അമരാവതി: പരാതി പരിഹാര അദാലത്തില്‍ വിവാഹം കഴിക്കാന്‍ സഹായം തേടി അറുപത്തെട്ടുകാരന്. ആന്ധ്രാപ്രദേശ് വിനോദ സഞ്ചാര, സാംസ്കാരിക വകുപ്പ് മന്ത്രിയും നടിയുമായ ആര്.കെ. റോജയോടാണു അറുപത്തെട്ടുകാരന് വിവാഹം കഴിക്കാന്‍ സഹായം തേടിയത്.
മുഖ്യമന്ത്രി വൈ.എസ്.ജഗന് മോഹന്‍ റെഡ്ഡി പാര്‍ട്ടി എംഎല്‍എമാരോടും മന്ത്രിമാരോടും സ്വന്തം മണ്ഡലത്തില്‍ അദാലത്ത് നടത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രി സ്വന്തം മണ്ഡലമായ നഗരിയിലെത്തിയത്. വീടുകള്‍ കയറിയിറങ്ങി ക്ഷേമം അന്വേഷിക്കുന്നതിനിടെ മന്ത്രിയും പരിവാരങ്ങളും ഒറ്റയ്ക്ക് താമസിക്കുന്ന അറുപത്തെട്ടുകാരന്റെ വീട്ടിലെത്തിയത്.
വിവരങ്ങള്‍ തിരക്കുന്നതിനിടെയായിരുന്നു ഇയാള്‍ പരാതി പറഞ്ഞത്. തന്നെ നോക്കാന്‍ ആരുമില്ലെന്നും വിവാഹം കഴിക്കാന്‍ സഹായം നല്കാമോയെന്നുമായിരുന്നു ഇയാളുടെ പരാതി. എന്നാല്‍ ഈ സഹായം നല്‍കുന്നില്ലെന്നു പറഞ്ഞു മന്ത്രിയും പരിവാരങ്ങളും മടങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ സമീഹമാധ്യമങ്ങളില്‍ വൈറലാണ്.
ഏപ്രില്‍ 12നാണു നടിയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ താരമുഖവുമായ ആര്.കെ.റോജ ആന്ധ്രാപ്രദേശിന്റെ മന്ത്രിയായി ചുമതലയേറ്റത്. തെലുങ്കുദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
ജഗന്മോഹന് മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ചപ്പോഴാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും നഗരി എംഎല്‍എയുമായ റോജയ്ക്ക് അവസരം ലഭിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.