നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • കാണാതായ മകനെ കണ്ടെത്തിയ ഒലാ ഡ്രൈവർ; ഹൃദയസ്പർശിയായ അനുഭവ കഥ ട്വിറ്ററിൽ വൈറൽ

    കാണാതായ മകനെ കണ്ടെത്തിയ ഒലാ ഡ്രൈവർ; ഹൃദയസ്പർശിയായ അനുഭവ കഥ ട്വിറ്ററിൽ വൈറൽ

    ഗണേഷ് മഹോത്സവത്തിനിടെ കാണാതായ മകനെ ഒരു ഒല ക്യാബ് ഡ്രൈവർ എങ്ങനെ കണ്ടെത്തി എന്നതാണ് കഥ.

    ola-driver-

    ola-driver-

    • Share this:
      ഹാസ്യ നടിയായ അദിതി മിത്തൽ ട്വിറ്ററിൽ പങ്കുവച്ച ഹൃദയസ്പർശിയായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. മുംബൈയിലെ ഗണേഷ് മഹോത്സവത്തിനിടെ കാണാതായ മകനെ ഒരു ഒല ക്യാബ് ഡ്രൈവർ എങ്ങനെ കണ്ടെത്തി എന്നതാണ് കഥ. ഈ കഥ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളെ ആകർഷിക്കുകയും പോസ്റ്റിന് ധാരാളം പോസിറ്റീവ് കമന്റുകൾ ലഭിക്കുകയും ചെയ്തു.

      എഴുത്തുകാരി കൂടിയായ അദിതി, ഒരു ക്യാബിൽ ഒരു ഓപ്പൺ മൈക്ക് പരിപാടിക്ക് പോവുകയായിരുന്നുവെന്നാണ് ട്വിറ്ററിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ ക്യാബ് ഡ്രൈവറുടെ ഫോൺ സംഭാഷണം അവർ കേട്ടു. ക്യാബ് ഡ്രൈവർ വിളിച്ച് നിരവധി പേരെ തുടരെ തുടരെ വിളിച്ച് തന്റെ മൂന്ന് വയസ്സുള്ള മകനെക്കുറിച്ച് ചോദിക്കുന്നുണ്ടെന്ന് മനസ്സിലായി. സംഭാഷണം ഒരു മണിക്കൂറിലധികം നീണ്ടുനിന്നു, അയാൾ ഒന്നിനുപുറകെ ഒന്നായി ഓരോരുത്തരെ വിളിക്കുകയായിരുന്നു. എന്നാൽ ആരും അയാൾ പ്രതീക്ഷിച്ച ഉത്തരം നൽകിയില്ല. കാബ് ഡ്രൈവറുടെ ഭാര്യയും അവരുടെ കുട്ടിയെ കാണാനില്ലാത്തതിനാൽ ഭയത്തോടെയും സങ്കടത്തോടെയും വിളിക്കുന്നുണ്ടായിരുന്നു.

      കോളിൽ ഭാര്യയുടെ കരച്ചിൽ കേട്ട അദിതി, ഡ്രൈവറോട് ചോദിച്ചു, തന്നെ കൊണ്ടുവിടാൻ സമയം പാഴാക്കാതെ തന്റെ കുട്ടിയെ അന്വേഷിച്ച് പോകണോ എന്ന്. എന്നാൽ തനിയ്ക്ക് പണം ആവശ്യമാണെന്ന് പറഞ്ഞുകൊണ്ട് അയാൾ ആ ഓഫർ നിരസിച്ചു. ക്യാബിന്റെ പണം മുഴുവനായി അടച്ച് അദിതി കാറിൽ നിന്നിറങ്ങി. ഒരു ഓട്ടോറിക്ഷ പിടിച്ച് ബാക്കി യാത്ര പൂർത്തിയാക്കി.


      ഭാഗ്യവശാൽ, ഡ്രൈവർ ഉടൻ തന്നെ കാണാതായ മകനെ കണ്ടെത്തി എന്ന വിവരം അറിയിക്കാനായി അദിതിയെ ഫോൺ വിളിച്ചു. പിറ്റേന്ന് രാവിലെ, ക്യാബ് ഡ്രൈവർ കഴിഞ്ഞ ദിവസം അദിതിയെ പിക്ക് ചെയ്ത സ്ഥലത്തെത്തി. വീട്ടിൽ തേങ്ങ കൊണ്ടുണ്ടാക്കിയ മോദക് (ഒരു മധുരപലഹാരം) എത്തിച്ച് നൽകി. തേങ്ങ കൊണ്ട് വീട്ടിലുണ്ടാക്കുന്ന മോദക്കുകളെക്കുറിച്ച് അദിതി സുഹൃത്തിനോട് ഫോണിൽ സംസാരിക്കുന്നത് അയാൾ കേട്ടിരുന്നു.

      Also Read- പിറന്നാൾ കേക്കിലെ മെഴുകിതിരി ഊതിക്കെടുത്തുന്നതിനിടെ നടിയുടെ മുടിക്ക് തീപിടിച്ചു; വീഡിയോ വൈറൽ

      ഈ കഥ ക്യാബ് കമ്പനിയായ ഒലയിലുമെത്തി. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ അദിതിയോട് ഡ്രൈവറുടെ വിശദാംശങ്ങൾ പങ്കിടാൻ കമ്പനി ആവശ്യപ്പെട്ടു. അങ്ങനെ കമ്പനി അവരുടെ അഭിനന്ദനങ്ങൾ ഡ്രൈവർക്ക് കൈമാറി. രാജ്യസഭാ അംഗം പ്രിയങ്ക ചതുർവേദിയും ട്വിറ്ററിൽ ഈ കഥ ശ്രദ്ധിക്കുകയും ആഴ്‌ചയിലെ ഹൃദ്യമായ തുടക്കം എന്ന് വിളിക്കുകയും ചെയ്തു. മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ പങ്കിട്ടതിനുശേഷം ആയിരക്കണക്കിന് പേർ ഈ കഥ ലൈക്ക് ചെയ്തു. നിരവധി ട്വിറ്റർ ഉപയോക്താക്കളെ ഈ കഥ സ്പർശിക്കുകയും ചെയ്തു.
      Published by:Anuraj GR
      First published:
      )}