HOME » NEWS » Buzz » ON THIS WORLD THEATRE DAY MEET THE BOLLYWOOD ACTORS WHO MADE IT TO THE BIG SCREEN FROM THEATRE MM

World Theatre Day | ലോക നാടക ദിനം 2021: നാടക വേദിയിൽ നിന്ന് ബോളിവുഡിലെത്തിയ മികച്ച നടിമാർ ആരൊക്കെ?

On this World Theatre Day, meet the Bollywood actors who made it to the big screen from theatre | ഇന്ന് ലോക നാടക ദിനം

News18 Malayalam | news18-malayalam
Updated: March 27, 2021, 3:22 PM IST
World Theatre Day | ലോക നാടക ദിനം 2021: നാടക വേദിയിൽ നിന്ന് ബോളിവുഡിലെത്തിയ മികച്ച നടിമാർ ആരൊക്കെ?
(പ്രതീകാത്മക ചിത്രം)
  • Share this:
ഒരാളുടെ വ്യക്തിത്വം സ്വയം പ്രകടിപ്പിക്കാൻ കഴിയുന്ന മാധ്യമമാണ് കല. ഇത്തരത്തിൽ പ്രേക്ഷകരെ സ്പർശിക്കുന്ന തരത്തിൽ ജീവിത സത്യങ്ങൾ വെളിപ്പെടുത്താൻ കഴിയുന്ന മാധ്യമമാണ് നാടകം. എളുപ്പമെന്ന് തോന്നുമെങ്കിലും അത്ര എളുപ്പമല്ലാത്ത ഒരു കലാരൂപമാണിത്. റീടേക്കുകളും എഡിറ്റിംഗുമില്ലാതെ പ്രേക്ഷകർക്ക് മുന്നിൽ നാടകം അവതരിപ്പിക്കുന്നത് അത്ര നിസാര കാര്യമല്ല.

ഇന്ന്, 2021ലെ ലോക നാടക ദിനത്തിൽ, വേദിയിൽ നിന്ന് വെള്ളിത്തിരയിലേയ്ക്ക് എത്തിയ, മികച്ച നേട്ടം കൈവരിച്ചിട്ടുള്ള പ്രതിഭാധനരായ നടിമാരെ പരിചയപ്പെടാം. ഈ നടിമാർ പ്രേക്ഷകരുടെ മനസ് കീഴടക്കുക മാത്രമല്ല വർഷങ്ങളായുള്ള അവരുടെ ശക്തമായ പ്രകടനത്തിലൂടെ മികച്ച നിരൂപകശ്രദ്ധയും പിടിച്ചു പറ്റിയവരാണ്.

സീമ ബിശ്വാസ്

നാഷണൽ സ്‌കൂൾ ഡ്രാമയിൽ നിന്ന് ബിരുദം നേടിയ നടിയാണ് സീമ ബിശ്വാസ്. ബൻഡിറ്റ് ക്വീൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് തന്നെ ഇവർ പേരുകേട്ട നാടക നടിയായിരുന്നു.

ഷബാന അസ്മി

അഞ്ച് തവണ ദേശീയ അവാർഡ് നേടിയ നടിയാണ് ഷബാന അസ്മി. സമാന്തര സിനിമാ മേഖലയിലാണ് ഈ കലാകാരി കൂടുതൽ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. കാളി ഖുഹിയിലാണ് അവസാനമായി അഭിനയിച്ചത്. വേദിയിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നതിൽ പേരുകേട്ട നടിയാണ് ഇവർ. ‘സഫേദ് കുണ്ഡലി’, ‘തുമാരി അമൃത’, ‘എ ഡോൾസ് ഹൌസ് ’തുടങ്ങിയ നാടകങ്ങളിൽ ഷബാന അസ്മി അഭിനയിച്ചിട്ടുണ്ട്. ശ്യാം ബെനഗലിന്റെ ആങ്കുർ (1972) എന്ന ചിത്രമാണ് ശബാന ആസ്മിയുടെ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രം. ഇതിലെ അഭിനയത്തിന് ഇവർക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.



നന്ദിത ദാസ്

ഒന്നിലധികം കഴിവുകളുള്ള വ്യക്തിയാണ് നന്ദിത ദാസ്. നടിയും സംവിധായികയും എഴുത്തുകാരിയുമായ നന്ദിത ദാസ് 1996 ൽ ദീപ മേത്തയുടെ ഫയർ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. തെരുവ് നാടക ഗ്രൂപ്പായ ജന നാട്യ മഞ്ചിൽ നിന്നാണ് ഇവർ അഭിനയ ജീവിതം ആരംഭിച്ചത്. ഇപ്പോഴും നാടകങ്ങളിൽ അഭിനയിക്കുകയും നാടക രചന നടത്തുകയും ചെയ്യുന്നുണ്ട്. നന്ദിത ദാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഫിരാക് ആണ്. ഇതുവരെ നന്ദിത 30 ലധികം ചിത്രങ്ങളിൽ , പത്തിലധികം ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഒന്നിലധികം സിനിമകളിൽ അഭനയിച്ചിട്ടുണ്ട്. കണ്ണകി നന്ദിത ദാസിന്റെ ശ്രദ്ധേയമായ മലയാള ചിത്രമാണ്.

റിച്ച ച്ഛദ്ധ

മാഡം ചീഫ് മിനിസ്റ്ററിലാണ് റിച്ച ചദ്ദയെ അവസാനമായി കണ്ടത്. തുടക്കത്തിൽ സഹനടിയായി അഭിനയം ജീവിതം ആരംഭിച്ച റിച്ച ട്രിവിയൽ ഡിസാസ്റ്റർ, കൽക്കി കൊയ്‌ച്ലിൻ തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു. 'ഗാംഗ്‌സ് ഓഫ് വാസീപൂർ' (2012) എന്ന ചിത്രത്തിലെ ഒരു പ്രധാന വേഷമായിരുന്നു ഇവരുടെ സിനിമാ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്.

Keywords: Nandita Das, Richa Chadda, Seema Biswas, Shabana Azmi, World Theatre day 2021, നന്ദിത ദാസ്, റിച്ച ചദ്ദ, സീമ ബിശ്വാസ്, ഷബാന അസ്മി, ലോക നാടക ദിനം 2021
Published by: user_57
First published: March 27, 2021, 3:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories