നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Loud DJ Music | വിവാഹഘോഷയാത്രയ്ക്കിടെ ഉച്ചത്തില്‍ പാട്ട് വെച്ചു; 63 കോഴികള്‍ ചത്തതായി ഫാം ഉടമ, കേസെടുത്ത് പൊലീസ്

  Loud DJ Music | വിവാഹഘോഷയാത്രയ്ക്കിടെ ഉച്ചത്തില്‍ പാട്ട് വെച്ചു; 63 കോഴികള്‍ ചത്തതായി ഫാം ഉടമ, കേസെടുത്ത് പൊലീസ്

  ഡിജെ മ്യൂസിക്കിന്റെ ശബ്ദം താങ്ങാനാവാതെ തന്റെ ഫാമിലെ 63 ബ്രോയിലര്‍ കോഴികള്‍ ചത്തതായി ഒരു കോഴി ഫാം ഉടമ ആരോപിച്ചു.

  • Share this:
   ഉച്ചത്തില്‍ പാട്ട് കേട്ടാല്‍ ആരെങ്കിലും മരിക്കുമോ? ഒഡീഷയിൽ ഒരു വിചിത്രമായ സംഭവമാണ് നടന്നിരിക്കുന്നത്. ഒരു വിവാഹ ഘോഷയാത്രയില്‍ (wedding procession) നിന്നുള്ള ഉച്ചത്തിലുള്ള ഡിജെ മ്യൂസിക്കിന്റെ (loud dj music) ശബ്ദം താങ്ങാനാവാതെ തന്റെ ഫാമിലെ 63 ബ്രോയിലര്‍ കോഴികള്‍ (63 chicken) ചത്തതായി (died) ഒരു കോഴി ഫാം ഉടമ ആരോപിച്ചു.

   നീലഗിരി പോലീസ് സ്റ്റേഷനു കീഴിലുള്ള ബാലസോറിലെ കണ്ടഗരാഡി ഗ്രാമത്തിലാണ് സംഭവം നടന്നത്. തന്റെ ഗ്രാമത്തിലെത്തിയ വിവാഹ ഘോഷയാത്രയില്‍ വളരെ ഉച്ചത്തില്‍ പാട്ടുകൾ വച്ചിരുന്നെന്നും തന്റെ 63 ബ്രോയിലര്‍ കോഴികളാണ് ഉച്ചത്തിലുള്ള ശബ്ദം താങ്ങാനാകാതെ ചത്തതെന്നും ഫാം ഉടമ രഞ്ജിത് പരിദ പറഞ്ഞു. ഞായറാഴ്ച നടന്ന സംഭവത്തെ തുടര്‍ന്ന്, പരിദ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തു.

   രാത്രി 11 മണിയോടെ വിവാഹ ഘോഷയാത്ര ഉച്ചത്തില്‍ പാട്ട് വെച്ച് തന്റെ ഗ്രാമത്തിലേക്ക് വന്നുവെന്നും അവര്‍ ഉച്ചത്തില്‍ പടക്കം പൊട്ടിച്ചുവെന്നും പരിദ പറയുന്നു. തന്റെ ഫാമിലെ 2000 ബ്രോയിലര്‍ കോഴികള്‍ക്ക് ശബ്ദം താങ്ങാനാവുന്നതിലും അധികമായതിനാല്‍, ഘോഷയാത്രയില്‍ പങ്കെടുത്തവരോട് ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അവർ മദ്യപിച്ച് തന്നെ അസഭ്യം പറയുകയായിരുന്നുവെന്നും പരിദ പറയുന്നു.

   ശബ്ദം കേട്ട് തന്റെ ഫാമിലെ കോഴികള്‍ വളരെയധികം ഭയന്ന് പോയെന്നും ഏകദേശം ഒരു മണിക്കൂറിന് ശേഷം പരിശോധിച്ചപ്പോൾ തന്റെ 63 കോഴികള്‍ ചത്ത് കിടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം വധുവിന്റെ വീട്ടുകാരോട് സംഭവം പറയാന്‍ ചെന്നു. എന്നാല്‍ പടക്കം പൊട്ടിച്ചതിനാലാണ് കോഴികൾ ചത്തതെന്ന് വിശ്വസിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. മാത്രമല്ല, അയാളുടെ നഷ്ടത്തിന് പണം നല്‍കാന്‍ അവര്‍ വിസമ്മതിക്കുകയും ചെയ്തു. ഇത്രയും ഉച്ചത്തിലുള്ള ശബ്ദം കേട്ട് കോഴികള്‍ ചത്തതിനാല്‍ 180 കിലോ കോഴി ഇറച്ചിയാണ് നഷ്ടപ്പെട്ടതെന്ന് കോഴി ഫാം ഉടമ പറഞ്ഞു.

   തുടര്‍ന്ന് ഇയാൾ പൊലീസിന്റെ സഹായം തേടാന്‍ തീരുമാനിക്കുകയായിരുന്നു. നഷ്ടപരിഹാരത്തിന് പുറമെ നിയമങ്ങള്‍ ലംഘിച്ചതിന് പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരിദ പറഞ്ഞു.

   ഉച്ചത്തിലുള്ള സംഗീതം മൃഗങ്ങളിലും പക്ഷികളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിദഗ്ധരും വെറ്ററിനറി ഡോക്ടര്‍മാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വായു, ശബ്ദ മലിനീകരണം വളരെ ദോഷകരമാണ്. പടക്കം പൊട്ടിക്കുന്നത് വളര്‍ത്തുമൃഗങ്ങളെ പേടിപ്പെടുത്തുകയും അവ അസ്വസ്ഥതയോടെ പെരുമാറുകയും ചെയ്യും. കൂടാതെ പക്ഷികള്‍ക്കും ഹൃദയാഘാതം സംഭവിക്കുമെന്നും ഇത് അവയുടെ മരണത്തിന് കാരണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

   2017-ല്‍, സംസ്ഥാന സര്‍ക്കാര്‍ വിവാഹ പാര്‍ട്ടികളിലും മറ്റ് ഘോഷയാത്രകളിലും ഉപയോഗിക്കുന്ന ഡിജെയ്ക്കും മറ്റ് ശബ്ദ സംവിധാനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആംപ്ലിഫയറുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ശബ്ദ ലിമിറ്ററുകള്‍ സ്ഥാപിക്കണമെന്നും ശബ്ദം 65 ഡെസിബെലില്‍ കൂടരുതെന്നും ബാന്‍ഡ് മേളക്കാരോട് ആവശ്യപ്പെട്ടിരുന്നു.
   Published by:Jayesh Krishnan
   First published:
   )}