നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Donates Money for Hanuman | ഹനുമാന്‍ വിഗ്രഹത്തിന് വെള്ളി മാസ്‌ക്ക് വാങ്ങാന്‍ ഭിക്ഷ യാചിച്ചുണ്ടാക്കിയതു മുഴുവന്‍ ക്ഷേത്രത്തിന് നല്‍കി വയോധിക

    Donates Money for Hanuman | ഹനുമാന്‍ വിഗ്രഹത്തിന് വെള്ളി മാസ്‌ക്ക് വാങ്ങാന്‍ ഭിക്ഷ യാചിച്ചുണ്ടാക്കിയതു മുഴുവന്‍ ക്ഷേത്രത്തിന് നല്‍കി വയോധിക

    ജീവിക്കാനായി ക്ഷേത്രത്തിന് പുറത്ത് ഇരുന്ന് ഭിക്ഷ യാചിക്കുന്ന സ്ത്രീയാണ് തന്റെ പക്കലുള്ള പണം മുഴുവൻ ദൈവത്തിന് സംഭാവന ചെയ്തത്.

    News18

    News18

    • Share this:
      ഓരോരുത്തർക്കും അവർ വിശ്വസിക്കുന്ന ദൈവത്തോടുള്ള ഭക്തി (Devotion) വ്യത്യസ്ത തരത്തിലാണ്. ചിലർ അത് മനസ്സിൽ സൂക്ഷിക്കും, എന്നാൽ മറ്റ് ചിലർ അത് പുറത്ത് പ്രകടിപ്പിക്കും. ചിലർ ദൈവത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളിൽ സന്തോഷവും സമാധാനവും കണ്ടെത്തുന്നു. എന്നാൽ മറ്റ് ചിലർക്ക് ഭക്തി വെറും തർക്കവിഷയം മാത്രം. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ആരോരുമില്ലാത്ത ഒരു നിരാലംബയായ സ്ത്രീ താൻ ഭിക്ഷ യാചിച്ച് സ്വരുക്കൂട്ടിയ പണം മുഴുവൻ ദൈവത്തിന് സംഭാവനയായി നൽകിയിരിക്കുകയാണ്. ജീവിക്കാനായി ക്ഷേത്രത്തിന് പുറത്ത് ഇരുന്ന് ഭിക്ഷ യാചിക്കുന്ന സ്ത്രീയാണ് തന്റെ പക്കലുള്ള പണം ദൈവത്തിന് സംഭാവന ചെയ്തത്.

      65 വയസ്സുള്ള കെംപജ്ജി (Kempajji) എന്ന സ്ത്രീ ചൊവ്വാഴ്ച പതിവുപോലെ കർണ്ണാടകയിലെ ( Karnataka) ചിക്കമഗളൂർ ജില്ലയിലെ കദൂരിൽ കോട്ടെ പാത്തല ആഞ്ജനേയ ക്ഷേത്രത്തിലേക്ക് (Kote Paatala Anjaneya Temple in Kadur) നടന്നു. സാധാരണയായി സായി ബാബ ക്ഷേത്രത്തിന് പുറത്ത് ഭിക്ഷ യാചിച്ചുകൊണ്ട് ഇരിക്കുന്നതിനാൽ നഗരത്തിലെ സായിബാബയുടെ (Sai Baba) ഭക്തർക്ക് പരിചിതമായ മുഖമാണ് അവരുടേത്. എന്നാൽ അവർ ആഞ്ജനേയ ക്ഷേത്രത്തിൽ പ്രവേശിച്ചപ്പോൾ, ക്ഷേത്രത്തിനുള്ളിലെ ആളുകളിൽ നിന്ന് ഭിക്ഷ യാചിക്കാൻ എത്തിയതാണെന്ന് കരുതി നിരവധി പേർ കെംപജ്ജിയെ ആട്ടിപ്പായിക്കാൻ ശ്രമിച്ചു. എന്നാൽ ഏതാനും നിമിഷങ്ങൾക്കകം കെംപജ്ജിയെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചവർ തന്നെ കെംപജ്ജിയോടൊപ്പം സെൽഫി എടുക്കുന്നതാണ് കണ്ടത്.

      ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച കെംപജ്ജി പ്രധാന പൂജാരിയെയോ ( Head priest ) അഡ്മിനിസ്ട്രേറ്ററെയോ (Administrator) കാണാനായി നിർബന്ധം പിടിച്ചു. പൂജാരിയായ ദത്തു വാസുദേവിനെ കണ്ടപ്പോൾ കെംപജ്ജി 500 രൂപയുടെ 40 നോട്ടുകൾ പുറത്തെടുത്ത് അദ്ദേഹത്തിന് കൈമാറി. അതുകണ്ട് ആശ്ചര്യപ്പെട്ട വാസുദേവ് കെംപജ്ജിയോട് തനിക്കെന്തിനാണ് പണം തന്നതെന്ന് ചോദിച്ചു. ഒരു കാര്യം നിർവഹിക്കുന്നതിന് വേണ്ടി താൻ പണം സൂക്ഷിക്കുകയായിരുന്നു എന്നും ക്ഷേത്രത്തിലെ ആഞ്ജനേയ (Anjaneya) സ്വാമിക്കായി (ഹനുമാൻ) ഒരു വെള്ളി മാസ്ക് (Silver face mask) മേടിച്ച് ധരിപ്പിക്കണമെന്നും കെംപജ്ജി പൂജാരിയോട് പറഞ്ഞു.

      "കെംപജ്ജി നൽകിയ പണം വിലമതിക്കാനാവാത്തതാണ്. അവൾ ആഗ്രഹിച്ചതുപോലെ തന്നെ വിഗ്രഹത്തിന് വെള്ളി മാസ്ക് വാങ്ങി ഞങ്ങൾ ധരിപ്പിക്കും. ആരുമില്ലാത്ത കെംപജ്ജിയെ ഇനി മുതൽ ക്ഷേത്രം ഏറ്റെടുക്കും" എന്ന് പാത്തല ആഞ്ജനേയ ക്ഷേത്രം പ്രസിഡന്റ് മല്ലികാർജുൻ പറഞ്ഞു. "കെംപജ്ജി വർഷങ്ങളായി സമ്പാദിക്കുന്ന പണമാണ്. ഏറ്റവും പണമാവശ്യമുള്ള ആളായിട്ട് പോലും ഹനുമാൻ സ്വാമിയോടുള്ള ഭക്തിയുടെ പേരിൽ ക്ഷേത്രത്തിന് നൽകിയത്. ഇതാണ് ഭക്തിയുടെ ശുദ്ധമായ രൂപം" ദത്തു വാസുദേവ് പറഞ്ഞു.

      താമസിയാതെ, കെംപജ്ജിയെക്കുറിച്ചുള്ള വാർത്തകൾ കാട്ടുതീ പോലെ പടർന്നു. അവരോടൊപ്പം സെൽഫികൾ ( selfies) എടുക്കാൻ ആളുകൾ തിരക്ക് കൂട്ടി. എന്നാൽ ആരോടും സംസാരിക്കാൻ തയ്യാറാകാതെ കെംപജ്ജി ക്ഷേത്രത്തിൽ നിന്ന് ഇറങ്ങി. സാധാരണയായി സായി ബാബ ക്ഷേത്രത്തിന്റെ പടികളിലോ അല്ലെങ്കിൽ രാത്രിയിൽ നഗരത്തിലെ ബസ് സ്റ്റോപ്പിലോ ആണ് കെംപജ്ജി ഉറങ്ങുന്നത്. സമീപത്തെ ഒരു റെസ്റ്റോറന്റിലെ ജീവനക്കാരാണ് കെംപജ്ജിയ്ക്ക് സൗജന്യ ഭക്ഷണം നൽകുന്നത്.
      Published by:Sarath Mohanan
      First published:
      )}