HOME » NEWS » Buzz »

വീൽചെയറിനെ പരിമിതിയാക്കാത്ത ഉണ്ണി മാക്സിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

ഇന്ന് മറ്റൊരു സന്തോഷം കൂടിയുണ്ട്. ഉണ്ണിയുടെ പിറന്നാൾ ദിനമാണ്. ഫോൺ വിളിച്ചു ഉണ്ണിക്ക് ജന്മദിനാശംസകൾ നേർന്നു.

News18 Malayalam | news18
Updated: December 3, 2020, 7:40 PM IST
വീൽചെയറിനെ പരിമിതിയാക്കാത്ത ഉണ്ണി മാക്സിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
ഉണ്ണി മാക്സ്, ശ്രീ പാർവതി, രമേശ് ചെന്നിത്തല
  • News18
  • Last Updated: December 3, 2020, 7:40 PM IST
  • Share this:
ലോക ഭിന്നശേഷി ദിനത്തിൽ പിറന്നാൾ ആഘോഷിക്കുന്ന 'തണൽ' സെക്രട്ടറി ഉണ്ണി മാക്സിന് ആശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയാണ് ചെന്നിത്തല ആശംസകൾ നേർന്നത്. റോഡ് അപകടത്തെ തുടർന്ന് ഇരുപത്തിരണ്ടാമത്തെ വയസിൽ വീൽ ചെയറിൽ ജീവിതം തുടങ്ങിയ ആളാണ് ഉണ്ണി മാക്സ്. വീൽച്ചെയറിൽ ജീവിക്കുന്നവരുടെ ഓൺലൈൻ കൂട്ടായ്മയായ 'തണൽ' എന്ന സംഘടനയുടെ സെക്രട്ടറിയാണ് ഉണ്ണി മാക്സ്.

പരസ്പരം താങ്ങായും തണലായും ജീവിക്കുന്ന ഉണ്ണിയും ശ്രീപാർവ്വതിയും ഇന്ന് തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും ചെന്നിത്തല കുറിച്ചു. ശ്രീ പാർവതിയുടെ മിക്ക നോവലുകളും വായിച്ച ശേഷം നേരിട്ട് വിളിച്ചു അഭിപ്രായം അറിയിക്കാറുണ്ടെന്നും ചെന്നിത്തല കുറിച്ചു.

You may also like:വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കെതിരെ നടപടിയുണ്ടാവും: മുല്ലപ്പള്ളി രാമചന്ദ്രന്‍ [NEWS]Virat Kohli Anushka Sharma | 'പ്രിയപ്പെട്ട കോലി, സ്വന്തം ഭാര്യയോട് ഈ ക്രൂരത വേണ്ടായിരുന്നു' [NEWS] Shocking Murder | 2500 രൂപ കടം വാങ്ങിയതിനെ ചൊല്ലി തർക്കം; സുഹൃത്തിനെ 17കാരൻ കൊലപ്പെടുത്തി [NEWS]

രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചത്,

'റോഡപകടത്തെ തുടർന്ന് 22 മത്തെ വയസിൽ വീൽചെയറിൽ ജീവിതം തുടങ്ങിയ ആളാണ്‌ ഉണ്ണി മാക്സ്. തളരാത്ത ആത്മവിശ്വാസവുമായി ചക്രകസേരയിൽ ഇരുന്നു കമ്പ്യൂട്ടറിൽ ഡിസൈനുകൾ തയ്യാറാക്കി ജീവിതത്തിനു പുതിയ താളം കണ്ടെത്തി തുടങ്ങി. ഇതിനിടയിൽ യാഹൂ മെസെഞ്ചറിൽ പരിചയപ്പെട്ട എഴുത്തുകാരി ശ്രീപാർവതി ഉണ്ണിയുടെ ജീവിതസഖിയായി.

ഗിയറും ക്ലച്ചും ബ്രേക്കും കൈ കൊണ്ടു നിയന്ത്രിക്കാവുന്ന കാറിൽ ഇവർ സഞ്ചാരം തുടരുന്നു.

വീൽച്ചെയറിൽ ജീവിക്കുന്നവരുടെ ഓൺലൈൻ കൂട്ടായ്മ തണൽ എന്ന ഒത്തുചേരലിനും ഉണ്ണി മുൻകൈയെടുത്തു.
തണൽ- ഫ്രീഡം ഓഫ് വീൽസ്' എന്ന പേരിൽ ഒരു മ്യൂസിക് ട്രൂപ്പും പ്രവർത്തിക്കുന്നു.

ഭിന്നശേഷിക്കാർക്കു സോപ്പ്, മെഴുകുതിരി, ഫിനോയിൽ, കുട, മാല, കമ്മൽ തുടങ്ങി വിവിധ ഉൽപന്നങ്ങൾ നിർമിക്കുന്നതിന് ഉണ്ണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ പരിശീലനം നൽകുന്നു.

റോഡപകടത്തെ തുടർന്ന് 22 മത്തെ വയസിൽ വീൽചെയറിൽ ജീവിതം തുടങ്ങിയ ആളാണ്‌ ഉണ്ണി മാക്സ്. തളരാത്ത ആത്മവിശ്വാസവുമായി ചക്രകസേരയിൽ...

Posted by Ramesh Chennithala on Thursday, 3 December 2020


പരസ്പരം താങ്ങായും തണലായും ജീവിക്കുന്ന ഉണ്ണിയും ശ്രീപാർവ്വതിയും ഇന്ന് എന്റെ അടുത്ത സുഹൃത്തുക്കളാണ്. ശ്രീപാർവ്വതിയുടെ മിക്കനോവലുകളും വായിച്ച ശേഷം നേരിട്ട് വിളിച്ചു അഭിപ്രായം അറിയിക്കാറുണ്ട്.

ഇന്ന് മറ്റൊരു സന്തോഷം കൂടിയുണ്ട്. ഉണ്ണിയുടെ പിറന്നാൾ ദിനമാണ്. ഫോൺ വിളിച്ചു ഉണ്ണിക്ക് ജന്മദിനാശംസകൾ നേർന്നു.

ലോക ഭിന്നശേഷി ദിനമാണിന്ന്. പൊരുതി ജീവിക്കുന്ന എല്ലാ ഭിന്നശേഷിക്കാരോടും ഒപ്പം നമുക്ക് നിൽക്കാം. സഹതാപമല്ല സമഭാവമാണ് അവർക്ക് നൽകേണ്ടത്
#disabilityawareness #WorldDisabilityDay
Published by: Joys Joy
First published: December 3, 2020, 7:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories