗങ്ങളെ വൈറസ് ബാധിച്ചിട്ടില്ലെന്നും എന്നാൽ അവ ആരോഗ്യത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നുവെന്നും മൃഗശാലയിലെ വെറ്റിനറി സർവീസസ് വൈസ് പ്രസിഡന്റ് അലക്സ് ഹെർമൻ പറഞ്ഞു. കടുവകൾ, കരടികൾ, സിംഹങ്ങൾ എന്നിവയ്ക്കാണ് രണ്ട് ഡോസുകളിൽ ആദ്യ ഡോസ് നൽകിയത്. സാമൂഹ്യ അകലം പാലിക്കാൻ മൃഗശാല അധികൃതർ പ്രത്യേക സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു.

  “വാക്സിൻ ഉപയോഗിച്ച് മൃഗങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്,” അലക്സ് ഹെർമൻ പറഞ്ഞു.

  Also Read-ജീവനക്കാരന് ശമ്പളം നൽകിയത് നാണയങ്ങളായി; ചിത്രങ്ങൾ വൈറലായതോടെ കമ്പനിയ്ക്ക് പ്രവർത്തനാനുമതി നഷ്ടമായി

  70 ഓളം മൃഗശാലകളിൽ താമസിക്കുന്ന മൃഗങ്ങൾക്കും 11 സംസ്ഥാനങ്ങളിലായി ഒരു ഡസനിലധികം സംരക്ഷണ കേന്ദ്രങ്ങൾ, വന്യജീവി സങ്കേതങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്കായി സൂയിറ്റിസ് 11,000 ഡോസുകൾ സംഭാവന ചെയ്യുന്നുണ്ടെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.

  സാൻ ഡീഗോ മൃഗശാലയിലെ സഫാരി പാർക്കിലുള്ള ഗോറില്ലകളുടെ ഒരു സംഘത്തിനിടയിൽ കോവിഡ് -19 വ്യാപിച്ചതിനെത്തുടർന്ന് ജനുവരിയിൽ ഇവർക്ക് വാക്സിൻ നൽകിയിരുന്നു. ഇവിടെ ഗോറില്ലകളെക്കൂടാതെ കടുവകൾ, സിംഹങ്ങൾ, പൂച്ചകൾ, നായ്ക്കൾ എന്നിവയ്ക്കും കൊവിഡ് ബാധിച്ചിരുന്നു.

  Also Read-ഇന്ന് അന്താരാഷ്ട്ര ബിക്കിനി ദിനം: ഇന്ത്യയിലെ ഈ ബീച്ചുകളിൽ ധൈര്യമായി ബിക്കിനി ധരിക്കാം

  കോവിഡ് ബാധിതരുടെ എണ്ണം ലോകമെമ്പാടും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്സിനുകളാണ് ഇതിൽ വലിയ പങ്കുവഹിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ എണ്ണം കുറക്കാനും വാക്സിനുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇതുവരെ 183.01 മില്യൺ ജനങ്ങൾക്കാണ് ലോകത്താകമാനം കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതിൽ 3.96 മില്യൺ ജനങ്ങൾ മരണത്തിന് കീഴടങ്ങി.

  രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറയുന്നത് ആശ്വാസകരമാകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43,071 പേർക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 3,05,45,433 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 955 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 4,02,005 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

  Also Read-എക്കോണമി ക്ലാസ് യാത്രികർക്ക് എസി കോച്ചുകളുമായി ഇന്ത്യൻ റെയിൽവേ; വരുന്നത് 806 പുതിയ കോച്ചുകൾ

  അതേസമയം കോവിഡ് ബാധിതരുടെ എണ്ണം രാജ്യവ്യാപകമായി കുറയുന്നുണ്ടെങ്കിലും, മഹാരാഷ്ട്ര, കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ നിയന്ത്രണവിധേയമായിട്ടില്ല. ഈ സംസ്ഥാനങ്ങളിൽ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന ആശങ്കകൾക്കിടയിലും ദൈനംദിന കേസുകൾ ഉയർന്നു തന്നെ നിൽക്കുന്നത് ആശങ്കാജനകമാണ്.
  Published by:Jayesh Krishnan
  First published: