നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • മകര സംക്രാന്തി ദിനത്തിൽ ബീഫ് ഉലർത്തിയതിന്‍റെ പരസ്യം: 'ഇവിടം ഹിന്ദുക്കൾക്കുള്ളതല്ല'; കേരള ടൂറിസത്തിനെതിരെ നെറ്റിസൺസ്

    മകര സംക്രാന്തി ദിനത്തിൽ ബീഫ് ഉലർത്തിയതിന്‍റെ പരസ്യം: 'ഇവിടം ഹിന്ദുക്കൾക്കുള്ളതല്ല'; കേരള ടൂറിസത്തിനെതിരെ നെറ്റിസൺസ്

    എന്നാൽ, ബീഫ് ഉലർത്തിയത് മലയാളികൾ അല്ലാത്ത നാട്ടുകാർക്കൊക്കെ ഒന്ന് പരിചയപ്പെടുത്താമെന്ന് വിചാരിച്ച് ട്വീറ്റ് ചെയ്ത കേരള ടൂറിസത്തിന് വൻ തിരിച്ചടിയാണ് ലഭിച്ചത്.

    News 18

    News 18

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: മകരസംക്രാന്തി ദിനത്തിൽ ട്വിറ്റർ പേജിൽ ബീഫ് ഉലർത്തിയത് വിളമ്പിയ കേരള ടൂറിസത്തിന് എതിരെ പ്രതിഷേധവുമായി ഉത്തരേന്ത്യക്കാരായ നെറ്റിസൺസ്. ട്വിറ്ററിൽ തന്നെയാണ് ഇവർ കേരള ടൂറിസത്തിന് എതിരെ രംഗത്തു വന്നിരിക്കുന്നത്. ഹിന്ദുക്കളുടെ പ്രധാന ഉത്സവങ്ങളിൽ ഒന്നായ മകര സംക്രാന്തി ദിനത്തിൽ ആയിരുന്നു കേരള ടൂറിസം ട്വിറ്റർ പേജിൽ ബീഫ് ഉലർത്തിയത് ഷെയർ ചെയ്തത്. കേരളത്തിൽ ഇത് അത്ര വലിയ കാര്യമായില്ലെങ്കിലും ഉത്തരേന്ത്യയിൽ നിന്നുള്ള ഹിന്ദുക്കളായ നെറ്റിസൺസിനെ ബാധിച്ചു. കേരളത്തിലേക്ക് ഒരിക്കലും പോകരുതെന്ന തരത്തിലുള്ള പ്രചരണം വരെയുണ്ടായി.

      മകരസംക്രാന്തി ദിനത്തിൽ ട്വിറ്ററിൽ പങ്കുവെച്ച ബീഫ് ഉലർത്തിയ ചിത്രത്തിനൊപ്പമുള്ള കുറിപ്പ് ഇങ്ങനെ, 'ഇളം ബീഫിന്‍റെ കഷണങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, തേങ്ങ കഷണങ്ങൾ, കറിവേപ്പില എന്നിവ ഉപയോഗിച്ച് വറുത്തെടുത്തത്'. ഇത് മാത്രമല്ല, കേരളത്തിന്‍റെ ക്ലാസിക് ഡിഷ് ആണെന്ന വിശേഷണവും നൽകി. ട്വീറ്റിനൊപ്പം, റെസീപ്പി കൂടെ നൽകിയിരുന്നു. കേരള ടൂറിസത്തിന്‍റെ വെബ്സൈറ്റിലെ റെസീപ്പിയുടെ ലിങ്ക് ആയിരുന്നു ഷെയർ ചെയ്തത്.

       



      എന്നാൽ, ബീഫ് ഉലർത്തിയത് മലയാളികൾ അല്ലാത്ത നാട്ടുകാർക്കൊക്കെ ഒന്ന് പരിചയപ്പെടുത്താമെന്ന് വിചാരിച്ച് ട്വീറ്റ് ചെയ്ത കേരള ടൂറിസത്തിന്  വൻ തിരിച്ചടിയാണ് ലഭിച്ചത്. ഹിന്ദുക്കളുടെ പ്രധാന ഉത്സവങ്ങളിൽ ഒന്നായ മകരസംക്രാന്തി ദിനത്തിലാണ് ഇത് പങ്കു വെച്ചതെന്ന് തീവ്ര വലതുപക്ഷ അനുഭാവികൾ കണ്ടെത്തി. ഉടൻ തന്നെ ട്വിറ്ററിൽ കേരള ടൂറിസത്തിന് എതിരെ പ്രചരണവും ആരംഭിച്ചു. ചിലരുടെ പ്രചരണം ഇനിയാരും കേരളം സന്ദർശിക്കരുതെന്ന് ആയിരുന്നു.

       



      ഹിന്ദുക്കളെ മനഃപൂർവം അപമാനിക്കാനുള്ള ശ്രമമാണിതെന്ന് ആയിരുന്നു ചിലരുടെ ആരോപണം. ഇതിനിടയിൽ ചിലർ ബീഫിന്‍റെ ഇറച്ചി ഷെയർ ചെയ്തതു പോലെ ഈദ് ദിനത്തിൽ പന്നിയിറച്ചിയുടെ റെസീപ്പിയും ഷെയർ ചെയ്യണമെന്ന് പറഞ്ഞെത്തിയത് അത്ര സുഖകരമല്ലാത്ത അവസ്ഥയാണ് ഉണ്ടാക്കിയത്. ഏതായാലും കേരളം ടൂറിസം പേജിലെ എക്കാലത്തെയും പോപ്പുലറായ ട്വീറ്റായ ഇത് മാറി.

       



       



       



      ഇതിനിടയിൽ, കേരള ടൂറിസത്തിന് പ്രതിരോധം തീർത്തും ആളുകൾ ട്വീറ്റ് ചെയ്തു. കേരളത്തിലെ ആളുകൾ ബീഫ് കഴിക്കുന്നതു പോലെ തന്നെ പോർക്കും കഴിക്കാറുണ്ടെന്നും കേരള ടൂറിസത്തിന്‍റെ വെബ് പേജിൽ പോർക് പെരളനും പോർക് ഉലർത്തിയതും എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നുമുള്ള റെസിപി ഉണ്ടെന്നും വ്യക്തമാക്കി.
      First published:
      )}