• HOME
  • »
  • NEWS
  • »
  • buzz
  • »
  • ORANGUTAN ROCKS SUNGLASSES VISITOR DROPS INTO ZOO ENCLOSURE KM

സന്ദർശകയുടെ സൺഗ്ലാസ് ധരിച്ച് ഒറാങുട്ടാന്റെ കിടിലൻ ലുക്ക്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഇന്തോനേഷ്യയിലെ ബോഗറിലുള്ള തമന്‍ സഫാരി മൃഗശാലയില്‍ നിന്നാണ് ഈ കൗതുതമുണര്‍ത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

സന്ദർശകയുടെ സൺഗ്ലാസ് ധരിച്ച് ഒറാങുട്ടാന്റെ കിടിലൻ ലുക്ക്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

സന്ദർശകയുടെ സൺഗ്ലാസ് ധരിച്ച് ഒറാങുട്ടാന്റെ കിടിലൻ ലുക്ക്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

  • Share this:
    സണ്‍ഗ്ലാസ് ധരിച്ച് സ്‌റ്റൈലനായി നില്‍ക്കുന്ന ഒറാങുട്ടാന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. ഇന്തോനേഷ്യയിലെ ബോഗറിലുള്ള തമന്‍ സഫാരി മൃഗശാലയില്‍ നിന്നാണ് ഈ കൗതുതമുണര്‍ത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

    മൃഗശാലയില്‍ എത്തിയ ആരുടെയോ കൈയില്‍ നിന്ന് അബദ്ധവശാല്‍ താഴെ വീണ സണ്‍ഗ്ലാസ് ഒറാങുട്ടാന്‍ കൈക്കലാക്കുകയായിരുന്നു. കൈക്കലാക്കുക മാത്രമല്ല, കിട്ടിയ സണ്‍ഗ്ലാസ് മുഖത്ത് അണിഞ്ഞ് കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കുകയും ചെയ്തു.

    ഇന്‍സ്റ്റഗ്രാം ഉപയോക്താവായ ലോലിതാ ടെസ്റ്റുവാണ് ഈ രസകരമായ വീഡിയോ ഇന്‍ര്‍നെറ്റിലൂടെ പങ്കു വെച്ചത്. അവര്‍ അടുത്തേക്ക് ചെല്ലുമ്പോഴേക്കും ഒറാങുട്ടാന്‍ സണ്‍ഗ്ലാസ് കൈക്കലാക്കിയിരുന്നു. ഗ്ലാസ് കൈയില്‍ കിട്ടിയപ്പോള്‍ ആദ്യം അത് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ അനക്കി നോക്കിയ ശേഷമാണ് മുഖത്ത് അണിഞ്ഞ് ഗ്ലാമറായത്.

    ഈ ദൃശ്യങ്ങളിലെ മറ്റൊരു കൗതുക കാഴ്ച എന്തെന്നാല്‍, തന്റെ അമ്മയ്ക്ക് കിട്ടിയ പുത്തന്‍ കളിപ്പാട്ടം, അടുത്തുണ്ടായിരുന്ന കുട്ടി ഒറാങുട്ടാനും ഇഷ്ടപ്പെട്ടു എന്നതാണ്. കുട്ടി കുറുമ്പന്‍ അമ്മയുടെ പക്കല്‍ നിന്നും ഗ്ലാസ് തട്ടിയെടുക്കാന്‍ നോക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും, തനിക്ക് കിട്ടിയ കളിപ്പാട്ടം ആര്‍ക്കും കൊടുക്കില്ല എന്ന മട്ടില്‍ തന്നെ ആയിരുന്നു അമ്മ ഒറാങുട്ടാന്‍. കുട്ടി ഒറാങ്ങുട്ടാന്റെ കൈയില്‍പ്പെടാതെ, തന്റെ പക്കല്‍ തന്നെ കണ്ണാടി കരുതുന്നത് കാഴ്ചക്കാരില്‍ ചിരിയുണര്‍ത്തുന്നതാണ്.

    അതേ സമയം, അധിക നേരമൊന്നും കളഞ്ഞു കിട്ടിയ ആ കണ്ണാടി ഒറാങുട്ടാനില്‍ താല്പര്യം നിലനിര്‍ത്തിയില്ല. കുറച്ച് സമയം കഴിഞ്ഞ് കണ്ണാടിയില്‍ കളിച്ച് 'ബോറടിച്ച' ഒറാങ്ങുട്ടാന്‍ കണ്ണാടി വലിച്ച് എറിഞ്ഞു കളഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും പിന്നീട് ടിക്ടോക്കില്‍ പങ്ക് വെയ്ക്കപ്പെടുകയും ചെയ്ത വീഡിയോ 7.7 മില്യണ്‍ ആളുകളാണ് കണ്ടത്. സ്നേഹം കലര്‍ന്ന നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

    ഒട്ടേറെ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. ഒറാങ്ങുട്ടാന്റെ ഈ കുസൃതി നിറഞ്ഞ വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ കണ്ട വീഡിയോകളില്‍ ഏറ്റവും മികച്ചതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.




    ചില ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ അഭിപ്രായത്തില്‍ മനുഷ്യനെക്കാള്‍ നന്നായി ആ സണ്‍ഗ്ലാസ് ഒറാങുട്ടാന് ചേരുന്നുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. കൂടാതെ കൂളിങ്ങ് ഗ്ലാസ് വെച്ച് പലതരത്തില്‍ പോസ് ചെയ്യുന്ന ഒറാങ്ങുട്ടാന്റെ ഭാവങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. 'സണ്‍ഗ്ലാസ് മങ്കി' എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ 24 മണിക്കൂറിനിടയില്‍ പതിനാലായിരം പോരോളം ആണ് കണ്ട്.

    ബോര്‍ണോയിലും സുമാത്രയിലും കണ്ട് വരുന്ന ഈ സസ്തനികള്‍ മനുഷ്യരോട് വളരെ ഇണങ്ങുന്ന സ്വഭാവം ഉള്ളവരാണ് എന്നാണ് നാഷണല്‍ ജ്യോഗ്രാഫിക്ക് നല്‍കുന്ന വിവരം.
    Published by:Karthika M
    First published:
    )}