• HOME
 • »
 • NEWS
 • »
 • buzz
 • »
 • യാസ് ചുഴലിക്കാറ്റ്: അമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഡ്യൂട്ടിയിൽ പ്രവേശിച്ച് പൊലീസുകാരൻ

യാസ് ചുഴലിക്കാറ്റ്: അമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഡ്യൂട്ടിയിൽ പ്രവേശിച്ച് പൊലീസുകാരൻ

മരിച്ച അമ്മയുടെ സംസ്ക്കാരചടങ്ങുകൾ പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിലാണ് മർഷാഗിയിയിലെ ഇൻസ്പെകട്ർ ഇൻചാർജ് കലന്ദി ബെഹ്റ ഡ്യട്ടിയിൽ പ്രവേശിച്ചത്.

News18

News18

 • Last Updated :
 • Share this:
  പ്രിയപ്പെട്ടവർ മരിച്ച ദുഃഖത്തിൽ നിൽക്കുമ്പോഴും തന്നിലെ ഉത്തരവാദിത്വവും കടമയും നിർവ്വഹിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. വ്യക്തിപരമായ നഷ്ടത്തിനിടെയിലും തന്റെ കടമ നിർവ്വഹിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഒഡീഷയിലെ കേന്ദ്രപാരയിലുള്ള മർഷാഗിയിയലുള്ള പൊലീസുകാരൻ. മരിച്ച അമ്മയുടെ സംസ്ക്കാരചടങ്ങുകൾ പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിലാണ് മർഷാഗിയിയിലെ ഇൻസ്പെകട്ർ ഇൻചാർജ് കലന്ദി ബെഹ്റ ഡ്യട്ടിയിൽ പ്രവേശിച്ചത്.

  യാസ് ചുഴലിക്കാറ്റ് എത്തുന്നതിന് മുമ്പ് അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനായാണ് അമ്മ മരിച്ച വേദനയിലും ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. രണ്ട് വർഷമായി മർഷാഗിയിയിലെ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഇദ്ദേഹം മുമ്പ് ഫാനി, അംഫാൻ ചുഴലിക്കാറ്റുകൾ ആഞ്ഞടിച്ചപ്പോൾ മേഖലയിലുണ്ടായ നാശനഷ്ടങ്ങളും മറ്റും നേരിട്ട് കണ്ടതാണ്. 2019 ലും 2020 ലും ആളുകൾ നേരിട്ട ബുദ്ധി മുട്ടുകൾ നന്നായി അറിയുന്ന ബെഹ്റക്ക് ആളുകളെ ഒഴിപ്പിക്കുന്നതിനും മറ്റും കൂടുതൽ ആളുകളുടെ ആവശ്യം ഉണ്ടെന്ന ധാരണയുണ്ടായിരുന്നു. ഈ സാഹര്യം സ്വയം മനസിലാക്കിയാണ് ബെഹ്റ സ്വയം ജോലിയിൽ പ്രവേശിച്ചത്.

  Also Read കോവിഡ് വരാതിരിക്കാൻ വിഷപ്പാമ്പിനെ തിന്നു; പിന്നാലെ അറസ്റ്റും പിഴയും

  “മർഷഗായി പൊലീസ് സ്റ്റേഷൻ പരിധിയിലെ താഴ്ന്നു കിടക്കുന്ന 5 പഞ്ചായത്തുകൾ യാസ് ചുഴലിക്കറ്റും തുടർന്നുണ്ടാകുന്ന പേമാരിയും കാരണം വെള്ളത്തിനടിയിൽ ആകാൻ സാധ്യതയുണ്ട് എന്നാണ് കരുതിയിരുന്നത്. അതു കൊണ്ടു തന്നെ ഇവിടെയുള്ള ആളുകളെ ഒഴിപ്പിക്കുക എന്നത് ആവശ്യമായിരുന്നു” ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ബെഹ്റ പറഞ്ഞു.

  Also Read കാമുകിയുടെ മുന്നിൽ ആളാകാൻ 100 ഡോളർ ടിപ്പ് നൽകി, പിന്നീട് വന്ന് തിരിച്ചു വാങ്ങി; കള്ളത്തരം പൊളിച്ചടുക്കി ഹോട്ടൽ ജീവനക്കാരി

  മർഷഗായിയിൽ താമസിച്ചിരുന്ന 85 വയസുള്ള ബെഹ്റയുടെ മാതാവ് മെയ് 21 നാണ് ഹൃദായാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. സംസ്ക്കാര ചടങ്ങുകൾ നടത്തുന്നതിനായി മൃതദേഹം ബിൻജാർപൂറിലെ ജാജ്പൂറിലേക്ക് കൊണ്ട് പോവുകയും ചെയ്തിരുന്നു. സംസ്ക്കാര ചടങ്ങുകൾക്ക് ശേഷം അന്ന് രാത്രി തന്നെ ബെഹ്റ ആളുകളെ ഒഴിപ്പിക്കുന്ന പ്രവർത്തനത്തിനായി ജോലിയിൽ തിരികെ പ്രവേശിച്ചു.

  Also Read പേരക്കുട്ടിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബിയർ പോങ് കളിക്കുന്ന മുത്തശ്ശനും മുത്തശ്ശിയും; വീഡിയോ വൈറൽ

  ബെഹ്റയും സംഘവും ചേർന്ന് ഏതാണ്ട് 2100 പേരെയാണ് പൊലീസ് സ്റ്റേഷൻ പരിധിയിലെ താഴ്ന്ന പ്രദേശത്ത് നിന്നും യാസ് ചുഴലിക്കാറ്റ് എത്തുന്നതിന് മുമ്പായി ഒഴിപ്പിച്ചത്. ശക്തമായ കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകി വീണും, ഇലക്ട്രിക്ക് പോസ്റ്റുകൾ വീണും , വീടുകൾ തകർന്നും വലിയ നാശനഷ്ടങ്ങൾ സ്ഥലത്ത് ഉണ്ടായതായും ബെഹ്റ പറയുന്നു.

  രക്ഷാപ്രവർത്തനത്തിലും മേഖലയെ പഴയപടിയാക്കുന്ന പ്രവർത്തനങ്ങളിലും കൂടി പങ്കെടുത്ത ശേഷം വ്യാഴാഴ്ച്ചയാണ് മറ്റ് അന്ത്യകർമ്മങ്ങൾ കൂടി ചെയ്യുന്നതിനായി ബെഹ്റ ഗ്രാമത്തിലേക്ക് തിരിച്ചത്. വ്യക്തിപരമായി ഏറെ വിഷമിച്ച് നിൽക്കുന്ന അവസരത്തിലും ജോലിയോട് ബെഹ്റ കാണിച്ച ആത്മാർത്ഥതയെ കേന്ദ്രപാര എസ് പി മഡക്കാർ സന്ദീപ് സമ്പാദ് പുകഴ്ത്തുകയും ചെയ്തു. അടുത്തിടെ ഉത്തർപ്രദേശിൽ അമ്മയുടെ മരണ വിവരം അറിഞ്ഞ ശേഷവും കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്ന ഡ്യൂട്ടി തുടർന്ന ആംബുലൻസ് ഡ്രൈവറെ കുറിച്ച് വാർത്തയുണ്ടായിരുന്നു. രാത്രി വരെ ജോലി ചെയ്ത ശേഷമാണ് ഡ്രൈവർ അമ്മയുടെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി പോയത്.
  Published by:Aneesh Anirudhan
  First published: