നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ആറു കിലോ ഭാരമുള്ള പന്ത് ഉയർത്തുന്ന ഒരുവയസ്സുകാരന്‍; വൈറൽ വീഡിയോ

  ആറു കിലോ ഭാരമുള്ള പന്ത് ഉയർത്തുന്ന ഒരുവയസ്സുകാരന്‍; വൈറൽ വീഡിയോ

  ഇന്റർനെറ്റിൽ പങ്കിട്ട വീഡീയോയ്ക്ക് ആയിരക്കണക്കിനാളുകളാണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്.

  Credits: Reddit

  Credits: Reddit

  • Share this:
   ഒരു വയസ്സുള്ള കുഞ്ഞും ഭാരോദ്വഹനവും, ആദ്യ കേൾവിയിൽ തന്നെ ഒരു വിചിത്രമായ കൂട്ടിക്കലർത്തൽ എന്നു തോന്നുന്നു, അല്ലേ? കുഞ്ഞുങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത്, അവർ കളിപ്പാട്ടങ്ങളുമായി കളിക്കുന്നതിന്റെയും വീടിനു ചുറ്റും ഓടി നടക്കുന്നതിന്റെയും ഒക്കെ ഓമനത്തം തുളുമ്പുന്ന ദൃശ്യങ്ങളാണ്. എന്നിരുന്നാലും, ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോയ്ക്ക് ഇത്തരം സ്വാഭാവിക ദൃശ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. സാധാരണ കുഞ്ഞുങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ താൽപര്യങ്ങളുള്ള, ഒരു വയസ്സുള്ള ഒരു ‘ശക്തിമാനെ’ ആണ് ദൃശ്യങ്ങളിൽ നമുക്ക് കാണാൻ സാധിക്കുക. അവന്റെ മിക്ക സുഹൃത്തുക്കളും ഈ പ്രായത്തിലിപ്പോൾ കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കാനുള്ള തിരക്കിലായിരിക്കും. അപ്പോഴാണ് ഇവൻ വലിയ ഭാരങ്ങളെടുത്ത് ‘കളിക്കുന്നത്’. പക്ഷേ എങ്ങനെയെങ്ങെന്നല്ലേ?

   ഈ കുഞ്ഞു മിടുക്കന്റെ ഭാരോദ്വഹന കഴിവുകൾ പ്രദർശിപ്പിക്കുന്ന ഒരു റെഡ്ഡിറ്റ് വീഡിയോ അടുത്തിടെ ഓൺലൈനിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു. വീഡിയോ ക്ലിപ്പ് ഇപ്പോൾ ഇന്റർനെറ്റിലാകെ വൈറലായിരിക്കുകയുമാണ്. 17 സെക്കൻഡാണ് വീഡിയോ ക്ലിപ്പിന്റെ ദൈർഖ്യം. അത് ആരംഭിക്കുന്നത് ഏതാണ്ട് 6 കിലോ ഭാരം വരുന്ന വ്യായാമ പന്ത് മുകളിലേക്ക് ഉയർത്തുന്നതിനായി ഒരു കുട്ടി പതുങ്ങുന്നത് പോലെ കുനിഞ്ഞ് കുനിഞ്ഞ് വളരെ ശ്രദ്ധിച്ച്, പിടിച്ച് നിൽക്കാനായി കൈകൾ പന്തിൽ ചുറ്റിപ്പിടിക്കുന്നിടത്ത് വെച്ചാണ്. അവൻ പന്ത് പതുക്കെ മുകളിലേക്ക് ഉയർത്തുന്നു. ശേഷം കുറച്ച് സെക്കൻഡ് അത് വായുവിൽ തന്നെ നിർത്തിയിട്ട് വീണ്ടും തറയിൽ തിരികെ വയ്ക്കുന്നു. കാണുന്നവർക്ക് ഈ പ്രവർത്തി അവന് ബുദ്ധിമുട്ടാണന്ന് തോന്നും. എന്നാൽ ഇതൊന്നും തനിക്കൊരു പുത്തരിയല്ല എന്ന് തോന്നിക്കും വിധം കുഞ്ഞ് അത് സുഖമായിത്തന്നെ താഴെ വെയ്ക്കുന്നു.

   ഇന്റർനെറ്റിൽ പങ്കിട്ട വീഡീയോയ്ക്ക് ആയിരക്കണക്കിനാളുകളാണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. റെഡ്ഡിറ്റിൽ വീഡിയോ ഏതാണ്ട് രണ്ടായിരത്തിലധികം അഭിപ്രായങ്ങളാണ് നേടിയത്. അതുപോലെ തന്നെ 62000ത്തോളം അപ്വോട്ടുകളും വീഡിയോ ഇതിനോടകം നേടിക്കഴിഞ്ഞിരുന്നു.

   വീഡിയോയിലൂടെ കുഞ്ഞിന്റെ ഭാരോദ്വഹന കഴിവ് കണ്ട ആളുകൾ പലരും ഞെട്ടിയിരിക്കുകയാണ്. അവരിൽപ്പലരും തങ്ങളുടെ അതിശയം മറച്ചു വെയ്ക്കാതെ തുറന്ന് പ്രകടിപ്പിക്കുകയും, ഇവൻ ഒരു ഒളിമ്പ്യൻ തന്നെയാണെന്ന അഭിപ്രായം പറയുകയും ചെയ്തു. ഭാരം ഉയർത്തുമ്പോൾ കുട്ടി കൃത്യമായ ശരീരഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് നിരീക്ഷിക്കുന്നു. അദ്ദേഹം പറയുന്നത്, “തോളുകൾ വിരിച്ച്, കൃത്യമായി പതുങ്ങി നിന്നു കൊണ്ട് ഭാരം വഹിക്കുന്ന അവന്റെ അവസാനത്തെ ചലനം എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു, ഈ കുട്ടി വളരെ മിക്ക നിലയിൽ തന്നെ മുന്നോട്ട് വരും,” എന്നാണ്.


   അതേസമയം, ചെറുതെങ്കിലും ഈ ഭാരോദ്വഹനം കുട്ടിയുടെ ശരീരത്തിൽ ചെലുത്താൻ ഇടയുള്ള പ്രതികൂല ഫലങ്ങളെക്കുറിച്ചും ചിലർ തങ്ങളുടെ ആശങ്ക പങ്കു വെയ്ക്കുന്നുണ്ട്.

   “ഞാൻ ഒരു ഡോക്ടർ ഒന്നുമല്ല, എങ്കിലും അവന്റെയീ പ്രവർത്തി കൊണ്ട് മുതുകിന് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയില്ലേ?” ഒരു ഉപയോക്താവ് തന്റെ ആശങ്ക പ്രകടിപ്പിച്ച് അഭിപ്രായപ്പെടുന്നു.

   മറ്റു ചിലരുടെ അഭിപ്രായത്തിൽ, ഈ പ്രായത്തിൽ കനത്ത ഭാരം ഉയർത്തുന്നത് കുഞ്ഞിന് ഹെർണിയ പോലുള്ള അസുഖങ്ങൾ വരാൻ കാരണമായേക്കും. വീഡിയോ വൈറലായതിനെ തുടർന്ന്, പ്രസ്തുത വീഡിയോ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, തുടങ്ങിയ മറ്റ് സമൂഹ മാധ്യമയിടങ്ങളിലും ഒട്ടേറെയാളുകൾ പങ്കിടുന്നുണ്ട്. വീഡിയോയോട് നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്?
   Published by:Jayesh Krishnan
   First published:
   )}