റെക്കോർഡ് ഭേദിച്ച് ഉള്ളിവില കുതിക്കുന്നു
മൂന്ന് ആഴ്ച കൊണ്ട് നാല്പത് രൂപയിലധികമാണ് ഉള്ളിക്ക് കൂടിയത്

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: November 26, 2019, 3:07 PM IST
റെക്കോർഡുകൾ ഭേദിച്ച് ഉള്ളിവില കുതിക്കുന്നു. മൂന്ന് ആഴ്ച കൊണ്ട് നാല്പത് രൂപയിലധികമാണ് ഉള്ളിക്ക് കൂടിയത്. വലിയ ഉള്ളിക്ക് 95 രൂപയാണ് ഇന്ന് കോഴിക്കോട് മൊത്തക്കച്ചവട വില. കടകളില്‍ അത് 100 രൂപ മുതല്‍ 110 രൂപയ്ക്ക് വരെ വില്‍ക്കുന്നു. ചെറിയ ഉള്ളിക്ക് 150മുതല്‍ 160 രൂപ വരെ ചില്ലറ വിലയുണ്ട്. താരതമ്യേന ആവശ്യക്കാര്‍ കുറവുള്ള ചുവന്ന ഉള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. വെളുത്തുള്ളിയുടെ വിലയും കുത്തനെ കൂടി.
ഒരു കിലോ ഉള്ളിവാങ്ങാന്‍ വന്നവര്‍ ഉള്ളിയുടെ വില കേട്ട് അരക്കിലോയും കാല്ക്കിലോയുമൊക്കെ വാങ്ങിയാണ് മടങ്ങിയത്. ഉള്ളി വില കണ്ണില്‍ വെള്ളം നിറയ്ക്കുമ്പോള്‍ മറ്റെന്തുചെയ്യുമെന്ന് കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഉള്ളി വാങ്ങാന്‍ വന്ന രാജീവ് ചോദിച്ചു. വിലയറിഞ്ഞപ്പോള്‍ ഉള്ളിയൊഴിച്ചുള്ളത് വാങ്ങി മടങ്ങുന്നവരെയും മാര്‍ക്കറ്റില്‍ കണ്ടു. വാങ്ങാന്‍ ആളില്ലാതാവുമ്പോള്‍ വാങ്ങിയ വിലയ്ക്ക് തന്നെ ഉള്ളി വില്‍ക്കേണ്ട അവസ്ഥയാണെന്ന് വ്യാപാരികള്‍ പറയുന്നു. 50കിലോയുടെ ചാക്കില്‍ ഏതാണ്ട് അഞ്ച് കിലോയോളം കേടുവരാറുണ്ട്. അങ്ങനെയാവുമ്പോള്‍ ഒരു ചാക്കില്‍ മാത്രം 500 രൂപയോളം നഷ്ടം വരുമെന്നും പാളയം മാര്‍ക്കറ്റില്‍ പച്ചക്കറി കച്ചവടം നടത്തുന്ന റഷീദ് പറഞ്ഞു.
സവാളയ്ക്ക് കിലോഗ്രാമിന് നൂറ് രൂപയാണ് ഹോര്‍ട്ടികോര്‍പ്പിലെ വില. കഴിഞ്ഞ ആഴ്ച 80 രൂപയായിരുന്നു. ചെറിയ ഉള്ളിക്ക് 140ഉം വലിയ ഉള്ളിക്ക് 180 രൂപയും വിലയുണ്ട്. വിപണിയില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ഹോര്‍ട്ടികോര്‍പ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു കിലോ ഉള്ളിവാങ്ങാന്‍ വന്നവര്‍ ഉള്ളിയുടെ വില കേട്ട് അരക്കിലോയും കാല്ക്കിലോയുമൊക്കെ വാങ്ങിയാണ് മടങ്ങിയത്. ഉള്ളി വില കണ്ണില്‍ വെള്ളം നിറയ്ക്കുമ്പോള്‍ മറ്റെന്തുചെയ്യുമെന്ന് കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഉള്ളി വാങ്ങാന്‍ വന്ന രാജീവ് ചോദിച്ചു. വിലയറിഞ്ഞപ്പോള്‍ ഉള്ളിയൊഴിച്ചുള്ളത് വാങ്ങി മടങ്ങുന്നവരെയും മാര്‍ക്കറ്റില്‍ കണ്ടു.
സവാളയ്ക്ക് കിലോഗ്രാമിന് നൂറ് രൂപയാണ് ഹോര്‍ട്ടികോര്‍പ്പിലെ വില. കഴിഞ്ഞ ആഴ്ച 80 രൂപയായിരുന്നു. ചെറിയ ഉള്ളിക്ക് 140ഉം വലിയ ഉള്ളിക്ക് 180 രൂപയും വിലയുണ്ട്. വിപണിയില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ഹോര്‍ട്ടികോര്‍പ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.