നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 25 വർഷം താങ്ങായി ഒപ്പം നിന്നു; റിക്ഷാക്കാരന് ഒരു കോടി രൂപയുടെ സ്വത്തുക്കൾ എഴുതിവെച്ച് വീട്ടമ്മ

  25 വർഷം താങ്ങായി ഒപ്പം നിന്നു; റിക്ഷാക്കാരന് ഒരു കോടി രൂപയുടെ സ്വത്തുക്കൾ എഴുതിവെച്ച് വീട്ടമ്മ

  ഒഡീഷയിലെ കട്ടക്കിലാണ് റിക്ഷാക്കാരന് വീട്ടമ്മ തന്റെ സ്വത്തുക്കൾ കൈമാറിയത്.

  • Share this:
   ഭുവനേശ്വര്‍ : ഇരുപത്തിയഞ്ച് വർഷത്തോളം തന്നെ സഹായിച്ച് കൂടെ നിന്ന സൈക്കിൾ റിക്ഷാക്കാരന് ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുക്കള്‍ എഴുതിവച്ച്‌ 63 കാരിയായ വീട്ടമ്മ. ഒഡീഷയിലെ കട്ടക്കിലാണ് റിക്ഷാക്കാരന് വീട്ടമ്മ തന്റെ സ്വത്തുക്കൾ കൈമാറിയത്.

   മിനാതി പട്നായിക്ക് എന്ന സ്ത്രീയാണ് ഒപ്പമുണ്ടായിരുന്ന റിക്ഷാക്കാരന് തന്റെ സ്വത്തുക്കൾ ദാനം ചെയ്തത്. വിധവയായ സ്ത്രീയുടെ ഏക ആശ്രയം ബുദ്ധ സമാൽ എന്ന റിക്ഷാക്കാരനും അയാളുടെ കുടുംബവും ആയിരുന്നു. തനിക്ക് സഹായം ചെയ്തു തന്നതിനുള്ള സ്‌നേഹ സമ്മാനമായിട്ടാണ് കട്ടക്കിലെ സുതാഹട്ട് പ്രദേശത്തെ മൂന്ന് നിലകളുള്ള വീടും ആഭരണങ്ങളും യുവതി ദാനമായി നൽകിയത്. 'അവന്റെ സത്യസന്ധതയ്ക്ക് മുന്നില്‍ ഈ സ്വത്തുക്കൾ ഒന്നുമല്ല' എന്നാണ് തന്റെ ദാനപ്രവൃത്തിയെ കുറിച്ച്‌ ഈ വീട്ടമ്മ പറയുന്നത്.

   'ബുദ്ധ സമാലിന് 50 വയസുണ്ടെങ്കിലും അവനും ഭാര്യയും എന്നെ അമ്മ എന്നാണ് വിളിക്കുന്നത്. പോരാത്തതിന് അവരുടെ മക്കള്‍ അമ്മൂമ്മയെന്നും വിളിക്കുന്നു, അവരുടെ ലാളിത്യവും സത്യസന്ധതയേയും വെച്ച് എന്റെ സ്വത്തുക്കളെ താരതമ്യം ചെയ്യാൻ കഴിയില്ല, അവരുടെ മഹിമ അതിലും മുകളിലാണ്.' - മിതാനി പറഞ്ഞു.

   എഞ്ചിനീയറായിരുന്ന മിതാനിയുടെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം ജൂലൈയിൽ കാന്‍സര്‍ ബാധ മൂലം മരണപ്പെടുകയായിരുന്നു. ഇവരുടെ ഏക മകളായ കമല്‍ ഈ വര്‍ഷം ആദ്യം ഹൃദയാഘാതം മൂലം മരണപ്പെട്ടതോടെയാണ് മിതാനി ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയത്.

   പിന്നീട് മിതാനിയുടെ താങ്ങും തണലുമായി നിന്നത് ബുദ്ധ സമാലും അദ്ദേഹത്തിന്റെ കുടുംബവും ആയിരുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കുടുംബവുമായി ബന്ധമുള്ള ബുദ്ധ സമാലായിരുന്നു മിതാനിയുടെ മകളെ സ്‌കൂളില്‍ കൊണ്ടു പോയിരുന്നത്. താന്‍ സ്വത്ത് കൈമാറ്റം ചെയ്യുന്നതില്‍ സഹോദരങ്ങള്‍ക്ക് കുറച്ച്‌ നീരസം ഉണ്ടായിരുന്നെങ്കിലും താന്‍ ഉറച്ചുനിന്നതിനാല്‍ അവര്‍ എതിര്‍ത്തിരുന്നില്ലെന്ന് മിതാനി പറയുന്നു.

   മിതാനി സ്വത്തുക്കൾ തനിക്ക് നൽകാൻ ഒരുങ്ങിയപ്പോൾ അത് സ്വീകരിക്കാൻ തനിക്ക് മടിയുണ്ടായിരുന്നതായി ബുദ്ധ സമാൽ പറഞ്ഞു. 'എന്നാൽ അമ്മയുടെ തീരുമാനം ഉറച്ചതായിരുന്നു. ഞങ്ങളും ഒപ്പം വേണമെന്ന നിര്ബന്ധത്തിലായിരുന്നു അമ്മ. എന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളോടും വളരെയേറെ സ്നേഹത്തോടെയാണ് അമ്മ പെരുമാറുന്നത്.' ബുദ്ധ സമാൽ പറഞ്ഞു.

   Viral Video | മൊബൈൽ ഫോണിനായി പിടിവലി; കുരങ്ങന്റെയും പെൺകുഞ്ഞിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറല്‍

   സോഷ്യല്‍ മീഡിയയിലെ (Social Media) മൃഗങ്ങളുടെ വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇന്‍സ്റ്റഗ്രാം (Instagram) പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കൂടുതൽ റീല്‍സുകളിലെയും താരങ്ങള്‍ മൃഗങ്ങളാണ്. അവരുടെ കളികളും രസകരമായ ചുവടുകളും കാഴ്ചക്കാരെ ത്രസിപ്പിക്കുന്നവയാണ്. അവര്‍ അറിയാതെ ചെയ്യുന്ന ചേഷ്ടകളാണ് നമ്മള്‍ കൂടുതലായും ഇഷ്ടപ്പെടുന്നത്. അടുത്തിടെ, ഒരു കുരങ്ങന്‍ (Monkey) ഒരു പെണ്‍കുഞ്ഞിന്റെ കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ (Mobile Phone) തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു (Viral Video). കുരങ്ങനും പെണ്‍ഞ്ഞുംമൊബൈല്‍ ഫോണിനായി പരസ്പരം കലഹിക്കുന്നതാണ് വീഡിയോ. ഈ കുരങ്ങന്‍ തനിക്കുണ്ടാക്കുന്ന ഉപദ്രവത്തെ കുറിച്ച് പെണ്‍കുഞ്ഞ് ബോധവതിയല്ലെന്നതാണ് വീഡിയോയെ രസകരമാക്കി മാറ്റുന്നത്.
   Published by:Naveen
   First published:
   )}