നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Lockdownചർച്ചയ്ക്കിടെ ട്രംപിനെ ചൊല്ലി അവതാരകർ തമ്മിൽ വാക്കേറ്റം; വീഡിയോ വൈറൽ

  Lockdownചർച്ചയ്ക്കിടെ ട്രംപിനെ ചൊല്ലി അവതാരകർ തമ്മിൽ വാക്കേറ്റം; വീഡിയോ വൈറൽ

  കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ അമേരിക്കന്‍ സാമ്പത്തിക മേഖലയെ എങ്ങനെ ബാധിച്ചു എന്ന വിഷയത്തില്‍ നടത്തിയ ചർച്ചയ്ക്കിടെയാണ് ഇരുവരും കൊമ്പുകോർത്തത്.

  cnbc

  cnbc

  • Share this:
   കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണുമായി ബന്ധപ്പെട്ട വാർത്താ പരിപാടിക്കിടെ അവതാരകർ തമ്മിൽ വാക്കേറ്റം. സിഎൻബിസി അവതാരകരായ ആൻഡ്ര്യൂസ് റോസ് സോർകിൻജോ കെർനൻ എന്നിവർ തമ്മിലാണ് വാക്കേറ്റമുണ്ടായത്.

   സിഎൻബിസിയുടെ മോണിംഗ് ഷോയിലാണ് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ അമേരിക്കന്‍ സാമ്പത്തിക മേഖലയെ എങ്ങനെ ബാധിച്ചു എന്ന വിഷയത്തില്‍ നടത്തിയ ചർച്ചയ്ക്കിടെയാണ് ഇരുവരും കൊമ്പുകോർത്തത്.

   കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോഴും ജോ കെര്‍നൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രകീര്‍ത്തിക്കുകയും അമേരിക്കന്‍ സമ്പദ് രംഗം പുരോഗതിയിലാണെന്നു പറയുകയും ചെയ്തതാണ് സോര്‍കിനെ ചൊടിപ്പിച്ചത്.

   നിങ്ങള്‍ ഒന്നിനെക്കുറിച്ചും പേടിക്കുന്നില്ല. ഒരു ലക്ഷത്തോളം ജനങ്ങള്‍ രാജ്യത്ത് മരിച്ചു കഴിഞ്ഞു. നിങ്ങളെല്ലാവരും സുഹൃത്തായ പ്രസിഡന്റിനെ സഹായിക്കാനാണ് ശ്രമിക്കുന്നത്- സോർകിൻ ആരോപിച്ചു. എല്ലാ ദിവസവും ഈ പരിപാടിയിലുടെ കെര്‍നന്‍ സ്വന്തം പദവി ദുരുപയോഗം ചെയ്‌തെന്നും തര്‍ക്കത്തിനിടെ സോര്‍കിന്‍ തുറന്നിടച്ചു.

   എന്നാല്‍ സോര്‍കിന്റെ നിലപാട് അന്യായമാണെന്ന് കെർനൻ പറഞ്ഞു. രാജ്യത്തെ നിക്ഷേപകര്‍ക്ക് മാനസിക പിന്തുണ നല്‍കി സഹായിക്കാന്‍ മാത്രമാണ് താന്‍ പരിപാടിയിലൂടെ ശ്രമിച്ചതെന്ന് കെര്‍നൻ വിശദീകരിച്ചു. അല്‍പം നേരം നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവില്‍ ചര്‍ച്ച പുരോഗമിക്കുകയും ചെയ്തു.
   You may also like:മകൻ ബാറ്റ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ലാറ; ഇങ്ങനെ ബാറ്റുപിടിച്ച ഒരു കുട്ടിയെ അറിയാമെന്ന് സച്ചിൻ
   [news]
   Bev Q | വറ്റിവരണ്ട ദിനങ്ങൾക്ക് അറുതി വരുത്തിയ ആപ്പിന് ട്രോൾ ലോകത്ത് കിടിലൻ വരവേൽപ്പ്
   [photo]
   Bev Q App | സ്വകാര്യ കമ്പനിയെ തെര‍ഞ്ഞെടുത്തതിൽ അഴിമതി; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ പരാതി
   [news]


   അതേസമയം ഈ വാഗ്വാദം നിമിഷ നേരംകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ട്രംപിനെ പ്രകീര്‍ത്തിച്ച് സംസാരിച്ച സഹഅവതാകരനെതിരെ ശബ്ദം ഉയര്‍ത്തിയ സോര്‍കിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സോർകിനെ ഇത്ര ദേഷ്യത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.
   First published: