Trump Ki Beti| 'ഞാൻ ഡൊണാൾഡ് ട്രംപിന്റെ യഥാർത്ഥ മകൾ'; പാക് യുവതിയുടെ വീഡിയോ വീണ്ടും വൈറൽ
ഹിജാബ് ധരിച്ച് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന യുവതി, താൻ ഡൊണാൾഡ് ട്രംപിന്റെ യഥാർത്ഥ മകളാണെന്ന് അവകാശപ്പെടുന്നു

News18 Malayalam
- News18 Malayalam
- Last Updated: December 1, 2020, 4:35 PM IST
പൊള്ളയായ അവകാശവാദങ്ങൾ നിരത്തുന്ന വ്യക്തിയെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ വിമർശകരുടെ ആരോപണം. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച ട്രംപ് അമേരിക്കൻ തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ടിരുന്നു. എന്നാൽ വോട്ടിങ്ങിൽ കൃത്രിമം ആരോപിച്ച ട്രംപ് തോൽവി അംഗീകരിക്കാൻ ഇതുവരെ തയാറായിട്ടില്ല. ഇതിനിടെയാണ് ട്രംപുമായി ബന്ധപ്പെട്ട പാക് യുവതിയുടെ പഴയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലാകുന്നത്.
ഹിജാബ് ധരിച്ച് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന യുവതി, താൻ ഡൊണാൾഡ് ട്രംപിന്റെ യഥാർത്ഥ മകളാണെന്ന് അവകാശപ്പെടുന്നു. 'ഡൊണാൾഡ് ട്രംപ് എന്റെ ശരിക്കുമുള്ള പിതാവാണ്. എനിക്ക് അദ്ദേഹത്തെ കാണണമെന്നുണ്ട്'- മാധ്യമപ്രവർത്തകരോട് യുവതി പറയുന്നു. മകളെ നന്നായി നോക്കുന്നില്ലെന്ന് എപ്പോഴും ട്രംപ് അമ്മയോട് പറയാറുണ്ട്. ഇതിന്റെ പേരിൽ ട്രംപും അമ്മയും പതിവായി വഴക്കിടാറുണ്ടെന്നും യുവതി പറയുന്നു. 2018 ഡിസംബറിലാണ് വീഡിയോ ആദ്യമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട ആരോപണ- പ്രത്യാരോപണ വിവാദങ്ങൾക്കിടെ വീണ്ടും വീഡിയോ പ്രത്യക്ഷപ്പെടുകയായിരുന്നു. വീഡിയോ പുറത്തിറങ്ങിയ സമയത്ത് വൈറലായിരുന്നു. അതിനുശേഷം ശ്രദ്ധിക്കപ്പെടാതെ പോയ വീഡിയോ ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞോടുകയാണ്.
ALSO READ:CBI in Periya Case| പെരിയ കേസ് സിബിഐ തന്നെ അന്വേഷിക്കും; സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിലും തിരിച്ചടി[NEWS]Raid in KSFE ‘റെയ്ഡിൽ ദുഷ്ടലാക്കില്ല, കൂടെ നിന്ന് കണ്ണ് ഇറുക്കുന്നവരെ തിരിച്ചറിയണം'; തോമസ് ഐസക്കിനെ തള്ളി ജി സുധാകരൻ
[NEWS]'മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ ധനമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല; ആര്‍ക്കാണ് വട്ടെന്ന ചോദ്യത്തില്‍ ഐസക്ക് ഇപ്പോഴും ഉറച്ച് നില്ക്കുന്നുണ്ടോ?' രമേശ് ചെന്നിത്തല[NEWS]
അതേസമയം, ഇവാങ്ക ട്രംപ്, ഡൊണാൾഡ് ട്രംപ് ജൂനിയർ, ബാരോൺ ട്രംപ്, എറിക് ട്രംപ്, ടിഫാനി ട്രംപ് എന്നിവരുടെ പിതാവായ ഡൊണാൾഡ് ട്രംപ് നവംബർ എട്ടിലെ ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം തള്ളിക്കളയുകയാണ്. ജനുവരിയിൽ ഡെമോക്രാറ്റിക് അംഗമായ പുതിയ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും വൈറ്റ് ഹൗസിൽ എത്തും.
ഹിജാബ് ധരിച്ച് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന യുവതി, താൻ ഡൊണാൾഡ് ട്രംപിന്റെ യഥാർത്ഥ മകളാണെന്ന് അവകാശപ്പെടുന്നു. 'ഡൊണാൾഡ് ട്രംപ് എന്റെ ശരിക്കുമുള്ള പിതാവാണ്. എനിക്ക് അദ്ദേഹത്തെ കാണണമെന്നുണ്ട്'- മാധ്യമപ്രവർത്തകരോട് യുവതി പറയുന്നു. മകളെ നന്നായി നോക്കുന്നില്ലെന്ന് എപ്പോഴും ട്രംപ് അമ്മയോട് പറയാറുണ്ട്. ഇതിന്റെ പേരിൽ ട്രംപും അമ്മയും പതിവായി വഴക്കിടാറുണ്ടെന്നും യുവതി പറയുന്നു.
ALSO READ:CBI in Periya Case| പെരിയ കേസ് സിബിഐ തന്നെ അന്വേഷിക്കും; സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിലും തിരിച്ചടി[NEWS]Raid in KSFE ‘റെയ്ഡിൽ ദുഷ്ടലാക്കില്ല, കൂടെ നിന്ന് കണ്ണ് ഇറുക്കുന്നവരെ തിരിച്ചറിയണം'; തോമസ് ഐസക്കിനെ തള്ളി ജി സുധാകരൻ
[NEWS]'മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ ധനമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല; ആര്‍ക്കാണ് വട്ടെന്ന ചോദ്യത്തില്‍ ഐസക്ക് ഇപ്പോഴും ഉറച്ച് നില്ക്കുന്നുണ്ടോ?' രമേശ് ചെന്നിത്തല[NEWS]
Meet this Pakistani girl who is claiming that she is Daughter of US President Donald Trump.
"I'm a serious Person, I'm not joking, I'm trump's Daughter" claims Pakistani Girl Ammara . #JustPakistaniThings😂😂 pic.twitter.com/0a2Q4kVLSk
— Asim Khan (@AsimKhanTweets) September 6, 2020