• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

"കാണേണ്ട അമ്പലമെല്ലാം കാണട്ടെ, ആകുന്ന കാലത്ത് പെണ്ണുങ്ങൾ പോകട്ടെ" - വൈറലായി ഒരു അമ്മൂമ്മ

news18india
Updated: October 27, 2018, 4:51 PM IST
news18india
Updated: October 27, 2018, 4:51 PM IST
തിരുവനന്തപുരം: ശബരിമലയിലെ യുവതിപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ തർക്കം തുടരുകയാണ്. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 3000 കടന്നു. ആയിരക്കണക്കിന് ആളുകൾ ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്ക് വിപരീത നിലപാട് തുടരുന്നതിനിടെ ശബരിമല യുവതിപ്രവേശനത്തെക്കുറിച്ച് ഒരു അമ്മൂമ്മ നടത്തിയ പരാമർശങ്ങൾ വൈറലായിരിക്കുകയാണ്.

"അതെന്താ പെണ്ണുങ്ങൾക്ക് കാണേണ്ട ആഗ്രഹമൊന്നും ഉണ്ടാകൂലേ, വയസായിട്ടാണോ കാണേണ്ടത്" എന്നാണ് അമ്മൂമ്മ ഈ വീഡിയോയിൽ ചോദിക്കുന്നത്.

സ്ത്രീകൾ എല്ലാ അമ്പലവും കാണണമെന്നാണോ? എന്ന് ഒപ്പമുള്ള കുട്ടികൾ ചോദിക്കുമ്പോൾ, 'കാണേണ്ട അമ്പലമെല്ലാം കാണണം, കാണാൻ ആഗ്രഹമുള്ളവരെല്ലാം കാണണം. തനിക്ക് ഇപ്പോൾ ആകുന്നില്ല (അതായത് ആരോഗ്യമില്ല) അതിനാൽ പോകാൻ കഴിയുന്നില്ല. അപ്പോൾ ആകുന്ന കാലത്ത് പോയി കാണണം. വയസായ ആൾക്ക് കേറാൻ കഴിയില്ല. കഴിയുന്ന കാലത്ത് ഞാൻ അവിടെ പോയിരുന്നുവെങ്കിൽ കാണായിരുന്നു എന്ന ആഗ്രഹം ഉണ്ടാകൂലേ, ഇപ്പോ എനിക്കത് തോന്നുന്നുണ്ട്. കഴിയുന്ന കാലത്ത് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഭഗവാനെ കണ്ട് തൊഴായിരുന്നു എനിക്ക് തോന്നുന്നുണ്ട്, പോകേണ്ട ഒരു സമയത്ത് തോന്നുന്നുണ്ടേൽ പോകണം, കാണണം."

സന്ദീപാനന്ദൻ ഒരു കാപട്യക്കാരൻ; നടന്നത് പിണറായി അറിഞ്ഞുകൊണ്ടുള്ള നാടകം

ശബരിമല: സംസ്ഥാന സർക്കാരിനെ വലിച്ച് താഴെയിടാൻ മടിക്കില്ലെന്ന് അമിത് ഷാ

ഏതായാലും ശബരിമലയിൽ സുപ്രീംകോടതി വിധി അംഗീകരിക്കുന്നവർ അമ്മൂമ്മയെ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുകയാണ്.

First published: October 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...