വെള്ളപ്പാച്ചിലിൽ കന്നുകാലികൾ ഒലിച്ച് പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരുപറ്റം കന്നുകാലികൾ നിലയില്ലാ പാച്ചിലിൽ ഒഴുകുന്നത് കാണാം. ഈ വീഡിയോ കേരളത്തിലെ പ്രളയത്തിൽ നിന്നുമാണെന്നാണ് വാദം. ഈ വീഡിയോ ഒട്ടും പഴയതല്ല താനും. ചുവടെ കാണുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയാം.
ഈ വീഡിയോ പേമാരി ബാധിച്ച മെക്സിക്കോയിലെ ഹന്ന എന്ന സ്ഥലത്തു നിന്നുമാണ്. 2020 ജൂലൈ 26നായിരുന്നു ഇവിടെ നാശം വിതച്ച പേമാരിയുണ്ടാവുന്നത്.
കരകവിഞ്ഞ നദിയിലൂടെയാണ് കന്നുകാലികൾ ഒഴുകിപോവുന്നത് എന്ന് ഇവിടുത്തെ ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. കരയിലുണ്ടായിരുന്ന വീടുകൾക്കും നാശനഷ്‌ടമുണ്ടായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Flood, Flood hit areas, Viral video