• HOME
  • »
  • NEWS
  • »
  • buzz
  • »
  • ONE PERSON WAS KILLED IN AN ATTACK BY A HERD OF ELEPHANTS CROSSING THE ROAD

റോഡ് മുറിച്ചുകടന്ന ആനക്കൂട്ടത്തെ പരിഭ്രാന്തരാക്കി; ഒരാളെ ആന പിന്തുടര്‍ന്ന് ചവിട്ടിക്കൊന്നു

എസ്റ്റേറ്റിലെ തൊഴിലാളികളും ചില നാട്ടുകാരും ചേര്‍ന്ന് ആനക്കൂട്ടത്തെ പരിഭ്രാന്തരാക്കുന്നത് ദൃശ്യങ്ങളില്‍ കാണാം

Image Twitter

Image Twitter

  • Share this:
    ദിസ്പുര്‍: റോഡ് മുറിച്ചുകടക്കുകയായിരുന്ന ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. അസമിലെ നുമാലിഗഡിലാണ് സംഭവം. റോഡ് മുറിച്ചു കടക്കുകയായിരുന്ന ആനക്കൂട്ടത്തെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആനകളിലൊന്ന് തിരിഞ്ഞ് പിന്തുടര്‍ന്ന് യുവാവിനെ ചവിട്ടിക്കൊന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

    ആനകളെ ഓടിക്കുന്ന ജനക്കൂട്ടത്തെയും ഒരാന യുവാവിനെ പിന്തുടര്‍ന്ന് ചവിട്ടിക്കൊല്ലുന്നതുമാണ് ദൃശ്യങ്ങളില്‍. ഇയാളെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പസ്‌കല്‍ മുണ്ട എന്ന യുവവാണ് മരിച്ചത്.

    Also Read-സമോസയുടെ വില 2.5 രൂപ കൂട്ടി; വഴക്കിനൊടുവില്‍ ഒരാള്‍ തീകൊളുത്തി മരിച്ചു

    മൊറോംഗി തേയില എസ്‌റ്റേറ്റിന് സമീപം എന്‍എച്ച് 39ല്‍ ആണ് സംഭവം നടന്നത്. എസ്റ്റേറ്റിലെ തൊഴിലാളികളും ചില നാട്ടുകാരും ചേര്‍ന്ന് ആനക്കൂട്ടത്തെ പരിഭ്രാന്തരാക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ചിലര്‍ വാഹനത്തിന്റെ ഹോണ്‍ മുഴക്കി പ്രകോപനം സൃഷ്ടിക്കുന്നുണ്ടായിരുന്നു.

    Also Read-160 വര്‍ഷം പഴക്കമുള്ള പുസ്തകം ലേലത്തില്‍ പോയത് 58 ലക്ഷം രൂപയ്ക്ക്

    എന്നാല്‍ ആനകള്‍ ഇത് ശ്രദ്ധിക്കാതെ റോഡ് മുറിച്ച് കടക്കുകയായിരുന്നു. അവസനമായി എത്തിയ ആനയാണ് ജനക്കൂട്ടത്തിന് നേരെ പാഞ്ഞെത്തിയത്.

    Also Read-ഭാര്യയുമായുമൊരുമിച്ച് സാബിര്‍ പ്ലസ് ടൂ പരീക്ഷ എഴുതിയത് ഒരേ ഹാളിലിരുന്ന്

    ആള്‍ക്കൂട്ടം ഓടി മാറിയെങ്കിലും അതിനിടെ ഒരാള്‍ നിലത്ത് വീഴുകയായിരുന്നു. ഇയാള്‍ എഴുന്നേറ്റ് ഒടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ആന അപ്പോഴേക്കും അടുത്തെത്തിയിരുന്നു.
    Published by:Jayesh Krishnan
    First published:
    )}