മരണം എന്നും വോദനാജനകമായ കാര്യമാണ്. അപ്പോൾ 64 വർഷം ഒരുമിച്ചു കഴിഞ്ഞിട്ട് ഒടുവിൽ ഒറ്റക്കാവുന്നത് ചിന്തിക്കാനാകുമോ ? ‘ജീവിതം ജീവിക്കുക, എപ്പോഴും സന്തോഷമായിട്ടിരിക്കുക’ ഒരു 88 -കാരന്‍ മരണക്കിടക്കയിൽ തന്റെ ഭാര്യയോട് അവസാനമായി പറഞ്ഞതാണിത്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ആളുകളുടെ കണ്ണ് നനയിക്കുന്നതും ഈ വീഡിയോയാണ്. അസുഖത്തെ തുടർന്ന് ഡിസംബർ മാസത്തിലാണ് അദ്ദേഹം മരിക്കുന്നത്.
അതിന് തൊട്ടുമുമ്പാണ് വീഡിയോ എടുത്തിരിക്കുന്നത്. Xin Jing Jia You എന്നയാളാണ് Douyin -നിൽ വീഡിയോ പങ്കിട്ടത്. 64 വർഷമായി വിവാഹിതരായിരുന്നു ദമ്പതികൾ. അത്രയും വർഷം ഒരുമിച്ച് കഴിഞ്ഞ ഭാര്യയോട് ഭർത്താവ് നടത്തുന്ന സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മില്ല്യൺ കണക്കിന് ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ കണ്ടു.
Also read-
മുത്തശ്ശൻ മരിച്ചു എന്നും മുത്തശ്ശി അതിനുശേഷം ഒരു കുഞ്ഞിനെ പോലെ കരയുകയാണ്, അത് നിർത്തിയിട്ടില്ല എന്നും ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. ’64 -ാം വിവാഹ വാർഷികത്തിന്റെ പിറ്റേ ദിവസമാണ് അദ്ദേഹം മരിച്ചത്. തന്റെ ജീവിതകാലം മുഴുവനും താൻ സ്നേഹിച്ച, ശ്രദ്ധയോടെ പരിപാലിച്ച പെൺകുട്ടിയെ വിട്ടാണ് അദ്ദേഹം പോയത്’ എന്നും അതിൽ പറയുന്നു.
‘ധൈര്യമായിട്ടിരിക്കണം, കരുത്തായിട്ടിരിക്കണം, വേദന കൊണ്ട് സ്വയം നോക്കാതിരിക്കരുത്’ എന്നും 88 -കാരൻ ഭാര്യയോട് പറയുന്നുണ്ട്. ‘ആര് നിന്നെ സന്തോഷമില്ലാത്ത ആളാക്കാൻ നോക്കിയാലും സമ്മതിക്കരുത്. എപ്പോഴും സന്തോഷമായിരിക്കണം’ എന്നും അദ്ദേഹം പറയുന്നു. ‘നിങ്ങളെന്തിനാണ് ഇത്ര നേരത്തെ പോകുന്നത്, ഞാൻ നിങ്ങളെ വെറുക്കുന്നു’ എന്ന് വേദനയോടെയും പരിഭവത്തോടെയും ഭാര്യയായ 83 -കാരി ഭർത്താവിനോട് പറയുന്നുണ്ട്. ഭാര്യയുടെ മുഖത്തും കൈകളിലും തലോടിക്കൊണ്ട് ഭർത്താവ് പറയുന്നത് ‘വേദനിക്കരുത്, ഇതെന്റെ തെരഞ്ഞെടുപ്പല്ലല്ലോ’ എന്നാണ്. നിരവധി പേരാണ് വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി എന്ന് കമന്റിട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.