• News
  • FIFA 2018
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

ഇന്ദിരാഭവൻ വിൽപനയ്ക്ക്; വില 10000 രൂപ, വാങ്ങേണ്ടവർ ലീഗിനെ ബന്ധപ്പെടാൻ ഒഎല്‍എക്‌സ് പരസ്യം!


Updated: June 10, 2018, 3:08 PM IST
ഇന്ദിരാഭവൻ വിൽപനയ്ക്ക്; വില 10000 രൂപ, വാങ്ങേണ്ടവർ ലീഗിനെ ബന്ധപ്പെടാൻ ഒഎല്‍എക്‌സ് പരസ്യം!

Updated: June 10, 2018, 3:08 PM IST
തിരുവനന്തപുരം: നേതാക്കൾക്ക് ശവപ്പെട്ടിയും റീത്ത് സമർപ്പിച്ചും തെറിവിളിച്ചുമുള്ള കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ശമിക്കുന്നില്ല. ഇപ്പോഴിതാ, കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ ഒഎല്‍എക്‌സിൽ വിൽപനയ്ക്ക് വെച്ചാണ് കോൺഗ്രസ് പ്രവർത്തകർ നേതൃത്വത്തെ പരിഹസിക്കുന്നത്. മുസ്ളീം ലീഗിനും കേരള കോണ്‍ഗ്രസിനും അടിയറവു പറഞ്ഞ കോണ്‍ഗ്രസിന് ഇനി എന്തിനാണ് ആസ്ഥാന മന്ദിരം എന്ന ചോദ്യവും ഒപ്പം നല്‍കിയിട്ടുണ്ട്. വെറും 10000 രൂപയാണ് ഒഎല്‍എക്‌സിൽ വിലയിട്ടിരിക്കുന്നത്.

വാങ്ങിക്കുവാൻ താൽപര്യമുള്ളവർ കേരള കോൺഗ്രസിനെയോ മുസ്ലീം ലീഗിനെയോ സമീപിക്കണമെന്നും പരിഹാസരൂപേണ പരസ്യത്തിൽ പറയുന്നുണ്ട്. വട്ടിയൂർക്കാവ് സ്വദേശി അനീഷ് എന്ന വ്യക്തിയാണ് വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയിട്ടുള്ളത്. കെട്ടിടത്തിന്റെ വിസ്തൃതി അടക്കം വ്യക്തമാക്കുന്ന പരസ്യത്തില്‍ വാങ്ങുന്നവര്‍ മുന്നോട്ട് വയ്ക്കുന്ന എല്ലാ നിബന്ധനകളും അംഗീകരിക്കുമെന്നും പരിഹസിക്കുന്നുണ്ട്.

തിരുവനന്തപുരം നഗരത്തിന്‍റെ കണ്ണായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കോൺഗ്രസ് ആസ്ഥാനമന്ദിരത്തിന് വളരെ തുച്ഛമായ വിലയാണ് പരസ്യത്തിൽ നൽകിയിരിക്കുന്നത്. 58,888 ചതുരശ്രയടി വിസ്തീർണമുള്ള ഈ കെട്ടിടത്തിന് പതിനായിരം രൂപയാണ് വില. സ്വന്തമായി ഉണ്ടായിരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് അടിയറവ് വെച്ച കോൺഗ്രസിന്‍റെ വില ഇടിഞ്ഞെന്ന ധ്വനിയും പരസ്യത്തിന് പിന്നിലുണ്ട്.

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിന് പിന്നാലെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമാണ് ഒഎല്‍എക്‌സ് പരസ്യം. രാജ്യസഭാ സീറ്റ് വിവാദത്തിൽ നേതൃത്വത്തിനെതിരെ അണികൾ സമൂഹമാധ്യമങ്ങളിലും തെരുവിലും പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. പല സ്ഥലങ്ങളിലും നേതാക്കളുടെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിക്കുകയും പാർട്ടി പതാക അഴിച്ചുമാറ്റി ലീഗിന്‍റെ കൊടി കെട്ടുകയും ചെയ്തത് വാർത്തയായിരുന്നു. ഞങ്ങളുടെ മനസില്‍ നിങ്ങള്‍ മരിച്ചു കഴിഞ്ഞു ‘ എന്നെഴുതിയ പോസ്റ്ററുകളും സംസ്ഥാനത്തെ ഡി. സി. സി ഓഫീസുകള്‍ക്കു മുന്നില്‍ പതിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിനെ ഒറ്റിക്കൊടുത്ത യൂദാസുകളാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെന്നും പാര്‍ട്ടിയെ ഒറ്റിക്കൊടുത്തിട്ട് നിങ്ങള്‍ക്ക് എന്തു കിട്ടിയെന്നും എഴുതിയിട്ടുണ്ട്. രാവിലെ എത്തിയ ഓഫീസ് ജീവനക്കാര്‍ പോസ്റ്റര്‍ നീക്കി. ഇതിനിടയിൽ എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ശവപ്പെട്ടി പ്രതീകാത്മകമായി വെച്ചതും വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ഒഎൽഎക്സ് പരസ്യം വന്നിരിക്കുന്നത്.
First published: June 10, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍