ഇന്റർഫേസ് /വാർത്ത /Buzz / VIRAL VIDEO: ഗര്‍ഭിണിയായ സ്ത്രീയുടെ നിറവയറില്‍ ചില്ലുവാതിലിന് പിന്നില്‍ നിന്ന് ചുംബിക്കുന്ന ഒറാങ്ങ് ഉട്ടാന്‍

VIRAL VIDEO: ഗര്‍ഭിണിയായ സ്ത്രീയുടെ നിറവയറില്‍ ചില്ലുവാതിലിന് പിന്നില്‍ നിന്ന് ചുംബിക്കുന്ന ഒറാങ്ങ് ഉട്ടാന്‍

News18

News18

  • Share this:

mഇംഗ്ലണ്ടിലെ മൃഗശാലയിലെ ഒരു കുഞ്ഞ് ഒറാങ്ങ് ഉട്ടാന്‍ ഗ്ലാസ് കവചത്തിന് പുറത്തൂടെ ഗര്‍ഭിണിയായ സ്ത്രീയുടെ നിറവയറില്‍ ആവര്‍ത്തിച്ച് ചുംബിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇംഗ്ലണ്ടിലെ ഗ്ലൗസ്റ്റര്‍ സിറ്റിയില്‍ താമസിക്കുന്ന നവോമി ഡേവിസ് (34) എന്ന യുവതി, ലീസെസ്റ്റര്‍ഷയറിലെ ടൈവ്ക്രോസ് മൃഗശാലയില്‍ നടത്തിയ സന്ദര്‍ശനമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

പ്രതിശ്രുത വരന്‍ ബെന്‍ ബില്ലിംഗ്ഹാമിനൊപ്പമുള്ള മൃഗശാല സന്ദര്‍ശനത്തിനിടെയായിരുന്നു നവോമിയെ ഒരു കുട്ടി കുരങ്ങന്‍ ഇഷ്ടം കാണിച്ച് പിടിച്ചുനിര്‍ത്തിയത്. ഒരു മുതിര്‍ന്ന കുരങ്ങന്റെ പുറകില്‍ പിടിച്ചിരുന്ന ഒരു കുഞ്ഞ് ഒറാങ്ങ് ഉട്ടാന്‍ ഗ്ലാസ് വാതിലിനരികിലേക്ക് വരുകയും നവോമിയുടെ വയറില്‍ ചുംബിക്കാന്‍ തുടങ്ങുകയും ചെയ്തു. കുട്ടി ഒറാങ്ങ് ഉട്ടാന്റെ പ്രവൃത്തിയില്‍ നവോമിയും അതിയായ സന്തോഷത്തിലായി.

ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് പ്രകാരം സംഭവം നടക്കുമ്പോള്‍ നവോമി നാല് മാസം ഗര്‍ഭിണിയായിരുന്നു. ഒറാങ്ങ് ഉട്ടാന് മുന്നില്‍ അവളുടെ നിറവയറ് കാണിച്ചുക്കൊടുക്കാന്‍ പ്രോത്സാഹിപ്പിച്ചത് നവോമിയുടെ പങ്കാളി ബെന്‍ ആയിരുന്നു. ഗര്‍ഭിണികളുടെ വയറില്‍ ചുംബിക്കുകയും അഹ്ലാദം പ്രകടിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ഒറാങ്ങ് ഉട്ടാനുകളെയും മറ്റും ബെന്‍ മുമ്പും കണ്ടിട്ടുണ്ട്. ഇതാണ് നവോമിയേയും ബെന്‍ പ്രോത്സാഹിപ്പിച്ചത്.

നിറവയറ് ചെറുതായതിനാല്‍ കുട്ടി ഒറാങ്ങ് ഉട്ടാന്‍ തന്റെ ഗര്‍ഭധാരണത്തെക്കുറിച്ച് അറിയുമോ എന്ന് നവോമിക്ക് സംശയമായിരുന്നു. “അവന്‍ (ഒറാങ്ങ്ഉട്ടാന്‍) ഗര്‍ഭധാരണത്തെക്കുറിച്ച് അറിഞ്ഞിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ കുഞ്ഞ് (ഒറാങ്ങ് ഉട്ടാന്‍) എന്റെ വയറില്‍ ചുംബിക്കാന്‍ തുടങ്ങി. ഇത് ശരിക്കും മനോഹരമായിരുന്നു. ഞാന്‍ വളരെ വികാരാധീനനായിപ്പോയി,” നവോമി സംഭവത്തെക്കുരിച്ച് പ്രതികരിച്ചു. നവോമി മാത്രമല്ല ഈ വീഡിയോ കണ്ട പലരും വികാരഭരിതരായി.

നവോമി ഇപ്പോള്‍ കോണ്‍സ്റ്റന്‍സ് എന്ന് പേരിട്ട ഒരു പെണ്‍കുഞ്ഞിന്റെ അമ്മയാണ്. കോണ്‍സ്റ്റന്‍സുമായി ആ ഒറാങ്ങ് ഉട്ടാനെ സന്ദര്‍ശിക്കാനുള്ള ആലോചനയിലാണ് നവോമി. “ഞങ്ങള്‍ക്ക് ആ മൃഗശാല ഇഷ്ടമാണ്. പക്ഷേ അവന്‍ (ഒറാങ്ങ് ഉട്ടാന്‍) വീണ്ടും വരുമോ? കോണ്‍സ്റ്റന്‍സിനെ അവര്‍ തിരിച്ചറിയുന്നുണ്ടോ എന്നൊക്കെ എനിക്ക് അറിയണം,” എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴാണ് ഈ വീഡിയോ വൈറലായതെങ്കിലും സംഭവം നടന്നത് 2019 ജൂണിലാണ്. ആ മനോഹരമായ നിമിഷം ക്യാമറയില്‍ പകര്‍ത്തിയത് നവോമിയുടെ കാമുകന്‍ ബെന്‍ ആയിരുന്നു. ഒരു നഴ്‌സിംഗ് അസിസ്റ്റന്റാണ് നവോമി. അവളുടെ പങ്കാളി ബെന്‍ ഒരു സപ്പോര്‍ട്ട് വര്‍ക്കറാണ്.

ഒറാങ്ങ് ഉട്ടാന്‍

അങ്ങേയറ്റം ബുദ്ധിമാന്മാരായ ഒറാങ്ങ് ഉട്ടാനുകള്‍ക്ക് ചിന്തിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. സാധാരണ കുരങ്ങന്മാരെക്കാള്‍ വലുപ്പവും ചുവന്ന ചാര രോമങ്ങള്‍ നിറഞ്ഞതും സൗഹൃദപരമായി ഇടപെടുകയും ചെയ്യുന്നവരാണ് ഒറാങ്ങ്ഉട്ടാനുകള്‍. മാത്രമല്ല ഒറാങ്ങ് ഉട്ടാനുകള്‍ക്ക് മറ്റു വന്‍ കുരങ്ങുകളെക്കാള്‍ കൈകള്‍ക്ക് നീളക്കൂടുതലുമുണ്ട്.

വന്‍ കുരങ്ങുകളുടെ കൂട്ടത്തില്‍ ഏഷ്യയില്‍ ഇനി അവശേഷിക്കുന്നത് ഏഷ്യന്‍ ജെനുസ്സില്‍ പെട്ട ഒറാങ്ങ് ഉട്ടാനുകള്‍ മാത്രമാണ്. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ ധാരാളമുണ്ടായിരുന്ന ഇവയെ ഇപ്പോള്‍ ബോര്‍ണിയോ, സുമാത്ര ദ്വീപുകളിലെ മഴക്കാടുകളില്‍ മാത്രമാണ് കണ്ടുവരുന്നത്. വംശനാശ ഭീഷണി നേരിടുന്ന, ബോര്‍ണിയന്‍ ഒറാങ്ങ് ഉട്ടാന്‍ (Pongo pygmaesu), സുമാത്രന്‍ ഒറാങ്ങ് ഉട്ടാന്‍ (Pongo abelii) എന്നീ രണ്ടിനങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

First published:

Tags: Pregnant Woman, Viral video, Zoo