• HOME
  • »
  • NEWS
  • »
  • buzz
  • »
  • Old House | കിടപ്പുമുറികൾ പോലുമില്ലാത്ത ഈ പഴഞ്ചൻ വീട് വിറ്റുപോയത് 14 കോടി രൂപയ്ക്ക്

Old House | കിടപ്പുമുറികൾ പോലുമില്ലാത്ത ഈ പഴഞ്ചൻ വീട് വിറ്റുപോയത് 14 കോടി രൂപയ്ക്ക്

1900ല്‍ നിര്‍മ്മിച്ച വീടിന്റെ ഉയര്‍ന്ന വിലയ്ക്കുള്ള കാരണങ്ങളിലൊന്ന് കെട്ടിടം നില്‍ക്കുന്ന സ്ഥലമാണെന്നാണ് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

  • Share this:
    സാധാരണ ഗതിയിൽ ഒരു വീടിന്റെ (House) വില നിർണയിക്കുന്നത് അത് നിൽക്കുന്ന പ്രദേശം, വീടിന്റെ പഴക്കം, കെട്ടിടത്തിന്റെ ഉറപ്പ്, അറ്റകുറ്റപ്പണികൾ എന്നിങ്ങനെ പല ഘടകങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ്.

    അടുത്തിടെ യുഎസിലെ (US) സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു പൊളിഞ്ഞ പഴയ വീട് വിറ്റുപോയത് 1.97 മില്യണ്‍ ഡോളറിനാണെന്നാണ് റിപ്പോർട്ടുകൾ. അതായത്, 14,64,64,090.38 രൂപ! ആഡംബര പ്രദേശമായ നോയ് വാലിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന, ഒരു കുടുംബത്തിന് മാത്രം താമസിക്കാന്‍ കഴിയുന്ന ഈ വീട് അത്യധികം മോശം അവസ്ഥയിലാണ്.

    വസ്തു വാങ്ങുന്നതിനും വാടകയ്ക്കെടുക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള വെബ്സൈറ്റായ 'കോമ്പസി'ന്റെ റിയല്‍ എസ്റ്റേറ്റ് ലിസ്റ്റിംഗില്‍ 'ഏറ്റവും മികച്ച സ്ഥലത്തെ ഏറ്റവും മോശം വീട്' എന്നാണ് ഈ കെട്ടിടത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

    1900ല്‍ നിര്‍മ്മിച്ച വീടിന്റെ ഉയര്‍ന്ന വിലയ്ക്കുള്ള കാരണങ്ങളിലൊന്ന് കെട്ടിടം നില്‍ക്കുന്ന സ്ഥലമാണെന്നാണ് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ''ചുറ്റും കോടിക്കണക്കിന് ഡോളറിന്റെ വീടുകള്‍; ഈ ബ്ലോക്കിലെ ഏറ്റവും മികച്ചയിടമാണിത്, അയല്‍ക്കാരുടേത് പോലെ ഈ വീടും തിളക്കമുള്ളതാക്കാൻ നിങ്ങൾക്ക് ലഭിക്കുന്ന അവസരമാണിത്'' എന്നാണ് ഈ വസ്തുവിന് കോമ്പസ് പരസ്യം നൽകിയത്. റിയല്‍ എസ്റ്റേറ്റ് ഏജന്റ് ടോഡ് വൈലി, ന്യൂസ് പോര്‍ട്ടലിനോട് സംസാരിക്കവെ 120 വര്‍ഷത്തോളം പഴക്കമുള്ള ഈ പുരാതന വീടിന്റെ ഉയര്‍ന്ന വില്‍പ്പന വിലയില്‍ ആശ്ചര്യം പ്രകടിപ്പിച്ചു.

    Cat | ഫോൺ കോളിനിടെ കാണാതായ പൂച്ചയുടെ 'മ്യാവൂ' ശബ്‍ദം തിരിച്ചറിഞ്ഞു; മാസങ്ങൾക്ക് ശേഷം പൂച്ചയെ തിരികെ കിട്ടിയ സന്തോഷത്തിൽ കുടുംബം

    ഡാറ്റ അനുസരിച്ച്, വസ്തു 1.6 മില്യണ്‍ ഡോളറിന് (11,91,07,502.40 രൂപ) വില്‍ക്കുമെന്നായിരുന്നു തന്റെ സംഘം കരുതിയിരുന്നതെന്ന് വൈലി പറഞ്ഞു. എന്നാല്‍ വീടിനായി മത്സരം കടുത്തതോടെ അത് 1.97 മില്യണ്‍ ഡോളറിന് (14,64,64,090.38 രൂപ) വിറ്റുപോവുകയായിരുന്നെന്നും ടോഡ് വൈലി വിശദീകരിച്ചു.

    Gay Couple| 'ഞങ്ങള്‍ ക്രിസ്ത്യാനികളാണ്, തെറ്റായി ഒന്നും ചെയ്യില്ല'; സ്വവർഗ ദമ്പതികള്‍ക്ക് വീട് വില്‍ക്കില്ലെന്ന് വീട്ടുടമ

    കിടപ്പുമുറി ഇല്ല എന്നതാണ് ഈ വീടിന്റെ പ്രത്യേകത. കുത്തനെയുള്ള ഇടനാഴി, ഒരു കുളിമുറി, അടുക്കള എന്നിവ ഇതിനുള്ളില്‍ ഉണ്ട്. വീടിന്റെ തറ വിസ്തീര്‍ണ്ണം 2,848 ചതുരശ്ര അടിയാണ്. സമാനമായ വലിപ്പമുള്ള മറ്റു വീടുകള്‍ വിറ്റുപോകാറുള്ളത് ഏകദേശം 4 മില്യണ്‍ ഡോളറിനാണ് (29,77,68,756.00 രൂപ). എന്നാല്‍ 2.8 മില്യണ്‍ ഡോളറിന് (20,81,72,311.20 രൂപ) വിറ്റുപോയ നവീകരിച്ച വീടുകളുമായി ഈ പുരാതന വീടിനെ താരതമ്യം ചെയ്യുന്നതാകും കൂടുതല്‍ ഉചിതമെന്ന് വൈലി അഭിപ്രായപ്പെട്ടു.
    Published by:Jayashankar AV
    First published: