HOME » NEWS » Buzz » ONE FROM THE THIRTY PIECES OF SILVER OF JUDAS IS HERE IN KERALA

യേശുവിനെ ഒറ്റുകൊടുത്ത് കിട്ടിയ മുപ്പതു വെള്ളിക്കാശിൽ ഒരെണ്ണം കേരളത്തിൽ! വീഡിയോ ശ്രദ്ധേയമാവുന്നു

യേശുവിനെ ഒറ്റിക്കൊടുത്ത ആ 30 വെള്ളിക്കാശ് ഇവിടെയുണ്ട്

News18 Malayalam | news18-malayalam
Updated: April 3, 2021, 12:53 PM IST
യേശുവിനെ ഒറ്റുകൊടുത്ത് കിട്ടിയ മുപ്പതു വെള്ളിക്കാശിൽ ഒരെണ്ണം കേരളത്തിൽ! വീഡിയോ ശ്രദ്ധേയമാവുന്നു
(വീഡിയോ ദൃശ്യം)
  • Share this:
യേശു തന്റെ പരസ്യ ശുശ്രൂഷ ആരംഭിച്ചിട്ട് ഏകദേശം മൂന്നു വർഷമായ സമയത്ത്‌, തന്റെ ശിഷ്യന്മാരോട്, “നിങ്ങളോടൊപ്പം യെരൂശലേമിൽവച്ച് പെസഹ ആചരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും അവിടെ വച്ച് ഞാൻ കൊല്ലപ്പെടും“ എന്നും പറഞ്ഞു. ഈ രാത്രിയിൽ കോഴികൂകും മുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്ന് യേശു പറഞ്ഞത് പത്രോസിനോടാണ്. യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തു, പത്രോസ് തള്ളിപ്പറഞ്ഞു. മുപ്പത് വെള്ളിക്കാശിന് വേണ്ടിയാണ് യൂദാ യേശുവിനെ ഒറ്റുകൊടുത്തത്.

ആ മുപ്പത് വെള്ളിക്കാശിൽ ഒരെണ്ണം ഇവിടെ കേരളത്തിലുണ്ട്. ഡോ. മോൻസൺ മാവുങ്കലാണ് തന്റെ പരിശ്രമഫലമായി അത് കേരളത്തിൽ എത്തിച്ചിരിക്കുന്നത്. മോശയുടെ വടിയും, യേശുദേവന്റെ തിരുവസ്ത്രത്തിന്റെ അംശവും അദ്ദേഹത്തിന്റെ പക്കലുണ്ട്. ട്രാവല്‍ യൂടൂബറായ ഗീതാമ ശരത്ത് കൃഷ്ണന്‍ പുതിയ വീഡിയോയിലാണ് ലോകത്തെ ഏറ്റവും അമൂല്യമായ ഈ ശേഖരത്തിനെക്കുറിച്ച് പറയുന്നത്.

പുരാവസ്തുക്കളുടെ വൻശേഖരവുമായി ഡോ. മോൺസൺ മാവുങ്കൽ എത്തിയിരിക്കുകയാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിലമതിക്കാനാവാത്ത പുരാവസ്തുക്കളാണ് മോന്‍സണിന്റെ ശേഖരത്തില്‍ ഉള്ളത്.

അത്യാധുനിക ആഡംബര കാറു മുതല്‍ പുണ്യ പുരാതന പുസ്‌കങ്ങള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു. ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുള്ള വിവിധ മതങ്ങളുടെ പുണ്യ ഗ്രന്ഥങ്ങള്‍ കൊണ്ട് സമ്പന്നമാണ് മോന്‍സണ്‍ മാവുങ്കലിന്റെ വീട്. ചെറിയ മോതിരത്തിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഖുറാന്‍ മുതല്‍ ഒരു മുറിയുടെ വലിപ്പമുള്ള ഖുറാന്‍ വരെ ഇവിടെയുണ്ട്. സ്വര്‍ണ്ണത്തിലും പഞ്ചലോഹത്തിലും പച്ചമരുന്നിലയില്ലെല്ലാം ആലേഖനം ചെയ്ത പുണ്യ ഗ്രന്ഥങ്ങളും മോന്‍സണ്‍ സൂക്ഷിച്ചിരിക്കുന്നു.

താളിയോലയില്‍ എഴുതിയ മഹാഭാരതം, ലോകത്തില്‍ ആദ്യമായി അച്ചടിച്ച ബൈബിള്‍, ടിപ്പു സുല്‍ത്താന്‍, ഔറംഗസേബ്, ചത്രപതി ശിവജി എന്നിവര്‍ ഉപയോഗിച്ചിരുന്ന പുണ്യ ഗ്രന്ഥങ്ങള്‍ മുതലായവ മോന്‍സണ്‍ മാവുങ്കലിന്റെ അപൂര്‍വ്വ ശേഖരങ്ങളാണ്. വിശ്വവിഖ്യാത ചിത്രകാരന്‍മാരായ രാജാ രവിവര്‍മ്മ മുതല്‍ പിക്കാസോ വരെയുള്ള പ്രഗത്ഭരുടെ ചിത്രകലാ ശേഖരവും മോന്‍ സണ്‍ നിധിപോലെ സൂക്ഷിക്കുന്നു. തന്റെ പക്കലുള്ള ഈ പുരാവസ്തു ശേഖരങ്ങള്‍ മറ്റാര്‍ക്കും വില്‍ക്കാന്‍ മോന്‍സണ്‍ തയ്യാറല്ല. ഒന്നരക്കോടി രൂപ വിലമതിക്കുന്ന കൊറിയര്‍ മാസ് ചീഫ് എന്ന നായയെ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയതും ഈ മലയാളി ഡോക്ടര്‍ തന്നെ.

Youtube Video


രാജ്യത്തെ ആദ്യ ടെലിഫോണും മൈസൂര്‍ രാജാവില്‍ നിന്ന് സമ്മാനമായി ലഭിച്ച പുരാതന ക്ലോക്കും മോന്‍സണിന്റെ നിധിശേഖരത്തില്‍ ഉള്‍പ്പെടുന്നു. അത്യാധുനിക ആഡംബര കാറായ പോര്‍ഷ മുതല്‍ 30 ഇനങ്ങളാണ് ഇദ്ദേഹത്തിന് സ്വന്തമായുള്ളത്. പുരാവസ്തുക്കളുടെ കമനീയ കലവറയായ മോന്‍സണിന്റെ മാവുങ്കലിലെ വീട്ടിലേക്ക് പഴമകള്‍ ഏറെ ഇഷ്ടപ്പെടുന്ന നിരവധി സുഹൃത്തുക്കളാണ് എത്തിച്ചേരുന്നത്.

സ്വന്തം അമ്മയോടൊപ്പം വാരണസിയും കാശിയും സിംലയും റോത്തംഗ് പാസും മണാലിയും താണ്ടി പത്തുദിവസത്തെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശരത് കൃഷ്ണൻ എന്ന ചെറുപ്പക്കാരൻ മലയാളികൾക്ക് പ്രിയപ്പെട്ടവനാണ്. ശരത് കൃഷ്ണനാണ് മോൻസൺ മാവുങ്കലിന്റെ പുരാവസ്തു ശേഖരത്തിൽ നിന്നുള്ള ഈ അത്ഭുതം മലയാളികളിലേക്ക് എത്തിക്കുന്നത്.

ഗീതാമയേയും ശരത്ത് കൃഷ്ണനയും കുറിച്ച്

റോത്തംഗ് പാസിൽ ആദ്യമായി മഞ്ഞ് കണ്ട സന്തോഷത്തിൽ തുള്ളിച്ചാടിയായ അമ്മ ഗീത രാമചന്ദ്രനിൽ ആ പഴയ 18 കാരിയായ ഗീതയെ എനിക്ക് കാണുവാൻ സാധിച്ചെന്നും എന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞുവെന്നും ശരത് കൃഷ്ണൻ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞവരാണ് നമ്മളെല്ലാം.

ആ യാത്രയ്ക്ക് പിന്നീട് തുടര്‍ച്ചകളുണ്ടായി. ഇന്ത്യയിലെ സുപ്രധാനമായ 22 സ്ഥലങ്ങള്‍ സഞ്ചരിച്ച ഈ അമ്മയുടേയും മകന്റേയും കഥ സിനിമയാകുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബി.ടെക് എന്ന ചിത്രത്തില്‍ അബു എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ ഷാനി ഷാകി ആദ്യമായി സംവിധാനം ചെയ്യുന്ന 'ഓ മദര്‍ ഇന്ത്യ' ഇവരുടെ ജീവിതമാണ് പറയുന്നത്. എ ജേണി വിത്ത് മൈ മദര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്
Published by: user_57
First published: April 3, 2021, 12:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories