ശാന്തനായി കിടക്കുന്ന മുതലയെ പ്രകോപിപ്പിച്ച് പിടികൂടാൻ ശ്രമിക്കുന്ന ഒരു വൃദ്ധന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രോഷാകുലനായ മുതല ഇയാളുടെ കയ്യിൽ കടിമുറുക്കുന്നതും പിന്നീട് തൻറെ ജീവൻ രക്ഷിക്കാനായി മുതലയുമായി ഇയാൾ നടത്തുന്ന പോരാട്ടങ്ങളും ആണ് വീഡിയോയിൽ ഉള്ളത്. ട്വിറ്ററിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഒരു ചാലിൽ ശാന്തനായി കിടക്കുന്ന മുതലയാണ് ആദ്യ ദൃശ്യങ്ങളിൽ കാണുന്നത്. ഇതിനെ സമീപത്തായി കുറച്ച് ആളുകൾ നിൽക്കുന്നതും കാണാം. എങ്കിലും മുതല ശാന്തനായി കിടക്കുകയാണ്. ഈ സമയത്താണ് സമീപത്തുണ്ടായിരുന്ന ആളുകളുടെ കൂട്ടത്തിൽ നിന്നും വൃദ്ധനായ ഒരാൾ മുൻപോട്ട് വന്ന് തൻറെ കയ്യിൽ ഉണ്ടായിരുന്ന ഒരു നീളമുള്ള തുണി മുതലയുടെ തലയിലേക്ക് ഇടുന്നത്. അപ്പോഴും മുതലയുടെ ഭാഗത്തുനിന്നും പ്രത്യേകിച്ച് പ്രതികരണങ്ങൾ ഒന്നും ഉണ്ടാകുന്നില്ല.
— that’s why women’s live longer than men (@TWWLLTM) March 15, 2023
അപ്പോൾ തൻറെ ജീവനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാതെ ആ മനുഷ്യൻ മുതല കിടക്കുന്ന ചാലിലേക്ക് ഇറങ്ങി അതിനെ പിന്നിൽ നിന്നും കഴുത്തിൽ പിടിച്ച് എടുക്കാൻ ശ്രമിക്കുന്നു. അതുവരെ ശാന്തനായി കിടന്ന മുതല പെട്ടെന്ന് തലയുയർത്തി തിരിഞ്ഞ് തന്നെ പിടികൂടാനായി എത്തിയ ആളിന്റെ കൈകളിൽ കടിമുറുക്കുന്നു. മുതലയുടെ അപ്രതീക്ഷിത ആക്രമണത്തിൽ നിലത്ത് വീണുപോയ അയാൾ ഒരുവിധത്തിൽ തന്റെ കൈ മുതലയുടെ വായിൽ നിന്നും വിടുവിച്ചെടുത്ത് രക്ഷപ്പെടുന്നു. ഒരുപക്ഷേ ഒരല്പ സമയം കൂടി രക്ഷപെടാൻ വൈകിയിരുന്നെങ്കിൽ തീർച്ചയായും മുതല അയാളുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കിയേനേ..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.