നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Online Fraud | 400 രൂപയുടെ കേക്ക് വാങ്ങാൻ ശ്രമിച്ചു,നഷ്ടമായത് 53,000 രൂപ; ഓൺലൈൻ തട്ടിപ്പിനിരയായി ഡോക്ടർ

  Online Fraud | 400 രൂപയുടെ കേക്ക് വാങ്ങാൻ ശ്രമിച്ചു,നഷ്ടമായത് 53,000 രൂപ; ഓൺലൈൻ തട്ടിപ്പിനിരയായി ഡോക്ടർ

  കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ തട്ടിപ്പിന്റെ നിരക്ക് 69% ഉയര്‍ന്നു എന്നാണ് മൈക്രോസോഫ്റ്റ് 2021 ഗ്ലോബല്‍ ടെക് സപ്പോര്‍ട്ട് സ്‌കാം റിസേര്‍ച്ച് റിപ്പോര്‍ട്ട് പറയുന്നത്.

  • Share this:
   നോട്ട് നിരോധനത്തിനും കോവിഡ് മഹാമാരിക്കും (Covid Pandemic) ശേഷം പണം കൈമാറാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളാണ് (Online Transaction) കൂടുതല്‍ ആള്‍ക്കാരും ഉപയോഗിക്കുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ വര്‍ധിച്ചതോടെ സൈബര്‍ കുറ്റകൃത്യങ്ങളും (Cyber Crime) വര്‍ധിച്ചു.

   400 രൂപയ്ക്ക് ഓണ്‍ലൈനായി ജന്മദിന കേക്ക് (Birthday Cake) ബുക്ക് ചെയ്യാന്‍ ശ്രമിച്ച 31 കാരിയായ ഒരു ഡോക്ടര്‍ സൈബര്‍ തട്ടിപ്പിന് ഇരയായിരിക്കുകയാണ്. മുംബൈ (Mumbai) സ്വദേശിയായ ഡോക്റ്ററില്‍ നിന്നും 53,000 രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.

   ഗുഡ്ഗാവിലെ (Gurgaon) ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ (Multi-specialty Hospital) ജോലി ചെയ്യുന്ന ഡോക്ടര്‍, തന്റെ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനായി കേക്ക് ഓര്‍ഡര്‍ ചെയ്യാന്‍ മെര്‍വാന്‍ ബേക്കറി ഷോപ്പിന്റെ നമ്പര്‍ ഗൂഗിളില്‍ തിരഞ്ഞു നോക്കി. അങ്ങനെയാണ് അവര്‍ക്ക് ഓണ്‍ലൈന്‍ തട്ടിപ്പുകാരന്റെ നമ്പര്‍ കിട്ടിയത്. അതില്‍ വിളിച്ചപ്പോള്‍ കേക്ക് ഓര്‍ഡര്‍ ചെയ്യാന്‍ ആദ്യം 400 രൂപ പേയ്‌മെന്റ് ചെയ്യണമെന്ന് ഫോണ്‍ എടുത്തയാള്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്തതിന്റെ രസീത് സ്വീകരിക്കാന്‍ 20 രൂപ കൂടി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഈ തുക ഡോക്ടര്‍ അയാള്‍ക്ക് അയച്ചുകൊടുത്തു.

   അതിനു ശേഷം രജിസ്‌ട്രേഷനായി 15,236 രൂപ കൂടി വീണ്ടും ആവശ്യപ്പെട്ടു. ഈ പണം ഉടന്‍ തിരികെ നല്‍കുമെന്നാണ് തട്ടിപ്പുകാരന്‍ ഡോക്ടറോട് പറഞ്ഞത്. ഒരു പിശക് സംഭവിച്ചുവെന്ന് പറഞ്ഞുകൊണ്ട് തട്ടിപ്പുകാരന്‍ 38,472 രൂപ കൂടി ഡോക്ടറോട് ആവശ്യപ്പെട്ടു. അതോടെ താന്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാവുകയാണെന്ന് മനസ്സിലാക്കിയ ഡോക്ടര്‍ ഇക്കാര്യം ബാങ്കിനെ അറിയിക്കുകയും ഡിബി മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

   ബേക്കറി ഷോപ്പുകള്‍, മദ്യശാലകള്‍, റെസ്റ്റോറന്റുകള്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍, കൊറിയര്‍ സേവനങ്ങള്‍ എന്നിവയുടെ പേരില്‍ ഓണ്‍ലൈനില്‍ തങ്ങളുടെ നമ്പര്‍ അപ്ലോഡ് ചെയ്ത് നിരവധി തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നതായികഴിഞ്ഞ വര്‍ഷങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മുന്‍കൂര്‍ പണമടയ്ക്കാന്‍ പറഞ്ഞുകൊണ്ടാണ് മിക്കപ്പോഴും അവര്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്.

   പശ്ചിമ ബംഗാളിലെ ബിര്‍ഭത്തില്‍ നിന്നുള്ള ഒരു കോളേജ് വിദ്യാര്‍ത്ഥിനിയ്ക്കും നേരത്തെ ഇതുപോലെ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകേണ്ടി വന്നു. ഓണ്‍ലൈനില്‍ ഒരു പഴയ രണ്ട് രൂപ നോട്ട് വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ 50,000 രൂപയിലധികമാണ് വിദ്യാര്‍ത്ഥിനിയ്ക്ക് തട്ടിപ്പിലൂടെ നഷ്ടമായത്.

   കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ തട്ടിപ്പിന്റെ നിരക്ക് 69% ഉയര്‍ന്നു എന്നാണ് മൈക്രോസോഫ്റ്റ് 2021 ഗ്ലോബല്‍ ടെക് സപ്പോര്‍ട്ട് സ്‌കാം റിസേര്‍ച്ച് റിപ്പോര്‍ട്ട് പറയുന്നത്.
   Published by:Jayashankar AV
   First published: