HOME » NEWS » Buzz » ONE RUPEE COIN CAN GET YOU ONE AND HALF LAKH RUPEES HERE IS HOW GH

'ഒരു രൂപ' നാണയം കൊണ്ട് ഒന്നരലക്ഷം രൂപ വരെ നേടാം; ചെയ്യേണ്ടത് ഇത്രമാത്രം

 1862 ലെ ക്വീൻ വിക്ടോറിയ നാണയം അടുത്തിടെ 1.5 ലക്ഷം രൂപക്കാണ് വിറ്റ് പോയത്.

News18 Malayalam | news18-malayalam
Updated: May 28, 2021, 1:20 PM IST
'ഒരു രൂപ' നാണയം കൊണ്ട് ഒന്നരലക്ഷം രൂപ വരെ നേടാം; ചെയ്യേണ്ടത് ഇത്രമാത്രം
(Representational Photo)
  • Share this:
പഴയ വസ്തുക്കൾ ശേഖരിച്ച് സൂക്ഷിച്ച് വക്കുക എന്നത് ചിലരുടെ വിനോദമാണ്. ഇങ്ങനെ സൂക്ഷിച്ച് വെച്ച പുരാതന വസ്തുക്കൾ പലതും ഓൺലൈനിൽ വിൽപ്പനക്ക് വെച്ച് കോടികൾ നേടിയവരുടെ പല വാർത്തകളും നാം കേട്ടിട്ടുണ്ട്.  ഇന്ന് അധികമൊന്നും കാണാത്ത പഴയ കാല വസ്തുക്കൾക്ക് രാജ്യാന്തര വിപണിയിൽ വലിയ മൂല്യമാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ വൻ തുകയാക്കാണ് ഇവ വിറ്റുപോകുന്നത്.

സമാനമായി പഴയ നാണയങ്ങളുടെ വിൽപ്പനക്ക് വേദിയൊരുക്കിയിരിക്കുകയാണ് ഇന്ത്യയിലെ ഇ കൊമേഴ്സ് വെബ്സൈറ്റായ ക്യുക്കർ. സ്വാതന്ത്രത്തിന് മുമ്പുള്ള പ്രത്യേക തരം നാണയങ്ങൾ കൈവശമുണ്ടെങ്കിൽ ഒരു ലക്ഷത്തിലധികം രൂപയാണ് നിങ്ങളെ തേടിയെത്തുക. പല നാണയങ്ങളുടെയും ഉത്പാദനം ഇന്ത്യ അവസാനിപ്പിക്കുകയോ കുറക്കുകയോ ചെയ്തിട്ടുണ്ട്. നിലവിലെ നാണയങ്ങൾക്ക് വലിയ രീതിയിൽ വില ഉയരാൻ കാരണവും ഇതു തന്നെയാണ്.

Also Read-ചീസ് ഫോട്ടോ കെണിയായി; തേടി നടന്ന കുറ്റവാളിയെ ബുദ്ധിപരമായി പൊക്കി പൊലീസ്

അപൂർവ്വമായ ഏതാനും നാണയങ്ങൾക്ക് ഒപ്പം ക്വീൻ വിക്ടോറിയ കോയിനും ധാരാളം ആവശ്യക്കാരുണ്ട്. ദന്ദേരാസ്, ദീപാവലി, അക്ഷയതൃതീയ എന്നിങ്ങനെയുള്ള മംഗളകരമായ ദിവസങ്ങളിൽ ക്വീൻ വിക്ടോറിയ നാണയം വാങ്ങാൻ ഇന്ത്യക്കാർ താൽപര്യപ്പെടുന്നതാണ് ഇതിന് ഡിമാൻഡ് കൂട്ടുന്നത്. 1862 ലെ ക്വീൻ വിക്ടോറിയ നാണയം അടുത്തിടെ 1.5 ലക്ഷം രൂപക്കാണ് ഇ- കൊമേഴ്സ് സൈറ്റായ ക്യുക്കറിലൂടെ വിറ്റ് പോയത്. ഒരുരൂപയുടെ ഈ സിൽവർ നാണയം അപൂർവ്വ ഇനത്തിൽ പെട്ട നാണയങ്ങളിൽ ഒന്നാണ്.

കൈവശമുള്ള പുരാതനമായ ഇത്തരം നാണയങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ക്യുക്കറിൽ സ്വന്തമായി രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് ശേഷം നാണയത്തിൻ്റെ ഫോട്ടോ അപ്ലോഡ് ചെയ്ത് വെബ്സൈറ്റിൽ പരസ്യപ്പെടുത്താവുന്നതാണ്. വാങ്ങാൻ തൽപര്യമുള്ളവർ സൈറ്റിലൂടെ നേരിട്ട് നിങ്ങളെ ബന്ധപ്പെടും. വാങ്ങാൻ എത്തുന്നവരോട് വിലയുൾപ്പടെയുള്ള കാര്യങ്ങൾ പറഞ്ഞ് ഉറപ്പിച്ചതിന് ശേഷം വെബ്സൈറ്റിലൂടെ നിങ്ങൾക്ക് വിൽപ്പന നടത്താവുന്നതാണ്.

ഉത്പന്നങ്ങൾ ഓൺലൈനായി വാങ്ങുന്നതിനും വിൽക്കുന്നതിനും ക്ലാസിഫൈഡ് പരസ്യങ്ങൾ നൽകുന്നതിനുമായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ക്യുക്കർ. 2008ൽ സ്ഥാപിതാമായ കമ്പനി,  ജോലി കണ്ടെത്തൽ, റിയൽ എസ്റ്റേറ്റ്, വീട്ടുപകരണങ്ങളുടെ വിൽപ്പന തുടങ്ങി നിരവധി സേവങ്ങൾ നൽകുന്നുണ്ട്.

Also Read-Viral Video: 'നിസാരം'; രണ്ട് തേനീച്ചകൾ ചേർന്ന് ഫാന്റ ബോട്ടിൽ തുറക്കുന്ന വീഡിയോ വൈറൽ

2019 ൽ അമേരിക്കയിൽ നടന്ന ഒരു ലേലത്തിൽ പണ്ട് കാലത്തെ നാണയം വൻ തുകക്ക് വിറ്റുപോയിരുന്നു. 10 സെൻ്റിൻ്റെ നാണയം ഏതാണ്ട് 9 കോടി ( 1.32 മില്യൺ) രൂപക്കാണ് വിറ്റുപോയത്. 1894 കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന അപൂർവ്വമായ സിൽവർ നാണയം സാൾട്ട് ലെയ്ക്കിലുള്ള ഡെൽ ലോയ് ഹാൻസൻ എന്ന ബിസിനസുകാരനാണ് ലേലത്തിലൂടെ സ്വന്തമാക്കിയത്.

ജോൺ ബ്രുഷ് എന്ന ആളിൽ നിന്നുമാണ് 125 വർഷം പഴക്കമുള്ള നാണം ഇദ്ദേഹം വാങ്ങിയത്. മുമ്പ് ലോസ് ആഞ്ചലസ് ലെയ്ക്കേഴ്സ് ഉടമയും നാണയ ശേഖരം ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ജെറി ബുസിൻ്റെ ഉടമസ്ഥതയിൽ ആയിരുന്നു ഈ നാണയം ഉണ്ടായിരുന്നത്. അമേരിക്കയിലെ 100 ജനപ്രിയ നാണയങ്ങളിൽ 6-ാം സ്ഥാനം ഇതിനുണ്ട്.
Published by: Asha Sulfiker
First published: May 28, 2021, 1:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories