• HOME
  • »
  • NEWS
  • »
  • buzz
  • »
  • ORDERED SMALL BOTTLE OF VITAMIN PILL AMAZON CUSTOMER WAS SHOCKED TO SEE THE BOX JS

ഓർഡർ ചെയ്തത് ചെറിയ കുപ്പി വിറ്റാമിൻ ഗുളിക; കിട്ടിയ പെട്ടി കണ്ട് ഞെട്ടി ആമസോൺ ഉപഭോക്താവ്

The father-of-two has recycled the waste paper, however, claims that large companies like Amazon should be doing better and setting examples for others.. (Representative Image, Credits: Shutterstock)

The father-of-two has recycled the waste paper, however, claims that large companies like Amazon should be doing better and setting examples for others.. (Representative Image, Credits: Shutterstock)

  • Share this:
    ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുക എന്നത് ഇന്ന് തീര്‍ത്തും സാധാരണമായ കാര്യമാണ്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ നിന്നും വലുതും ചെറുതുമായ ധാരാളം സാധനങ്ങള്‍ ലോകത്തെ എല്ലായിടത്തു നിന്നും ആളുകള്‍ വാങ്ങുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നതിന് ഗ്രാമങ്ങളില്‍ പോലും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ മാറി ലഭിക്കുന്നത് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് എത്തിയ സാധനത്തിന്റെ പായ്ക്കിംഗ് കണ്ട് അമ്പരന്നിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഒരു കച്ചവടക്കാരന്‍.

    നോര്‍ത്തമ്പര്‍ലാന്‍ഡിലെ അലല്‍വിക്കില്‍ നിന്നുള്ള 55 കാരന്‍ മാര്‍ക്ക് റിയ്ഡാണ് ആമസോണില്‍ നിന്നും തനിക്ക് ലഭിച്ച പാക്കേജ് കണ്ട് അമ്പരന്നത്. 7.5 പൗണ്ട് ( 820 രൂപ) വിലയുള്ള 120 വിറ്റാമിന്‍ ഡി3 ഗുളികകളും 7.49 പൗണ്ട് ( 770 രൂപ) വിലയുള്ള 12 ഇറച്ചി പൊരിക്കുന്നതിനുള്ള കമ്പിയും ആണ് ഇദ്ദേഹം ആമസോണ്‍ വെബ്‌സൈറ്റില്‍ നിന്നു ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍ ഒരു വലിയ ടിവിയുടെ അത്രയും വലിപ്പമുള്ള പാക്കേജാണ് അലല്‍വിക്കിയിലെ ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിയത്. ഓര്‍ഡര്‍ ചെയ്ത സാധനം ഇത്രയും വലിയ പാക്കേജില്‍ ആയിരിക്കും ലഭിക്കുക എന്നത് മാര്‍ക്ക് റിയ്ഡ് ഒരിക്കലും ഓര്‍ത്തിരുന്നില്ല. തെറ്റായ ഓര്‍ഡറായിരിക്കും എന്നാണ് ആദ്യം വിചാരിച്ചത്.

    ഒന്നര അടി വലിപ്പമുള്ള കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാണ് വിറ്റാമിന്‍ മരുന്നുകള്‍ അടങ്ങിയ മൂന്ന് ഇഞ്ച് വലിമുള്ള ഒരു പ്ലാസ്റ്റിക്ക് കുപ്പിയും ഒരു പായ്ക്കറ്റ് ഇറച്ചി പൊരിക്കുന്നതിനുള്ള കമ്പിയും എത്തിയത്. പെട്ടിക്കുള്ളില്‍ 10 അടിയോളം നീളമുള്ള പേപ്പറും നിറച്ചാണ് പൊതിഞ്ഞിരുന്നത്. മജീഷ്യന്‍മാര്‍ പെട്ടിയില്‍ നിന്നും നിര്‍ത്താതെ തൂവാല എടുക്കുന്ന പ്രതീതിയാണ് പായ്ക്കറ്റ് തുറന്നപ്പോള്‍ തനിക്ക് അനുഭവപ്പെട്ടത് എന്ന് മാര്‍ക്ക് റിയ്ഡ് പറയുന്നു. വമ്പന്‍ പെട്ടിയിലെ കടലാസ് മുഴുവന്‍ പുറത്തെടുത്തപ്പോഴാണ് പെട്ടിക്ക് അടിയിലായി താന്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ചെറിയ ഓര്‍ഡറിനായി ഇത്രയേറെ മാലിന്യം ഉണ്ടാക്കിയതിന്റെ നിരാശയും മാര്‍ക്ക് പങ്കുവെച്ചു. ഓര്‍ഡര്‍ ചെയ്ത സാധനങ്ങളേക്കാര്‍ ഭാരമായിരുന്നു വന്ന പാക്കേജിന് എന്നും മാര്‍ക്ക് പറയുന്നു.

    രണ്ട് കുട്ടികളുടെ അച്ഛനായ മാര്‍ക്ക് പാക്കേജിന്റെ അവശിഷ്ടങ്ങളും മറ്റും റീസൈക്കില്‍ ചെയ്യാനായി നല്‍കിയിട്ടുണ്ട്. ലോകത്തെ തന്ന ഏറ്റവും വലിയ ഓണ്‍ലൈന്‍ കമ്പനി എന്ന നിലയില്‍ ആമസോണ്‍ മറ്റുള്ളവര്‍ക്ക് പായ്ക്കിംഗിലും മറ്റും മാതൃകയാവുക ആണ് ചെയ്യേണ്ടത് എന്നും മാര്‍ക്ക് അഭിപ്രായപ്പെട്ടു. പാക്കേജ് തുറന്ന് നോക്കുന്നതിന് മുമ്പ് അയല്‍വാസികളുടെ ആരുടെയെങ്കിലും സാധനമാണോ തനിക്ക് എത്തിയത് എന്ന കാര്യം പരിശോധിച്ച് ഉറപ്പാക്കിയിരുന്നതായും മാക്ക് വ്യക്തമാക്കി.

    അതേ സമയം പായ്ക്കിംഗിലുണ്ടാകുന്ന മാലിന്യം കുറക്കാനുള്ള നടപടികളുമായി ആമസോണ്‍ മുന്നോട്ടു പോവുകയാണെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞു. എളുപ്പത്തില്‍ തുറക്കാനാകുന്നതും 100 ശതമാനം റീസൈക്കില്‍ ചെയ്യാനാകുന്നതുമായ രീതിയില്‍ പായ്ക്കിംഗ് പരിഷ്‌ക്കരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും കമ്പനി വ്യക്തമാക്കി.
    Published by:Jayashankar AV
    First published:
    )}