പൊലീസിന്റെ കൈയില്‍ നിന്ന് ഫൈന്‍ കിട്ടുന്നവര്‍ സ്ഥിരം ചോദിക്കുന്ന അല്ലെങ്കില്‍ ചിന്തിക്കുന്ന ചോദ്യങ്ങളിലൊന്നാണ് ഈ റോഡ് ആദ്യം നന്നാക്ക് എന്ന്. ഇപ്പോഴിതാ കുണ്ടും കുഴിയും നിറഞ്ഞ് വെള്ളക്കെട്ടുള്ള റോഡിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സംവിധായകന് ഒമര്‍ ലുലു. വണ്ടി ആള്‍ട്രേഷന്‍ പാടില്ല ശ്രദ്ധ തെറ്റും അപകടങ്ങള്‍ ഉണ്ടാവും എന്ന് പരിഹസിച്ചുകൊണ്ടാണ് ഒമര്‍ ലുലു ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
നിരവധി കമന്റുകളും ചിത്രത്തിന് താഴെയെത്തുന്നുണ്ട്. 'ആള്‍ട്ടര്‍ ചെയ്ത വണ്ടി ഓടിച്ചു റോഡ് ഒക്കെ ഇല്ലാതാക്കി. നമ്മുടെ സര്‍ക്കാര്‍ ഓഫ് റോഡ് ഫെസിലിറ്റിക്ക് വേണ്ടി കൂടിയാണ് ഇതൊക്കെ മെയ്ന്റെയിന്‍ ചെയ്യുന്നത്. ഇതൊക്കെ നമ്മള് അറിഞ്ഞു പെരുമാറണം' എന്നായിരുന്നു ചിത്രത്തിന് താഴെ ഒരാള്‍ നല്കിയ കമന്റ് . നല്ല അടിപൊളി റോഡ് കണ്ണാടി പോലെ കിടക്കുന്നുണ്ടല്ലോ എന്ന പരിഹസിക്കുന്നവരും ഉണ്ട്.
അഡ്വഞ്ചര്‍ സ്പോര്‍ട്സ് സപ്പോര്‍ട്ട് ചെയ്യുന്ന ഏത് സ്റ്റേറ്റ് ഉണ്ടെന്നായിരുന്നു ഒരാളുടെ ചോദ്യം. എന്നാല്‍ വാരിയംകുന്നന് ഏറ്റെടുത്ത പോലെ ആ റോഡ് കൂടി അങ് ഏറ്റെടുക്ക് ഉമ്മര്‍ക്കാ എന്ന ഒമറിന് പരിഹസിക്കുന്നവരും ഉണ്ട്. ഒരു politcal പടം ചെയ്ത് എങ്ങനെയാകണം ഒരു സര്‍ക്കാര്‍ എന്ന് കാണിച്ചുകൊടുക്ക് ഇക്ക എന്ന് നിര്‍ദേശവും കമന്റ് ബോക്സിലുണ്ട്.
റോഡിലെ അള്‍ട്രഷന്‍ പിടിക്കാന്‍ അത് ഞങ്ങളെ വകുപ്പില്‍ പെടുന്നതല്ല എന്ന് ആര്‍ടിഒയെ പരിഹസിച്ചുകൊണ്ടും കമന്റ് എത്തുന്നുണ്ട്. കരയിലും വെള്ളത്തിലും ഒരുപോലെ ഓടുന്ന വണ്ടി എടുക്കണമെന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.