നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • യമണ്ടൻ കേക്ക് മുറിച്ച് സ്റ്റൈലായി ഒന്നാം പിറന്നാൾ ആഘോഷിച്ച് ശ്രീക്കുട്ടി; പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത് 15 ആനകളും

  യമണ്ടൻ കേക്ക് മുറിച്ച് സ്റ്റൈലായി ഒന്നാം പിറന്നാൾ ആഘോഷിച്ച് ശ്രീക്കുട്ടി; പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത് 15 ആനകളും

  ശ്രീക്കുട്ടിക്ക് രണ്ടു ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് ഗുരുതര പരിക്കുകളോടെ കാട്ടിൽ നിന്ന് രക്ഷപ്പെടുത്തിയത്.

  ഒന്നാം പിറന്നാൾ ആഘോഷിച്ച് ശ്രീക്കുട്ടി

  ഒന്നാം പിറന്നാൾ ആഘോഷിച്ച് ശ്രീക്കുട്ടി

  • News18
  • Last Updated :
  • Share this:
   തന്റെ ഒന്നാം പിറന്നാൾ ശ്രീക്കുട്ടി അതിഗംഭീരമായി ആഘോഷിച്ചു. കേരളത്തിലെ കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ കുട്ടിയാന ശ്രീക്കുട്ടിയാണ് കഴിഞ്ഞദിവസം യമണ്ടൻ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം ഗംഭീരമാക്കിയത്.

   തലയിൽ ഒരു പൂവൊക്കെ ചൂടിയാണ് പിറന്നാൾ കേക്ക് മുറിക്കാൻ ശ്രീക്കുട്ടി എത്തിയത്. കൂട്ടുകാരും കുടുംബക്കാരുമായ പതിനഞ്ചോളം ആനകളും പിന്നെ കുറെ മനുഷ്യൻമാരും പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ എത്തി. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

   You may also like:Bihar Election Result 2020 | ബിഹാറിൽ CPM മത്സരിച്ചത് നാല് സീറ്റിൽ; മൂന്ന് സീറ്റിൽ ലീഡുമായി മുന്നേറ്റം [NEWS]ഇതുവരെ കണ്ടിട്ടില്ലാത്ത കാമുകിയെ തേടി അർദ്ധരാത്രിയിൽ കാമുകൻ പയ്യന്നൂരിൽ; ഗൂഗിൾ മാപ്പ് ചതിച്ചതോടെ പൊലീസ് പിടിയിലായി [NEWS] പ്രസിഡന്റ് 'പവർ' ഒക്കെ പോയപ്പാ; മാഡം തുസാദ് മെഴുകു മ്യൂസിയത്തിൽ ഗോൾഫ് കളിക്കാരനായി ഡോണാൾഡ് ട്രംപ് [NEWS]

   ശ്രീക്കുട്ടിക്ക് രണ്ടു ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് ഗുരുതര പരിക്കുകളോടെ കാട്ടിൽ നിന്ന് രക്ഷപ്പെടുത്തിയത്. ജീവിക്കാനുള്ള സാധ്യത തന്നെ ആ സമയത്ത് വളരെ കുറവായിരുന്നുന്നെന്ന് ചീഫ് ഫോറസ്റ്റ് വെറ്റെറിനറി ഓഫീസർ (റിട്ടയർഡ്) ഡോ . ഈശ്വരൻ പറഞ്ഞു. എന്നാൽ, പ്രത്യേകശ്രദ്ധ നൽകി ശ്രീക്കുട്ടിയെ ആരോഗ്യവതിയാക്കി എടുക്കുകയായിരുന്നു.

   #WATCH Sreekutty, one-year-old elephant calf celebrated her birthday at Kottoor Elephant Rehabilitation Centre, Kerala yesterday. 

   വാഴപ്പഴവും തേങ്ങാവെള്ളവും ആരോഗ്യകരമായ ഭക്ഷണവും കഴിച്ച് ആർദ്രമായ പരിചരണത്തിലൂടെ ക്രമേണ ശ്രീക്കുട്ടി സുഖം പ്രാപിച്ചു. ഡോ ഈശ്വരന്റെ ശരിയായ സമയത്തുള്ള ഇടപെടലിനെ അഭിവാദ്യം ചെയ്യുന്നതാണ് പിറന്നാൾ പാർട്ടി ചിത്രങ്ങൾ. പിറന്നാൾ പാർട്ടിയിൽ നിന്നുള്ള വീഡിയോ വാർത്താ ഏജൻസിയായ എ എൻ ഐ പങ്കുവച്ചു. അതേസമയം, കോവിഡ് കഴിഞ്ഞിട്ട് വേണം ശ്രീക്കുട്ടിയുടെ രണ്ടാം പിറന്നാളിൽ പങ്കെടുക്കാനെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു.
   Published by:Joys Joy
   First published:
   )}