• HOME
  • »
  • NEWS
  • »
  • buzz
  • »
  • Jeans | ഇതാ ഏറ്റവും പഴയ ലിവൈസ് ജീൻസ്; ​ഗുണമേൻമ ഒട്ടും കുറഞ്ഞിട്ടില്ലെന്ന് കാഴ്ചക്കാർ

Jeans | ഇതാ ഏറ്റവും പഴയ ലിവൈസ് ജീൻസ്; ​ഗുണമേൻമ ഒട്ടും കുറഞ്ഞിട്ടില്ലെന്ന് കാഴ്ചക്കാർ

ഫോട്ടോയിൽ കാണുന്ന ജീൻസ് ഇപ്പോഴും ധരിക്കാവുന്ന അവസ്ഥയിലാണെന്ന് തോന്നുന്നു എന്നും എന്നാൽ ഇപ്പോഴത്തെ ലിവൈസ് ജീൻസിന്റെ ഗുണനിലവാരം കുറഞ്ഞെന്നും പോസ്റ്റിനു താഴെ പലരും കമന്റായി കുറിക്കുന്നുണ്ട്

  • Last Updated :
  • Share this:
    വസ്ത്ര വ്യാപാര രം​ഗത്തെ വലിയൊരു കണ്ടുപിടുത്തമായിരുന്നു ജീൻസ് (jeans). പല രാജ്യങ്ങളിലും ജീൻസ് തരം​ഗമായി മാറി. സൂപ്പർ മോഡലുകളും സൈനികരും മുതൽ രാഷ്ട്രത്തലവൻമാർ വരെ ജീൻസ് ധരിക്കുന്നു.

    1879 ലെ ഒരു ജീൻസിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫിഗെൻസെസ്ജിൻ എന്നയാളാണ് ട്വിറ്ററിൽ ടിത്രം പോസ്റ്റ് ചെയ്തത്. ഇപ്പോളുള്ളതിൽ വെച്ച് ഏറ്റവും പഴയ ജോഡി ലിവൈസ് ജീൻസ് (Levi’s jeans) ആണ് ചിത്രത്തിൽ കാണുന്നത്.

    ഫോട്ടോയിൽ കാണുന്ന ജീൻസ് ഇപ്പോഴും ധരിക്കാവുന്ന അവസ്ഥയിലാണെന്ന് തോന്നുന്നു എന്നും എന്നാൽ ഇപ്പോഴത്തെ ലിവൈസ് ജീൻസിന്റെ ഗുണനിലവാരം കുറഞ്ഞെന്നും പോസ്റ്റിനു താഴെ പലരും കമന്റായി കുറിക്കുന്നുണ്ട്. ആറു മാസങ്ങൾക്കു മുൻപു വാങ്ങിയ ലിവൈസ് ജീൻസ് പോലും ഇപ്പോൾ ഇതുപോലെ ഇരിക്കുന്നില്ലെന്നാണ് ഒരാളുടെ കമന്റ്. താൻ പണ്ടു വാങ്ങിയ ലിവൈസ് ജീൻസ് ഇതു പോലെയാണെന്നും എന്തു ചെയ്തിട്ടും അതു കീറിയില്ലെന്നും മറ്റൊരാൾ കുറിച്ചു.

    വൈവിധ്യമാർന്ന ജീൻസ് ഇപ്പോൾ വിപണിയിൽ ഉണ്ട്. റൈപ്പ്‍ഡ് ജീൻസ്, ബെൽ-ബോട്ടം, ഹൈ വെയ്സ്റ്റ് ജീൻസ്, അങ്ങനെ പലതും. എങ്കിലും എല്ലാ ജീൻസുകളിലും കാണുന്ന ഒരു സമാനതയുണ്ട്. ജീൻസിന്റെ പോക്കറ്റിന് തൊട്ടുമുകളിലുള്ള ഒരു ചെറിയ പോക്കറ്റ് ആണത്. 1853 മുതലുള്ള ചരിത്രം ഈ ചെറിയ പോക്കറ്റിന് പറയാനുണ്ട്.



    1853 ലാണ്, ലിവൈ സ്ട്രോസും ജേക്കബ് ഡേവിസും തങ്ങളുടെ സ്ഥാപനമായ ലിവൈസ് സ്ട്രോസ് ആൻഡ് കമ്പനിയിൽ ലോകത്തിലെ ആദ്യത്തെ നീല ജീൻസ് നിർമ്മിക്കാൻ തുടങ്ങിയത്. 1873-ൽ, ജീൻസിന്റെ പേറ്റന്റിനായി രജിസ്റ്റർ ചെയ്തപ്പോൾ, അവർ ഫ്രണ്ട് പോക്കറ്റിനൊപ്പം ഒരു ചെറിയ പോക്കറ്റും അവതരിപ്പിച്ചു. പിന്നീട് എല്ലാ ജീൻസുകളുടെയും ഒരു അവിഭാജ്യ ഘടകമായി ആ ചെറിയ പോക്കറ്റ് മാറി. ലിവെസിനു ശേഷം വിപണിയിൽ ഇറങ്ങിയ മറ്റു കമ്പനികളുടെ ജീൻസുകളെല്ലാം ഈ മാതൃക പിന്തുടർന്നു പോന്നു.

    വലിയ പോക്കറ്റിനൊപ്പം ചെറിയ പോക്കറ്റ് ഉൾപ്പെടുത്താൻ കമ്പനി തീരുമാനിച്ചതിന്റെ കാരണം ലളിതമായിരുന്നു. അന്നത്തെ കാലത്ത് ജീൻസ് ധരിക്കുന്നവർ പോക്കറ്റ് വാച്ചുകൾ കൊണ്ട് നടക്കുമായിരുന്നു. ചെറിയ പോക്കറ്റ് വന്നതിനു ശേഷം പോക്കറ്റ് വാച്ചുകൾ ഈ പോക്കറ്റിൽ സൂക്ഷിക്കുമായിരുന്നു. സ്യൂട്ടിനൊപ്പം ധരിക്കുന്ന പാന്റിന് ഈ സൗകര്യം ഉണ്ടായിരുന്നില്ല. കാരണം സ്യൂട്ടിന്റെ കോട്ടിൽ സാധനങ്ങൾ സൂക്ഷിക്കാൻ ഒരു പോക്കറ്റ് ഉണ്ടായിരുന്നു. പിന്നീട് വാച്ചുകൾ പോക്കറ്റിൽ നിന്ന് കൈത്തണ്ടയിലേക്ക് വന്നപ്പോൾ, ഈ ചെറിയ പോക്കറ്റുകൾക്ക് ഉപയോഗം ഇല്ലാതെയായി.

    ഇന്ന് ഇത്രയും ചെറിയ പോക്കറ്റിൽ ഒന്നും സൂക്ഷിക്കാൻ കഴിയില്ല. എങ്കിലും ഈ സ്റ്റൈൽ ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. ചിലർ നാണയങ്ങൾ സൂക്ഷിക്കാൻ ഇവ ഉപയോഗിച്ചാലും വിരലുകൾ കയറാൻ പോലും വലിപ്പമുള്ളവയല്ല ഇന്ന് ഇറങ്ങുന്ന ജീൻസുകളിലെ ഈ കുട്ടി പോക്കറ്റ്.
    Published by:user_57
    First published: