• HOME
  • »
  • NEWS
  • »
  • buzz
  • »
  • Flight Journey | വിലപിടിപ്പുള്ള സമ്മാനങ്ങളുടെ സ്ഥാനത്ത് നായയ്ക്കുള്ള ഭക്ഷണം; വിമാനയാത്രയ്ക്കിടെ യുവതിയ്ക്ക് നേരിടേണ്ടിവന്ന അനുഭവം

Flight Journey | വിലപിടിപ്പുള്ള സമ്മാനങ്ങളുടെ സ്ഥാനത്ത് നായയ്ക്കുള്ള ഭക്ഷണം; വിമാനയാത്രയ്ക്കിടെ യുവതിയ്ക്ക് നേരിടേണ്ടിവന്ന അനുഭവം

വീട്ടിലേക്കുള്ള മടക്കയാത്രയിൽ കൂടെ കരുതിയ സമ്മാനങ്ങൾക്ക് പകരം നായയുടെ ഭക്ഷണങ്ങളുമായാണ് യുവതിയ്ക്ക് പോകേണ്ടി വന്നത്.

  • Share this:
    ഫ്‌ളൈറ്റിൽ (Flight) യാത്ര ചെയ്യുമ്പോൾ സുരക്ഷ കാരണങ്ങൾ കൊണ്ട് പല സാധനങ്ങളും യാത്രികർക്ക് ഉപേക്ഷിക്കേണ്ടി വരാറുണ്ട്. ചില സാധനങ്ങളൊക്കെ മാറിയെടുക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. അടുത്തിടെ ഫ്ലൈറ്റ് യാത്രയ്‌ക്കൊടുവിൽ ഒരു യുവതിയ്ക്ക് തന്റെ ബാഗിലെ മുഴുവൻ സാധനങ്ങളും നഷ്ടമായി. നിരവധി സമ്മാനങ്ങളുമായി (Gifts) വീട്ടിലേക്ക് മടങ്ങവെയാണ് യുവതിയ്ക്ക് ദൗർഭാഗ്യകരമായ ഈ അനുഭവം ഉണ്ടായത്. വീട്ടിലേക്കുള്ള മടക്കയാത്രയിൽ കൂടെ കരുതിയ സമ്മാനങ്ങൾക്ക് പകരം നായയുടെ ഭക്ഷണങ്ങളുമായാണ് യുവതിയ്ക്ക് പോകേണ്ടി വന്നത്.

    യൂറോപ്പിലേക്കുള്ള (Europe) വിമാനത്തിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ 3,000 ഡോളറിലധികം വില വരുന്ന സമ്മാനങ്ങൾക്ക് പകരം ഈ സ്ത്രീയുടെ ബാഗിൽ ഉണ്ടായിരുന്നത് നായയ്ക്കുള്ള ഭക്ഷണമാണ്. ഇതുകൂടാതെ ഒരു പഴയ ടി-ഷർട്ടും ഷേവിംഗ് ക്രീമിന്റെ ബോട്ടിലും ബാഗിൽ കണ്ടെത്തി. ന്യൂ ഹാംഷെയറിലെ പോർട്ട്സ്മൗത്ത് സ്വദേശിനിയായ ഗിന ഷെൽഡൻ എന്ന യുവതിയ്ക്കാണ് തന്റെ ബാഗിലുള്ള സാധനങ്ങൾ പൂർണ്ണമായും നഷ്ടപ്പെട്ടത്. നടന്ന സംഭവത്തിൽ അധികൃതർ അവരോട്ക്ഷമ ചോദിച്ചു.

    "എന്റെ 16 വയസ്സുകാരിയായ മകൾക്ക് വേണ്ടി ഞാൻ വാങ്ങിയ ഒരു ലെതർ ജാക്കറ്റ് നഷ്ടപ്പെട്ട ബാഗിൽ ഉണ്ടായിരുന്നു. കൂടാതെ കുടുംബത്തിലെ അംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നൽകാൻ വേണ്ടി വാങ്ങിയ മനോഹരമായ ലെതർറിസ്റ്റ് ലെറ്റ് ബാൻഡ് പേഴ്സുകളും അതിൽ ഉണ്ടായിരുന്നു.", മകൾക്ക് വേണ്ടി വാങ്ങിയ സമ്മാനങ്ങൾ നഷ്‌ടമായതിന്റെ വിഷമത്തിൽ ഷെൽഡൻ പറഞ്ഞു. വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഇറ്റലിയിൽ 11 ദിവസം ചെലവഴിച്ചുവെന്നും തുടർന്ന് യാത്രാമധ്യേ ബിസിനസ് ആവശ്യങ്ങൾക്കായികുറച്ച് ദിവസം പാരീസിൽ തങ്ങിയെന്നും ഷെൽഡൻ പറഞ്ഞു.

    "യാത്രയ്ക്കിടെ ലഗേജുകൾ സ്കാനിങിന് വിധേയമാക്കിയിരുന്നു. തന്റെ ലഗ്ഗേജ് അല്ല ഇതെന്ന് ഒരിക്കൽ പോലും തോന്നിയില്ല. അതിനാൽ യാത്ര തുടരുകയും ചെയ്തു", അധികൃതരോട് സംസാരിക്കവെ ഷെൽഡൻ പറഞ്ഞു. എയർ ഫ്രാൻസ് കൈകാര്യം ചെയ്യുന്ന ഡെൽറ്റ എയർ ലൈൻസ് മുഖേനയാണ് ഷെൽഡൻ തന്റെ ഫ്ലൈറ്റ് ബുക്ക് ചെയ്തത്.

    "ഈ യാത്രികയ്‌ക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു," ഡെൽറ്റ എയർ ലൈനിന്റെ ഉദ്യോഗസ്ഥർ സ്റ്റേഷനിൽ വച്ച് ഷെൽഡനോട് ക്ഷമ ചോദിച്ചു. "എയർ ഫ്രാൻസിലെ മറ്റ് ഉദ്യോഗസ്ഥരെയും യാത്രക്കാരെയും ഇതിന് പരിഹാരം കണ്ടെത്താൻ വേണ്ടി ഇതിനകം തന്നെ ബന്ധപ്പെട്ടു കഴിഞ്ഞെന്നും ഉടൻ തന്നെ ബാഗ് കണ്ടെത്താനാകുമെന്നും ഡെൽറ്റ എയർ ലൈൻ ഉദ്യോഗസ്ഥർ പറഞ്ഞു.

    അവധി ആഘോഷങ്ങളുടെ ഭാഗമായി സമ്മാനങ്ങളുമായി വീട്ടിലേക്ക് മടങ്ങവേയാണ് ഷെൽഡന് ഫ്‌ളൈറ്റിൽ ഇത്തരത്തിലൊരു സംഭവം നേരിടേണ്ടി വന്നത്. യാത്രികർക്ക് ഫ്‌ളൈറ്റ് യാത്രയിൽ സാധനങ്ങൾ നഷ്ടമാകുന്നത് സാധാരണമാണെങ്കിലും പൂർണ്ണമായും സാധനങ്ങൾ മാറുകയും പകരം നായയുടെ ഭക്ഷണവുമായി മടങ്ങേണ്ടി വരുന്നതും ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കും.
    Published by:Sarath Mohanan
    First published: