• HOME
 • »
 • NEWS
 • »
 • buzz
 • »
 • Private Jets to Fly Pets | ഒമിക്രോൺ വ്യാപനം; ഹോങ്കോങിൽ വിമാനത്തിൽ വളർത്തുമൃഗങ്ങൾക്ക് നിയന്ത്രണം; സ്വകാര്യ ജെറ്റ് ബുക്ക് ചെയ്യേണ്ട അവസ്ഥയിൽ ഉടമകൾ

Private Jets to Fly Pets | ഒമിക്രോൺ വ്യാപനം; ഹോങ്കോങിൽ വിമാനത്തിൽ വളർത്തുമൃഗങ്ങൾക്ക് നിയന്ത്രണം; സ്വകാര്യ ജെറ്റ് ബുക്ക് ചെയ്യേണ്ട അവസ്ഥയിൽ ഉടമകൾ

ചൈനയുടെ "സീറോ-കോവിഡ്" നയത്തെ തുടർന്ന് ഒരു അന്താരാഷ്ട്ര കവാടമായിരുന്ന ഹോങ്കോങ്ങിൽ ഹോട്ടലുകൾക്കും മറ്റും ഉയർന്ന് നിരക്കാണ് ഈടാക്കുന്നത്.

Shutterstock Image

Shutterstock Image

 • Share this:
  കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ ഹോങ്കോങ്ങിൽ (Hong Kong) വളർത്തുമൃഗങ്ങളുടെ (Pets) വിമാനയാത്രയ്ക്ക് ചേലവേറുന്നു. കഴിഞ്ഞ ആഴ്‌ചകളിൽ ഒമിക്രോൺ (Omicron) വ്യാപനം രൂക്ഷമായതോടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഫ്ലൈറ്റുകളും (Flights) ട്രാൻസിറ്റ് യാത്രക്കാരെയും നഗരത്തിൽ നിരോധിച്ചിരുന്നു. വളരെ കുറച്ച് വിമാനങ്ങൾ മാത്രമാണ് ഇപ്പോൾ ഹോങ്കോങിലേയ്ക്ക് എത്തുന്നുള്ളൂ. എന്നാൽ ഇതോടെ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്കാണ് ബുദ്ധിമുട്ടേറിയിരിക്കുന്നത്.

  ബ്രിട്ടനിലേക്ക് യാത്ര ചെയ്യുന്ന ഹോങ്കോംഗുകാരനായ ലീയെ സംബന്ധിച്ചിടത്തോളം, തന്റെ പ്രിയപ്പെട്ട വളർത്തു പൂച്ചകളായ ടെഡിയെയും ന്യൂമാനെയും സാധാരണ കൊമേർഷ്യൽ വിമാനങ്ങൾ വഴി കൊണ്ടു പോകാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ ഇവരെ കൂടി കൊണ്ടുപോകേണ്ടത് കൊണ്ട് സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കുടുംബം ബ്രിട്ടനിലേയ്ക്ക് പോയത്.

  "ഇതൊരു വ്യത്യസ്തമായ സാഹചര്യമാണ്" കഴിഞ്ഞയാഴ്ച്ച ഫ്ലൈറ്റ് യാത്രയ്ക്ക് മുന്നോടിയായി ലീ എഎഫ്പിയോട് പറഞ്ഞു. "ഞാനും ഭാര്യയും മാത്രമാണ് യാത്ര ചെയ്യുന്നതെങ്കിൽ, തീർച്ചയായും ഞങ്ങൾ ഒരു സ്വകാര്യ ജെറ്റ് തിരഞ്ഞെടുക്കില്ലായിരുന്നു. എന്നാൽ പൂച്ചകൾ കൂടി ഉള്ളതു കൊണ്ടാണ് സ്വകാര്യ ജെറ്റ് എടുക്കേണ്ടി വന്നത്. സാധാരണഗതിയിൽ അതിസമ്പന്നർക്ക് പ്രിയങ്കരമായ സ്വകാര്യ വിമാനങ്ങൾ ഇപ്പോൾ വളർത്തുമൃഗങ്ങളുള്ള ഉടമകളുടെ ഗതാഗത മാർഗ്ഗമായി മാറിയിരിക്കുകയാണ്.

  വാണിജ്യ എയർലൈനുകൾ ഇതിനകം തന്നെ ഒരു വിമാനത്തിൽ കൊണ്ടുപോകാവുന്ന മൃഗങ്ങളുടെ എണ്ണം നിയന്ത്രിച്ചിരിക്കുന്നതിനാൽ നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ഡിസംബറിലെ ഫ്ലൈറ്റ് റദ്ദാക്കൽ മാത്രം കാരണം 3,000 മുതൽ 4,000 വരെ പൂച്ചകളും നായ്ക്കളും ഹോങ്കോങിൽ ഒറ്റപ്പെട്ടതായി അനിമൽ ട്രാവൽ കമ്പനിയായ പെറ്റ് ഹോളിഡേയ്സ് പറയുന്നു.

  ഒരു വാണിജ്യ വിമാനത്തിൽ "എത്ര പണം കൊടുത്താലും മൃഗങ്ങൾക്ക് സീറ്റ് വാങ്ങാൻ കഴിയില്ല", കമ്പനിയുടെ പെറ്റ് എമിഗ്രേഷൻ കൺസൾട്ടന്റ് ഫാനി ലിയാങ് പറഞ്ഞു. ഒരു ചാർട്ടേഡ് പ്രൈവറ്റ് ജെറ്റിൽ യാത്ര ചെയ്യുന്നതിന് ഒരു പൂച്ചയ്ക്കും അതിന്റെ ഉടമയ്ക്കും കൂടി ഏകദേശം 23,100 ഡോളർ വരെയാണ് നിരക്ക്. മൃഗത്തിന്റെ വലുപ്പത്തെ അടിസ്ഥാനമാക്കി തുക വ്യത്യാസപ്പെടുമെന്നും ലിയാങ് പറയുന്നു.

  ചൈനയുടെ "സീറോ-കോവിഡ്" നയത്തെ തുടർന്ന് ഒരു അന്താരാഷ്ട്ര കവാടമായിരുന്ന ഹോങ്കോങ്ങിൽ ഹോട്ടലുകൾക്കും മറ്റും ഉയർന്ന് നിരക്കാണ് ഈടാക്കുന്നത്. ചെലവേറിയ ഹോട്ടലുകളിൽ ദീർഘകാല നിർബന്ധിത ക്വാറന്റൈനുകളും മറ്റുമാണ് ഹോങ്കോങിൽ ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രകളെ നിരുത്സാഹപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരം നിയമങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

  കഴിഞ്ഞ വർഷം ഒരു മാസം ശരാശരി രണ്ട് പ്രൈവറ്റ് ജെറ്റുകൾ ചാർട്ട് ചെയ്തിരുന്ന സമയത്ത്. ഈ വർഷം ഫെബ്രുവരി മാസത്തിൽ, ലണ്ടൻ, സിംഗപ്പൂർ, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിലേക്ക് അഞ്ച് വിമാനങ്ങൾ ഇതിനകം ചാർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

  ഇത്തരം കർശന നിയമങ്ങളെ തുടർന്ന് ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളുടെ എണ്ണത്തിലും ഹോങ്കോങിൽ വർദ്ധനവുണ്ടായിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് 2021ൽ രക്ഷപ്പെടുത്തിയ നായ്ക്കളുടെ എണ്ണത്തിൽ 48 ശതമാനം വർദ്ധനവ് ഉണ്ടായതായി" ഹോങ്കോംഗ് ഡോഗ് റെസ്ക്യൂ കമ്മ്യൂണിക്കേഷൻസ് മാനേജർ ഇവാ സിറ്റ് പറഞ്ഞു.
  Published by:Naveen
  First published: