നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പാവപ്പെട്ട കുട്ടിയെ സഹായിക്കുന്ന ആര്യൻ ഖാൻ; പഴയ വീഡിയോ വൈറൽ

  പാവപ്പെട്ട കുട്ടിയെ സഹായിക്കുന്ന ആര്യൻ ഖാൻ; പഴയ വീഡിയോ വൈറൽ

  ആര്യൻ ഖാൻ പാവപ്പെട്ട കുട്ടിയെ സഹായിക്കുന്ന ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   നിരോധിത മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് ഷാരൂഖിന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്ത് ഒക്ടോബർ ഏഴു വരെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്. ഈ വേളയിൽ താരപുത്രൻ പാവപ്പെട്ട കുട്ടിയെ സഹായിക്കുന്ന ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങി.

   വീഡിയോയിൽ ആര്യൻ മലൈക അറോറയ്‌ക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒരു റെസ്റ്റോറന്റിൽ നിന്ന് പുറത്തുപോകുന്നത് കാണാം. ആ വേളയിൽ കൈയിൽ കുട്ടിയുമായി ഒരു പെൺകുട്ടി സമീപിക്കുമ്പോൾ, ആര്യൻ അവളോട് ചില നല്ല വാക്കുകളോടെ പ്രതികരിക്കുന്നു, പക്ഷേ പിന്നീട് അവൾ സഹായം ആവശ്യപ്പെട്ടപ്പോൾ ചെയ്തുകൊടുക്കുന്നതാണ് വീഡിയോയിൽ.
   അതേസമയം, ഒക്ടോബർ 2 ന് മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലിൽ നിരോധിത മയക്കുമരുന്ന് പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകൻ ആര്യൻ ഖാനെ പിന്തുണച്ച് സുസെയ്ൻ ഖാനും രംഗത്തെത്തി. ആര്യൻ ഖാൻ "തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത്" എന്ന് രേഖപ്പെടുത്തി ഇന്റീരിയർ ഡിസൈനറായ സുസെയ്ൻ സോഷ്യൽ മീഡിയ ഉപയോക്താക്കളോട് ശക്തമായി പ്രതികരിച്ചു.

   ആര്യന്റെ അറസ്റ്റ് "മാതാപിതാക്കൾക്കുള്ള ഒരു ഉണർവ്വിളിയായിരിക്കണം" എന്ന ഒരു മാധ്യമപ്രവർത്തകന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലെ കമന്റ് വിഭാഗത്തിൽ ഖാൻമാരുടെ അടുത്ത കുടുംബസുഹൃത്തായ സുസെയ്ൻ ഖാൻ പ്രതികരിക്കുകയായിരുന്നു.

   "ഇത് ആര്യൻ ഖാനെക്കുറിച്ചല്ല, നിർഭാഗ്യവശാൽ അവൻ തെറ്റായ സമയത്ത് തെറ്റായ സ്ഥലത്തായിരുന്നു. " ആര്യൻ ഒരു "നല്ല കുട്ടിയാണ്" എന്ന് സുസെയ്ൻ കൂട്ടിച്ചേർത്തു. "അവൻ ഒരു നല്ല കുട്ടിയായതിനാൽ അത് ദുഃഖഖകരവും അനീതിയുമാണ്. ഞാൻ ഗൗരിയുടെയും ഷാരൂഖിന്റെയും ഒപ്പം നിൽക്കുന്നു," എന്നായിരുന്നു സൂസെയ്‌ന്റെ വാചകം.

   മയക്കുമരുന്ന് കേസിൽ സൽമാൻ ഖാൻ, സുനിൽ ഷെട്ടി, ഹൻസൽ മേത്ത, പൂജ ഭട്ട്, സുചിത്ര കൃഷ്ണമൂർത്തി തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങൾ ഷാരൂഖിനെ പിന്തുണച്ച് അണിനിരന്നു. സൽമാൻ ഷാരൂഖിനെ മന്നത്ത് വീട്ടിൽ സന്ദർശിച്ചു. നടി പൂജ ഭട്ട് ഷാരൂഖിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തു. “ഞാൻ നിങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു @iamsrk. നിങ്ങൾക്ക് അത് ആവശ്യമാണെന്നല്ല. പക്ഷെ ഞാൻ ചെയ്യും. ഈ കാലവും കടന്നുപോകും," അവർ കുറിച്ചു.

   Summary: Amid Shah Rukh Khan‘s son, Aryan Khan’s arrest by the Narcotics Control Bureau (NCB) in alleged connection with the seizure of banned drugs, an old video of the latter helping out a poor kid has emerged on social media
   Published by:user_57
   First published:
   )}