• HOME
 • »
 • NEWS
 • »
 • buzz
 • »
 • National Mango Day 2021: ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴമായ 'മിയസാക്കി'യെക്കുറിച്ചറിയാമോ?

National Mango Day 2021: ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴമായ 'മിയസാക്കി'യെക്കുറിച്ചറിയാമോ?

ഓരോ മിയസാക്കി മാങ്ങയ്ക്കും ഏതാണ്ട് 350 ഗ്രാം ഭാരം വരും, ചുവപ്പ് നിറത്തിലുള്ള അവയെ കാണാൻ നല്ല ഭംഗിയാണ്.

 • Last Updated :
 • Share this:
  എല്ലാ വർഷവും ജൂലൈ 22 ഇന്ത്യയിൽ ദേശീയ മാമ്പഴ ദിനമായി ആചരിക്കുന്നു.പണ്ടുമുതലേ മാമ്പഴത്തിന് ആരാധകർ ഏറെയാണ്. വളരെ രുചികരമായ പഴമാണിതെന്ന് ആരോടും പറയേണ്ട കാര്യവുമില്ല. ആരാധകരുടെ പ്രിയപ്പെട്ട പഴമായി കണക്കാക്കപ്പെടുന്ന മാമ്പഴം ഏതാണ്ട് 5000 കൊല്ലങ്ങൾക്ക് മുമ്പ് തന്നെ ആളുകൾ ഉപയോഗിച്ചു തുടങ്ങിയിരുന്നു. മാങ്ങയുടെ ജനപ്രീതിയും അതിനോടുള്ള ആള്‍ക്കാരുടെ താല്പര്യവും കണക്കിലെടുക്കുമ്പോൾ, ഈ രുചികരമായ പഴത്തിന് സ്വന്തമായി ഒരു ദിവസം ലഭിക്കുകയെന്നത് ഏറ്റവും ഉചിതമായ കാര്യം തന്നെയാണ്‌. മറ്റുകാര്യങ്ങളില്‍ വ്യത്യസ്ത അഭിരുചികളുള്ള ആൾക്കാർ ആണെങ്കിൽ പോലും മാമ്പഴത്തിന്റെ കാര്യത്തിൽ നാമെല്ലാവരും ഒറ്റക്കെട്ടാണ്.

  മാമ്പഴം നമ്മുടെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് ഇത് 'പഴങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്നതു തന്നെ. ലോകമെമ്പാടുമുള്ള മാമ്പഴങ്ങളെക്കുറിച്ച് മാമ്പഴപ്രേമികൾ തീർച്ചയായും അറിഞ്ഞിരിക്കണം. എന്നാൽ മാങ്ങകളില്‍ ഏറ്റവും വിലയേറിയ ഇനം ഏതാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

  രാജ്യമെമ്പാടും ഇന്ന് ദേശീയ മാമ്പഴ ദിനമായി ആഘോഷിക്കുമ്പോള്‍ ഏറ്റവും വിലയേറിയ മാമ്പഴം ഏതാണെന്ന് നമുക്ക് നോക്കാം.

  മിയസാക്കി മാമ്പഴം എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം ഇനമാണ് ഏറ്റവും വിലയേറിയ മാമ്പഴം. ഇതിന്റെ വില അന്താരാഷ്ട്ര വിപണിയിൽ കിലോഗ്രാമിന് 2.70 ലക്ഷം രൂപയാണ്. മിയസാക്കി മാമ്പഴം സൂര്യന്റെ മുട്ട എന്നും അറിയപ്പെടുന്നു.

  മിയസാക്കി ഉണ്ടാകുന്നത് എവിടെയാണ്?
  മിയസാക്കി മാമ്പഴങ്ങൾ ജപ്പാനിലാണ്‌ ഉണ്ടാകുന്നത്. പ്രധാനമായും ഈ മാമ്പഴം വിളവെടുക്കുന്ന മിയസാക്കി നഗരത്തിന്റെ പേരിലാണ് ഇവ അറിയപ്പെടുന്നതുതന്നെ.

  മിയസാക്കി മാമ്പഴങ്ങളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം:
  ഓരോ മിയസാക്കി മാങ്ങയ്ക്കും ഏതാണ്ട് 350 ഗ്രാം ഭാരം വരും, ചുവപ്പ് നിറത്തിലുള്ള അവയെ കാണാൻ നല്ല ഭംഗിയാണ്. കാഴ്ചയിൽ ഇത് ഒരു ദിനോസറിന്റെ മുട്ടയോട് സാമ്യമുള്ളതാണ്. തെക്കുകിഴക്കൻ ഏഷ്യയിൽ വളരുന്ന മഞ്ഞ 'പെലിക്കൻ മാമ്പഴ'ത്തിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രത്യേക തരം 'ഇർവിൻ' മാമ്പഴമാണിത്. തീഷ്ണമായ കടും ചുവപ്പ് നിറം കാരണം മിയസാക്കി മാമ്പഴങ്ങൾ ഡ്രാഗൺ മുട്ടകൾ എന്നും അറിയപ്പെടുന്നു.

  രസകരമായ മറ്റ് വസ്തുതകള്‍
  മധ്യപ്രദേശിലെ സങ്കൽപ് പരിഹാർ, റാണി എന്ന് പേരുള്ള ദമ്പതികൾ ജബൽപൂരിലെ അവരുടെ തോട്ടത്തിൽ 2 മിയസാക്കി മാമ്പഴങ്ങൾ നട്ടുപിടിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 2020 ൽ ചെന്നൈയിലേക്ക് യാത്ര ചെയ്തിരുന്ന ഒരാളിൽ നിന്നാണ്‌ ട്രെയിൻ യാത്രയ്ക്കിടെ അവർക്ക് മാമ്പഴം ലഭിച്ചത്. ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴങ്ങളാണിവയെന്ന് ആദ്യമവര്‍ക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. അവർ തങ്ങളുടെ തോട്ടത്തിൽ തൈകൾ നട്ടുപിടിപ്പിച്ചതിനുശേഷമാണ്‌ അതിന്റെ പഴങ്ങൾ നിറത്തിൽ തികച്ചും വ്യത്യസ്തമാണെന്ന് കണ്ടെത്തിയത്.

  അവർ മാമ്പഴങ്ങളെ, സങ്കൽപിന്റെ അമ്മയുടെ പേരായ ദാമിനിയെന്നാണ്‌ വിളിക്കുന്നത്. തങ്ങളുടെ തോട്ടത്തിൽ നിന്നും മോഷ്ടാക്കൾ മാമ്പഴം മോഷ്ടിക്കാൻ ശ്രമിച്ചതിനാല്‍ ഈ ദമ്പതികൾ മാമ്പഴത്തിന്റെ സംരക്ഷണത്തിനായി 4 സുരക്ഷാ ഉദ്യോഗസ്ഥരെയും ആറ് നായ്ക്കളെയും അവരുടെ മാന്തോട്ടത്തിൽ താമസിപ്പിച്ചിരിക്കുകയാണ്‌. അടുത്തിടെ ഒരു ബിസിനസുകാരൻ ഈ മിയസാക്കി മാമ്പഴത്തിന് കിലോയ്ക്ക് 21000 രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെങ്കിലും ആദ്യമായുണ്ടായ മാമ്പഴം ഈശ്വരന് സമർപ്പിക്കാൻ തീരുമാനിച്ചതിനാൽ അവർ അവ നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.
  Published by:Naveen
  First published: