• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇംഗ്ലണ്ട് ജയിച്ചാല്‍ 5 ലക്ഷം രൂപ ബെറ്റ് ; 'ഡണ്‍' പറഞ്ഞ് ഒമര്‍ ലുലു, അവസാനം സംഭവിച്ചതിങ്ങനെ...

ഇംഗ്ലണ്ട് ജയിച്ചാല്‍ 5 ലക്ഷം രൂപ ബെറ്റ് ; 'ഡണ്‍' പറഞ്ഞ് ഒമര്‍ ലുലു, അവസാനം സംഭവിച്ചതിങ്ങനെ...

ബെറ്റ് വച്ചയാള്‍ക്ക് 5 ലക്ഷം രൂപ കൊടുക്കണമെന്നാവശ്യപ്പെട്ട് ഒമര്‍ ലുലുവിന്‍റെ ഫേസ്ബുക്ക് പേജിലേക്ക് ആളുകള്‍ ഇരച്ചെത്തി.

  • Share this:
ഐസിസി ട്വന്‍റി 20 ലോകകപ്പ് ഫൈനല്‍ മത്സരത്തിന് മുന്‍പ് സംവിധായകന്‍ ഒമര്‍ലുലു ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. 'ഗംഭീര മത്സരം ആവട്ടെ ഇന്നത്തെ ഫൈനൽ, ഇന്ന് Pakistan ജയിക്കും My Prediction' . കുറച്ച് സമയത്തിന് ശേഷം പോസ്റ്റിന് താഴെ സംവിധായകനെ വെല്ലുവിളിച്ച് ഒരാള്‍ കമന്‍റുമായെത്തി. 'ഇംഗ്ലണ്ട് ജയിക്കും..ബെറ്റ് ഉണ്ടോ 5 ലക്ഷത്തിന് ധൈര്യമുണ്ടെങ്കില്‍ ബെറ്റ് വെച്ചാല്‍ മതി'. ഒന്നും നോക്കിയില്ല ഒമര്‍ ലുലു സമ്മതം പറഞ്ഞു.

ഒടുവില്‍ ഫൈനല്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ 5 വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് കിരീടം നേടി. ഇതിന് പിന്നാലെ ബെറ്റ് വച്ചയാള്‍ക്ക് 5 ലക്ഷം രൂപ കൊടുക്കണമെന്നാവശ്യപ്പെട്ട് ഒമര്‍ ലുലുവിന്‍റെ ഫേസ്ബുക്ക് പേജിലേക്ക് ആളുകള്‍ ഇരച്ചെത്തി.



'ഇക്കാ ബെറ്റ് ക്യാഷ് എടുത്തു വെക്ക്... മറ്റേ പുള്ളി ഇപ്പൊ ഇങ്ങേത്തും', 'ബെറ്റ്‌ വെച്ച പൈസ കൊടുക്ക്‌ ചങ്ങായി', 'എന്താ ഒമറിക്കാ ബെറ്റ് വെച്ചെന്നൊക്കെ കേട്ടു....ന്നാ അതങ്ങ് കൊടുത്തേക്ക്' എന്നിങ്ങനെയുള്ള കമന്‍റുകള്‍ ഫേസ്ബുക്ക് പേജില്‍ നിറഞ്ഞു. 

അവസാനം 'അതെ പണി പാളി ഗുയ്സ് , ഇംഗ്ലണ്ടിന് നല്ല സമയം' എന്ന പോസ്റ്റുമിട്ട് ഒമര്‍ലുലു നിശബ്ദനായി. എന്നാല്‍ ബെറ്റ് വച്ച പണം കൊടുക്കണമെന്ന ആവശ്യവുമായി വീണ്ടും നിരവധി പേര്‍ കമന്‍റുകളുമയെത്തുന്നുണ്ട്. ട്രോളന്‍മാരും സംഭവം ഏറ്റെടുത്തിട്ടുണ്ട്.



ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ മറികടന്നു. ഇംഗ്ലണ്ടിന്‍റെ രണ്ടാം ട്വന്‍റി 20 ലോകകപ്പ് നേട്ടമാണിത്.

49 പന്തില്‍ നിന്ന് 1 സിക്‌സും 5 ഫോറുമടക്കം 53 റണ്‍സോടെ പുറത്താകാതെ നിന്ന ബെന്‍ സ്‌റ്റോക്ക്‌സിന്റെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന്‍റെ വിജയത്തിന് അടിത്തറയിട്ടത്.ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ (26), ഹാരി ബ്രൂക്ക്‌സ് (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
Published by:Arun krishna
First published: