• HOME
 • »
 • NEWS
 • »
 • buzz
 • »
 • ORANGE OR ITS COLOR WHAT HAPPENED FIRST JK

ഓറഞ്ചോ അതോ അതിന്റെ കണ്ണഞ്ചിപ്പിക്കുന്ന നിറമോ? ആദ്യം ഉണ്ടായതെന്ത്?

നിറത്തെ തിരിച്ചറിയുന്നതിനുമുമ്പുതന്നെ ഓറഞ്ച് പഴത്തിന് അതിന്റെ പേര് ഓറഞ്ച് എന്ന് ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

Orange

Orange

 • Share this:
  നമുക്ക് ചുറ്റുമുള്ള പ്രകൃതിയിലെ ജീവജാലങ്ങളുടെ ഉത്ഭവത്തെപ്പറ്റി ചിന്തിച്ചാല്‍ നമുക്ക് തന്നെ സംശയം തോന്നുന്ന പല ചോദ്യങ്ങളുമുണ്ട്. ഉദാഹരണത്തിന് കോഴിയാണോ അതോ കോഴിമുട്ട ആണോ ആദ്യം ഉണ്ടായത്? അതുപോലെ തെങ്ങാണോ തേങ്ങയാണോ ആണോ ആദ്യം ഉണ്ടായത്? ചിന്തിച്ച് ചിന്തിച്ച് തല പുണ്ണാക്കാമെന്നല്ലാതെ വലിയ ഗുണമൊന്നുമില്ല. ഓറഞ്ചിന് അതിൻറെ പേര് എവിടെ നിന്ന് കിട്ടി? അതിന്റെ നിറത്തില്‍ നിന്നും കിട്ടിയതാണോ? ഇതാണ്‌ ഈ വിഭാഗത്തില്‍ വരുന്ന ഏറ്റവും പുതിയ ചോദ്യം. കാരണം എല്ലാത്തരം സിട്രസ് പഴങ്ങളും ഓറഞ്ച് നിറത്തിലുള്ളതല്ല. അപ്പോൾ ചോദ്യമിതാണ്‌. ആദ്യം വന്നതെന്ത്? ഓറഞ്ച് പഴമാണോ അതോ അതിന്റെ കളർ ഓറഞ്ചോ?

  നിറത്തെ തിരിച്ചറിയുന്നതിനുമുമ്പുതന്നെ ഓറഞ്ച് പഴത്തിന് അതിന്റെ പേര് ഓറഞ്ച് എന്ന് ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓറഞ്ച് പഴത്തിന്, അതിന്റെ പേര് ഓറഞ്ച് എന്ന് ഇംഗ്ലീഷിൽ ആദ്യമായി രേഖപ്പെടുത്തിയിരിക്കുന്നത് പതിന്നാലാം നൂറ്റാണ്ടിലാണ്. പഴയ ഫ്രഞ്ച് ഭാഷയിലെ “ഓറഞ്ച്”(“orenge”) എന്ന വാക്കില്‍ നിന്നാണ് അതിന്‌ അതിന്റെ പേര് ലഭിക്കുന്നത്. കോളിൻസ് നിഘണ്ടു പ്രകാരം ഓറഞ്ച് നിറത്തിലുള്ള ഈ സിട്രസ് പഴത്തിന്‌ അതിന്റെ പേര് ലഭിക്കുന്നത് പഴയ ഫ്രഞ്ച് പദമായ 'പോം ഡി ഓറെഞ്ച്' എന്ന വാക്കില്‍ നിന്നാണ്‌. നാരങ്ങ (nāranga) എന്ന സംസ്കൃത പദത്തിൽ നിന്ന് “ഓറഞ്ച് ” എന്ന് വിവർത്തനം ചെയ്യപ്പെട്ട് അറബി പദമായ നാരഞ്ച് (nāranj)ആയി മാറുകയും അതില്‍നിന്നും പേർഷ്യൻ പദമായ നാരംഗായി ( nārang) മാറുകയും തുടര്‍ന്ന് അതില്‍ നിന്നും ഓറഞ്ചിന്റെ ഫ്രഞ്ച് പദമായി മാറുകയും ചെയ്തതായി ഡിക്ഷ്ണറി ഡോട്ട് കോമിൽ പരാമർശിക്കപ്പെടുന്നു. ഓറഞ്ച് മരങ്ങൾക്കുള്ള സംസ്‌കൃത പദം “സുഗന്ധം” എന്നർത്ഥമുള്ള ദ്രാവിഡ പദത്തിൽ നിന്നാണ് വന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

  Also Read-കെഎഫ്സിയ്ക്ക് പറ്റിയ അബദ്ധം; ഗുസ്തി താരത്തെ അഭിനന്ദിച്ച ട്വീറ്റിൽ ടാഗ് ചെയ്തത് നടി പ്രിയ മാലിക്കിനെ

  മെന്റൽ ഫ്ലോസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഓറഞ്ച് പദത്തെ ഒരു നിറമായി ഉപയോഗിക്കുന്നത് മറ്റൊരു 200 വർഷക്കാലം കഴിഞ്ഞ് പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽപ്പോലും കണ്ടെത്തിയിട്ടില്ല. ഓറഞ്ച് ഫ്രൂട്ട് അവരുടെ വിപണികളിൽ വ്യാപകമായി ലഭ്യമാകുന്നതുവരെ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവർക്ക് ഈ പഴത്തിന്റെ നിറത്തിന് ഒരു പ്രത്യേക പേര് ഉണ്ടായിരുന്നില്ലെന്നും തുടര്‍ന്ന് അതിന്റെ പേര് നൽകാൻ അവരെ പ്രചോദിപ്പിക്കുകയായിരുന്നെന്നും അനുമാനിക്കപ്പെടുന്നു. ഓറഞ്ച് ഒരു പ്രത്യേക നിറമായി അറിയപ്പെടുന്നതിന് മുമ്പ്, ആളുകൾ ഈ നിറത്തെ “മഞ്ഞ-ചുവപ്പ്” (യെല്ലോ റെഡ്) എന്നര്‍ത്ഥം വരുന്ന പഴയ ഇംഗ്ലീഷിലെ "ജിയോളു റെഡ്" (ġeolurēad) എന്ന് വിളിച്ചിരുന്നുവെന്ന് ഭാഷാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.

  ഓൺ കളർ എന്ന തങ്ങളുടെ പുസ്തകത്തിൽ ഡേവിഡ് സ്കോട്ട് കസ്താനും സ്റ്റീഫൻ ഫാർത്തിംഗും പരാമർശിക്കുന്നത് ഇംഗ്ലീഷിൽ മറ്റൊരു വാക്കും നിലവിലില്ലാത്ത ഒരേയൊരു അടിസ്ഥാന വർണ്ണ പദമാണ് ഓറഞ്ച് എന്നാണ്‌. ഈ എഴുത്തുകാര്‍ പറയുന്നത്, സിട്രസ് പഴമായ ഓറഞ്ചിൽ നിന്നായിരിക്കാം ഈ നിറത്തിന്റെ പേര് എടുത്തതെന്നാണ്‌. ഓറഞ്ച് നിറത്തിന് മറ്റൊരു വാക്ക് ഉണ്ടെന്നും അത് ടാംഗറിൻ ആണെന്നും ഒരു പക്ഷേ ഇപ്പോൾ നിങ്ങൾ പറഞ്ഞേക്കാം. പക്ഷേ അത് കണക്കാക്കില്ലെന്ന് രചയിതാക്കൾ പറയുന്നു. ഓറഞ്ചിന്റെ പലതരം വകഭേദങ്ങളില്‍ ഒരു പഴത്തില്‍ നിന്നാണ് ടാംഗറിൻ എന്ന പേരും വന്നതെന്ന് കസ്താനും ഫാർത്തിംഗും എഴുതുന്നു, ഒപ്പം തന്നെ 1899 വരെ “ടാംഗറിൻ” ഒരു നിറത്തിന്റെ പേരായി അച്ചടിച്ചിട്ടുമില്ലെന്നും അവര്‍ പറയുന്നു. “അത് ഓറഞ്ച് മാത്രമേയുള്ളൂ. അതിനുമുന്‍പ് ഓറഞ്ച്ഫ്രൂട്ട് യൂറോപ്പിലേക്ക് വരുന്നതിന് മുമ്പെങ്കിലും ഓറഞ്ച് എന്ന നിറം ഉണ്ടായിരുന്നില്ല,”പുസ്തകത്തിൽ പറയുന്നു.

  Also Read-സിസിടിവിയിൽ പ്രേതത്തെ കണ്ടു; ഒഴിപ്പിക്കാൻ വീട്ടമ്മ വീട് വെഞ്ചരിപ്പിച്ചു

  പ്രകൃതിയുടെ മറ്റ് ഭാഗങ്ങളിൽ നാം കാണുന്ന അതേ നിറത്തെ വിവരിക്കാൻ ഓറഞ്ച് ഫ്രൂട്ടിനെ ഇംഗ്ലീഷ് ഭാഷയ്ക്ക് നൽകി എന്നത് ഇതില്‍ നിന്നും വ്യക്തമാണ്. 1390 കളിൽ പ്രസിദ്ധീകരിച്ച ജഫ്രി ചൗസറിന്റെ “കന്യാസ്ത്രീയുടെ പുരോഹിതന്റെ കഥ” (നണ്‍സ് പ്രീസ്റ്റ്സ് ടെയില്‍) എന്ന പുസ്തകത്തില്‍ കസ്താനും ഫാർത്തിംഗും ചൂണ്ടിക്കാണിച്ചതുപോലെ, തന്റെ കളപ്പുരയുടെ മുറ്റത്തുവച്ച് തന്നെ ആക്രമിക്കാനെത്തുന്ന ഒരു കുറുക്കനെ ചാന്റിക്ലിയർ എന്ന പൂവന്‍ കോഴി സ്വപ്നം കാണുന്നു. ആ കുറുക്കന്റെ നിറത്തെ പുസ്തകത്തിൽ “ബെറ്റ്വിക്സീ യെലോ ആന്‍ഡ് റീഡ്” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചൗസറിന് ഓറഞ്ച് നിറമുള്ള ആ കുറുക്കനെ വിവരിക്കാൻ മറ്റൊരു വാക്കുമില്ലാത്തതിനാൽ, അദ്ദേഹത്തിന് ഇത് വാക്കുകൾ ഉപയോഗിച്ചുള്ള ഒരു സങ്കരപദം ആക്കേണ്ടി വന്നു.

  ശാസ്ത്രീയമായി, ഓറഞ്ച് പഴത്തിന്, അവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് ബീറ്റാ ക്രിപ്‌റ്റോക്‌സാന്തിനിൽ നിന്നാണ്‌ അതിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഈ മനോഹരമായ നിറം ലഭിക്കുന്നത്. ശ്വാസകോശാർബുദം ഒഴിവാക്കാൻ ഈ സംയുക്തം സഹായിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
  Published by:Jayesh Krishnan
  First published:
  )}